രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഒക്ടോ 28

ഒരു കല്ല് വെറും ഒരു കല്ലല്ലെന്നും
അത് എറിയാനുള്ളതാണെന്നും
എറിയേണ്ടിടത്തുവച്ച്തന്നെ എറിയണമെന്നും 
അത് കണ്ണൂരിൽവച്ചാകണമെന്നും
അങ്ങനെയെറിഞ്ഞാൽ നേട്ടം പലതാണെന്നും
ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാമെന്നും
അവരുടെ വാക്കും സമരവും 
അവസാനിപ്പിക്കാമെന്നും
സ്വന്തം തട്ടകത്തിലെ തമ്മിലടിക്ക് 
ശമനമുണ്ടാക്കാമെന്നും
പ്രതിഛായ നന്നാക്കാമെന്നും
സലീം സരിതമാരെ രക്ഷിക്കാമെന്നും
അഴിമതി നിർബാധം തുടരാമെന്നും
കോഗ്രസ്സിലെ കുതന്ത്രക്കാർ സ്വപ്‌നം കണ്ടു.
എവിടയൊകിടന്ന പാവം ഒരു കല്ലിനെ
കമ്മ്യൂണിസ്റ്റ് വേഷത്തിൽ പ്രതിനായകനാക്കി
കണ്ണൂരിൽ അവതരിപ്പിച്ചത് അങ്ങിനെയാണ്.
അഭിനയം ഒരു കലയാണെന്നും
അത് തനിക്ക്മാത്രം വശമുള്ള ഒരേർപ്പാടാണെന്നും
ഓസ്കാരവാർഡ് തന്റെമാത്രം കുത്തകയാണെന്നും
അന്തിച്ചാനലുകളിൽ ഇന്നലെ തകർത്താടിയ
നായകവേഷക്കാരനായ മുഖ്യൻ കരുതുന്നുണ്ടാവാം.
മുഖ്യന് തെറ്റി.
കേരളീയർ അരിയാഹാരം കഴിക്കുന്നവരാണെന്നും
മുഖ്യന്റെ വേഷപ്പകർച്ചകൾ അവർ മനസ്സിലാക്കുന്നുവെന്നും
നാണവും മാനവും കെട്ട ഈതിരുസ്വരൂപത്തെ
ഒരുനാൾ അവർ അടിച്ചോടിക്കുമെന്നും
മുഖ്യനും ഭൂതഗണങ്ങളും അറിഞ്ഞിരിക്കുന്നത് നന്ന്...

ധീരരെ,നിങ്ങൾക്കെൻ അഭിവാദ്യങ്ങൾ

"ചെ"എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന
ഏണസ്റ്റോ ചെ ഗുവേര.
ലോകം ആദരവോടെ നോക്കിക്കാണുന്ന
മഹാനായ വിപ്ലവകാരി.
വിമോചന സ്വപ്നങ്ങളുടേയും ധീരതയുടേയും
ചുവപ്പ് നിറമാർന്ന പ്രതീകം....
ചെ ഗുവേരയെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു
ഇന്ത്യയില്‍ സ്വീകരിച്ച് ആദരിച്ചതിന്റെ
ഒരു പഴയ ചരിത്രമുണ്ട്.
പുതിയ ചരിത്രമാകട്ടെ,തിരുവനന്തപുരത്ത്
കട്ടാക്കടയിലെ കൃസ്ത്യൻ കോളേജിൽ
കവാടത്തിന്നരികെ "ചെ"യുടെ ചിത്രം വരച്ചതിന്
എട്ട് വിദ്യാർഥികളെ ഒരു വനിത പ്രിൻസിപ്പൽ
പുറത്താക്കിയതിന്റേതാണ്...
ചരിത്രബോധമില്ലാത്ത പ്രിൻസിപ്പലിന്റെ
ചുവപ്പ്കണ്ട കാളയുടെ സ്വഭാവം...
സരിതാഉമ്മന്റെ രാജ്യഭരണത്തിൻ കീഴിൽ
ഇതിലപ്പുറവും നടക്കും!
മാപ്പപേക്ഷിക്കാൻ തയ്യാറല്ലാത്ത കുട്ടികൾ
തിരിച്ചെടുക്കാൻ സമരം നടത്തുകയാണ്...
ധീരരെ,നിങ്ങൾക്കെൻ അഭിവാദ്യങ്ങൾ

2013 ജൂൺ 28

മോഡിയുടെ ഹിമാലയന്‍ ബഡായി

Story Dated: June 26, 2013 5:44 pm
modi_Main











ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്ന ഉത്തരാഖണ്ഡിലേയും
 ഹിമാചല്‍പ്രദേശിലേയും
 ജനങ്ങള്‍ പ്രളയത്തില്‍ പെട്ടിരിക്കുന്നുവെന്ന ദുരന്തവാര്‍ത്ത
 ജൂണ്‍ 21ന് വൈകുന്നേരമാണ് രാജ്യം അറിഞ്ഞത്. 
വെളളിയാഴ്ച്ച പുറം ലോകമറിഞ്ഞ ഈ ദുരന്തസ്ഥലത്തേക്ക്
 നരേന്ദ്രമോഡിയും സംഘവും എത്തുകയും ഞായറാഴ്ച്ച
 ആവുന്നതിന് മുമ്പേ 15000 ഗുജറാത്തികളെ ദുരന്തസ്ഥലത്തുനിന്നും
 രക്ഷപ്പെടുത്തുകയും ചെയ്തു- എന്നായിരുന്നു മാധ്യമങ്ങളിലൂടെ
 പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത. സര്‍വ്വസന്നാഹങ്ങളുമായെത്തിയ
 ഇന്ത്യന്‍ സൈന്യം പത്ത് ദിവസത്തിനുള്ളില്‍ 40000 പേരെയാണ്
 രക്ഷപ്പെടുത്തിയത് എന്നും ഓര്‍ക്കുക.
80 ഇന്നോവ കാറുകളില്‍ മോഡിയും സംഘവും
 ദുരന്ത സ്ഥലങ്ങളില്‍ നിന്നും ഗുജറാത്തികളെ 
രക്ഷപ്പെടുത്തിയതെന്നാണ് പറയുന്നത്. വീടും നാടും റോഡുമെല്ലാം
 കുത്തിയൊലിച്ചുപോയ കേദാര്‍നാഥ് പോലുള്ള സ്ഥലങ്ങളില്‍ 
നിന്നുള്ള ദുരിത പ്രദേശങ്ങളില്‍ നിന്നായിരുന്നു ഇന്നോവയില്‍ 
ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം.
ഡ്രൈവര്‍ അടക്കം ഏഴ് പേര്‍ക്ക് കയറാവുന്ന വിധത്തിലാണ് 
ഇന്നോവയുടെ രൂപകല്‍പ്പന. ഒരു കാറില്‍ ഒമ്പത് പേര്‍ 
കയറിയെന്ന് കരുതിയാല്‍ തന്നെ 80 ഇന്നോവകളില്‍ 
പരമാവധി 720 പേരെയാണ് രക്ഷപ്പെടുത്താനാവുക. 
അങ്ങനെയെങ്കില്‍തന്നെ 15000 പേരെ രക്ഷപ്പെടുത്താന്‍ 
21 തവണ ഇന്നോവ സംഘം ട്രിപ്പ് അടിക്കേണ്ടിവരും!
ഡറാഡൂണില്‍ നിന്നും കേദാര്‍ നാഥിലേക്കുള്ള ദൂരം 221 
കിലോമീറ്ററാണ്. 21 തവണയായി ഈ ദൂരം മറികടന്നാല്‍ 
മോഡി സംഘം 9300 കിലോമീറ്റര്‍ മറികടന്നിരിക്കണം,
 അതും രണ്ടു ദിവസങ്ങള്‍ കൊണ്ട്. സാധാരണ റോഡല്ല 
ഹിമാലയത്തിലെ അതീവ ദുര്‍ഘടമായ പാതയിലെ മറ്റ് 
പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ മറികടന്നുള്ള
 യാത്രയാണിത്. 40 കിലോമീറ്റര്‍ വേഗത്തില്‍ നിര്‍ത്താതെ 
ഇന്നോവ ഓടിച്ചെന്ന് കരുതിയാല്‍ തന്നെ 233 മണിക്കൂര്‍
 വേണ്ടിവരും ഇത്രയുംപേരെ രക്ഷിക്കാന്‍. ഏകദേശം
 പത്ത് ദിവസത്തോളം. പക്ഷേ മോഡി സംഘത്തിന് 
ഒന്നര ദിവസംകൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്താനായത്രേ !
മോഡി സംഘം 15000 ഗുജറാത്തികളെ രക്ഷപ്പെടുത്തിയെന്ന്
 മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രചാരണ
 ചുമതലയുള്ള പി.ആര്‍. കമ്പനി ആപ്‌കോ വേള്‍ഡ് വൈഡാണ്.
 അമേരിക്കന്‍ പബ്ലിക്ക് റിലേഷന്‍ കമ്പനിയായ ആപ്‌കോ 
പ്രതിമാസം 25000 ഡോളറാണ്(ഏകദേശം 1.5 ലക്ഷം രൂപ)
 മോഡിയുടെ പ്രതിഛായാ രൂപീകരണത്തിനായി ഈടാക്കുന്നത്.
 മോഡി സര്‍ക്കാരിനുവേണ്ടി 2007ല്‍ വൈബ്രന്റ് ഗുജറാത്ത് എന്ന 
സര്‍ക്കാര്‍ പ്രചാരണ പരിപാടിയുടെ ചുക്കാന്‍ പിടിച്ചതും ആപ്‌കോയാണ്.
ആഗോളതലത്തില്‍ പ്രശസ്തരായ നിരവധി പേര്‍ക്കുവേണ്ടി 
ആപ്‌കോ പ്രചാരണം ഏറ്റെടുത്ത് നടത്തുന്നുണ്ട്.
 കസാഖിസ്ഥാന്‍ ഏകാധിപതി നൂറുസുല്‍ത്താന്‍ നസര്‍ബയേവ്,
 നൈജീരിയയിലെ നാസി അബാച്ച, അമേരിക്കന്‍ പുകയില
 ലോബി, മലേഷ്യയിലേയും ഇസ്രായേലിലേയും സര്‍ക്കാരുകള്‍
 എന്നിവരുടെ പ്രചരണവും മുഖം മിനുക്കലും ആപ്‌കോ നടത്തിക്കൊടുക്കുന്നു.
ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അമേരിക്ക മോഡിക്ക് 
ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിപ്പിക്കുന്നതിന് പിന്നിലും
 ആപ്‌കോയായിരുന്നു. എങ്കിലും ഇതുവരെ മോഡിക്ക് യു.എസ് വിസ
 സംഘടിപ്പിക്കുന്നതില്‍ ആപ്‌കോ വിജയിച്ചിട്ടില്ല. എന്നാല്‍ 
മോഡിക്ക് വേണ്ടിയുള്ള നുണപ്രചാരണങ്ങളില്‍ എല്ലാത്തിലും
 ആപ്‌കോക്ക് പങ്കില്ല. ആപ്‌കോ വരുന്നതിന് മുമ്പ് തന്നെ ഇത്തരം
 വ്യാജ പ്രചരണങ്ങള്‍ നടന്നിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപം ഗുജറാത്ത്
 സര്‍ക്കാരിന് കീഴിലുള്ള ജി.എസ്.പി.സി കണ്ടെത്തിയെന്ന് 2005ല്‍ 
പ്രഖ്യാപിച്ചിരുന്നു. 5000 കോടി ഡോളറിന്റേതാണ്(ഏകദേശം
 30,000 കോടിരൂപ) ഈ നിക്ഷേപമെന്നായിരുന്നു പ്രചാരണം.
 എന്നാല്‍ ഈ നിക്ഷേപവിവരം പ്രഖ്യാപനത്തിലൊതുങ്ങി.
 ഈ സമ്പത്ത് ഗുജറത്താത്തിലുള്ളപ്പോള്‍ ജി.എസ്.പി.സി പിന്നീ
ട് ഇന്ധനം തേടി ഖനനം നടത്തിയത് ഈജിപ്തിലും യെമനിലും ആസ്‌ട്രേലിയയിലുമെല്ലാമായിരുന്നു.
മോഡിക്കുവേണ്ടിയുള്ള പല(നുണ)പ്രചാരണങ്ങളും നേരത്തെ
 വിജയിച്ചിട്ടുണ്ടാകാം, എന്നാല്‍ ഉത്തരാഖണ്ഡ് ദുരന്തത്തിനിടെ
 നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ ചൊല്ലിയുള്ളപ്രചാരണം 
ഹിമാലയന്‍ നുണയാണ്.
കടപ്പാട് – ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന അഭീക്ക് ബര്‍മന്റെ ലേഖനം

2012 സെപ്റ്റം 2

രാഷ്ട്രീയം

ഒരു പ്രശ്നത്തെ കുറിച്ചും ആഴത്തില്‍ പഠിക്കാതെ വലിയ വായില്‍ പ്രസംഗിച്ച് തൃപ്തിയടയുക,തികച്ചും ഉത്തരവാദിത്വരഹിതമായി ജനങ്ങളെ പ്രകോപിപ്പിച്ച് പിന്‍മാറുക,വിവിധ രംഗങ്ങളില്‍ അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനുമുള്ള ഉപജാപങ്ങളില്‍ ഏര്‍പ്പെടുക ഇതൊക്കെയാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഉറപ്പിച്ചു വെച്ചിരിക്കുന്ന നേതാക്കള്‍ എല്ലാ പാര്‍ട്ടികളിലും പെരുകിപ്പെരുകി വരികയാണ്.സംഘടനാതലത്തില്‍ പല പ്രധാനപ്പെട്ട അധികാരസ്ഥാനങ്ങള്‍ കയ്യാളുന്നതും അവര്‍ തന്നെ.പാര്‍ട്ടി എന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വന്തം സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോവാനുള്ള സൌകര്യപ്രദമായ സംവിധാനം മാത്രമാണ്.ജനങ്ങള്‍ക്ക് മുഴുവന്‍ ബോധ്യം വന്ന സംഗതികളെ കുറിച്ചു പോലും നിര്‍ലജ്ജം കളവ് പറയാന്‍ അവര്‍ക്ക് മടിയില്ലാതെ പോവുന്നത് അതുകൊണ്ടാണ്.കേവലരാഷ്ട്രീയക്കാര്‍ക്കു പുറമേ നിരന്തരമായ ജനബന്ധമുള്ള മറ്റ് പൊതുപ്രവര്‍ത്തകര്‍ കൂടി രംഗത്തേക്ക് വരികയും പ്രശ്നപരിഹാരങ്ങളില്‍ അവരുടെ ഇടപെടലുകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുകയും ചെയ്യുന്ന അവസ്ഥ രൂപപ്പെട്ടാല്‍ കാര്യങ്ങളില്‍ വലിയ മാറ്റം സംഭവിക്കും.ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വത്തോടു കൂടി പറയാനും പെരുമാറാനും പ്രവര്‍ത്തിക്കാനും രാഷ്ട്രീയക്കാര്‍ നിര്‍ബന്ധിതരാവും.സമൂഹത്തിന്റെ അധികാരികളെന്ന മട്ടില്‍ ധാര്‍ഷ്ട്യത്തോടെ ജനത്തിനു മുന്നില്‍ നില്‍ക്കുന്ന രീതി അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവരും.