2009 സെപ്റ്റം 9
'വീട്ടില്‍ കയറുന്നത് പാപം... ദൈവത്തിനെന്തിനാ സ്വര്‍ണവും പണവും..'
വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നത് പാപമാണ്. അതുകൊണ്ടാ ഞാന്‍ ക്ഷേത്രങ്ങളില്‍ കയറുന്നത്.... ദൈവത്തിനെന്തിനാ സ്വര്‍ണവും പണവും.... ക്ഷേത്രക്കവര്‍ച്ചക്കേസില്‍ ചൊവ്വാഴ്‌ച പേരാവൂരില്‍ അറസ്റ്റിലായ പാമ്പാളി ശശിയുടെ വാക്കുകളാണിത്. അറസ്റ്റ് വിവരം അറിയിക്കാന്‍ ഇരിട്ടി ഡിവൈ.എസ്.പി. വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിനിടെ നിറഞ്ഞ ചിരിയോടെയാണ് ശശി തന്റെ മോഷണത്തെക്കുറിച്ച് വിവരിച്ചത്. 'ഒരു ക്ഷേത്രം ഞാന്‍ കണ്ണുവെച്ചാല്‍ മോഷ്ടിക്കും മുമ്പ് വിളക്ക് കത്തിക്കും. എന്നിട്ട് പ്രാര്‍ഥിക്കും. അതുകൊണ്ടുതന്നെ മോഷണത്തിന് പോകുമ്പോള്‍ ഇതുവരെ പാമ്പോ പട്ടിയോ ഒന്നും കടിച്ചിട്ടില്ല...' ശശി പറഞ്ഞു. 12-ാം വയസ്സില്‍ മോഷണക്കുറ്റത്തിന് ദുര്‍ഗുണപരിഹാര പാഠശാലയില്‍ കഴിഞ്ഞിട്ടുണ്ട് ഇയാള്‍. ആദ്യ കേസില്‍ ഞാന്‍ മോഷണം നടത്തിയിട്ടില്ലെന്ന് ശശി പറഞ്ഞു. പിന്നീട് അങ്ങനെയായി. പിന്നെ നന്നായി ജീവിക്കാന്‍ ശ്രമിച്ചാലും നാട്ടുകാരും പോലീസും സമ്മതിക്കില്ല. എവിടെ മോഷണം നടന്നാലും എന്നെ പൊക്കും. 12 വയസ്സിനുശേഷം താന്‍ ജയിലിനുപുറത്ത് ജിവിച്ചത് രണ്ടോ മൂന്നോ വര്‍ഷം മാത്രമാണെന്ന് ശശി പറഞ്ഞു. ഭൂരിഭാഗം കാലവും കേരളത്തിലെയും കര്‍ണാടകയിലെയും ജയിലുകളിലായിരുന്നു. കുടകിലാണ് കൂടുതല്‍ ക്ഷേത്രമോഷണങ്ങള്‍ നടത്തിയത്. അവിടത്തെ ഭണ്ഡാരങ്ങള്‍ പൊളിച്ചാല്‍ വന്‍ തുക കിട്ടും. ഒരിക്കല്‍ ഒരുക്ഷേത്രത്തില്‍ നിന്ന് മൂന്നുലക്ഷം രൂപവരെ ലഭിച്ചിട്ടുണ്ടത്രെ. ക്ഷേത്രത്തിനുള്ളില്‍ കയറിയാലും ശശി വിഗ്രഹം മോഷ്ടിക്കാറില്ല. അതിന്മേല്‍ ചാര്‍ത്തിയ ആഭരണങ്ങളാണ് ലക്ഷ്യം. ഈ ആഭരണങ്ങള്‍ തുച്ഛമായ വിലയ്‌ക്കാണ് ഇയാള്‍ വില്‍ക്കുക. താന്‍ മൂലം പണക്കാരായ ഒട്ടേറെ സ്വര്‍ണക്കടക്കാരുണ്ടെന്ന് ശശി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുടകില്‍ ശശി 'മലയാളി ശശി' എന്ന പേരിലാണ് അറിയപ്പെടുന്നത്. തിത്തിമത്തിലായിരുന്നു ഇയാളുടെ ഭാര്യവീട്. ഇപ്പോള്‍ ഭാര്യ വിട്ടുപോയി. ഇനിയെങ്കിലും നന്നാകാന്‍ ആഗ്രഹമുണ്ടോ എന്ന് പോലീസ് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു മറുപടി-'നിങ്ങള്‍ സഹായിച്ചാല്‍ ഞാന്‍ നന്നായി ജീവിക്കാം'
2009 ജൂൺ 29
2009 ജൂൺ 28
2009 ജൂൺ 25
2009 ജൂൺ 23
ബൈബിളില്‍ ലാസര്‍ എന്ന കഥാപാത്രം മരിക്കുമ്പോള്‍ വിലപിക്കുന്നവരോടൊപ്പം കരയുന്ന കര്‍ത്താവിനെയും നാം കാണുന്നു-ഉയര്‍ത്താന്‍ ശേഷിയുണ്ടായിട്ടും കൂടെകരയുന്ന യേശുവിനെ. കരയുക എന്നത് മോശം കാര്യമല്ല. കരയുന്നവരോടൊപ്പം കരയുന്നവനേ കൂടുതല്‍ ശക്തമായി ഇടപെടാനാകൂ. ഉയര്‍ത്താന്‍ കഴിയൂ. കരയാനും ചിരിക്കാനും അറിയാത്തവര്‍ നല്ല ഭരണാധികാരികളല്ല
വാക്കുകള്‍കൊണ്ട് ഇനിയൊരാളും വേട്ടയാടുകയില്ല. ഫോണ്‍കോളുകളിലൂടെ അശ്ലീല പ്രവാഹമോ ഭീഷണികളോ ഇനി തേടിപ്പോവില്ല. കഥകളിലും കവിതകളിലും ആരുടെയൊക്കെയോ സദാചാര കല്‍പ്പനകളെ പൊള്ളിക്കുന്ന വാങ്മയങ്ങള്‍ നിറഞ്ഞു പോയതിന്‍റെ പേരില്‍ ഇനിയൊരാളും, ചീത്ത സ്ത്രീ' എന്നു വിരല്‍ ചൂണ്ടുകയില്ല. കൂടുതലിഷ്ടം കൃഷ്ണനോടോ അള്ളാഹുവിനോടോ എന്നു തീര്‍ച്ചയായും ഇനിയാരും ചോദിക്കുകയുമില്ല. എല്ലാ വിവാദങ്ങളും ഇനി നിശബ്ദമാകും. അല്ലെങ്കില്‍ ഒരു പക്ഷേ, കമലാദാസ് എന്ന മാധവിക്കുട്ടി എന്ന സുരയ്യയെച്ചൊല്ലി ഭൂമിയില്‍ പുതിയ വിവാദങ്ങള്‍ കത്തിപ്പിടിക്കുകയോ പഴയവ പുനരുജ്ജീവിപ്പിക്കപ്പെടുകയോ ചെയ്യും. എന്തായാലും, തന്നെക്കുറിച്ചു ലോകം പറയുന്നതു കേട്ടു കലമ്പാനും എഴുതുന്നതു വായിച്ചു പരിഭവിക്കാനും, ഒടുവില്‍ അതൊക്കെയും മറന്ന് എന്നെ സ്നേഹിക്കൂ' എന്നു നമ്മോടാജ്ഞാപിക്കാനും ഇനി മാധവിക്കുട്ടി ഇല്ല. കൈനിറയെ കവിതകളും കഥകളുമായി സാഹിത്യത്തിന്‍റെ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെടാന്‍ അക്ഷരങ്ങളുടെ മായാവിനി ഇനിയില്ല
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
