2012 മാർ 18
Naduvilnews
നടുവില്‍:: തുടര്‍ച്ചയായി രണ്ടാം ദിവസവും മലയോരമേഖലയില്‍ മഴപെയ്തു. മണിക്കൂറോളം നിന്നുപെയ്ത മഴ കനത്തചൂടിന് ആശ്വാസമായി. കാര്‍ഷികമേഖലയും സക്രിയമായി. കപ്പ ക്കൃഷിയുംമറ്റും ചെയ്യാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. ഇതിനുപുറമെ റബര്‍കര്‍ഷകര്‍ക്കും മഴ ആശ്വാസമായി. ഉത്പാദനംകുറഞ്ഞ് കര്‍ഷകര്‍ റബര്‍ ടാപ്പിങ് നിര്‍ത്താനിരിക്കെയാണ് മഴയെത്തിയത്. കശുവണ്ടിക്കര്‍ഷകര്‍, കന്നുകാലിക്കര്‍ഷകര്‍ എന്നിവര്‍ക്കും മഴ പ്രതീക്ഷയായിട്ടുണ്ട്. തോടുകളിലെ നീരൊഴുക്കും വര്‍ധിച്ചു. കനത്ത പൊടിശല്യത്തിനും ശമനമുണ്ടായിരിക്കുകയാണ്
2012 മാർ 15
പ്രതികരണാത്മാക്കള്‍-എം എം പൗലോസ്
(അന്തിച്ചാലനുകളിൽ സ്ഥിരമായി ചേക്കേറുന്ന ഒരു ബുദ്ധിജീവി വർഗ്ഗമുണ്ട്.അവരെയാണ് പ്രതികരണാത്മാക്കൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.നർമ്മബോധംകലർന്ന ഈലേഖനം വായിച്ച് പ്രതികരണമറിയിക്കുക. )
ഉദരനിമിത്തം ബഹുകൃത വേഷം. എങ്കിലും ഉള്ളതു പറയണമല്ലൊ. പണത്തില്‍ വലിയ താല്‍പ്പര്യമില്ല. ലേശം പ്രശസ്തി. അതായാല്‍ തരക്കേടില്ല. ചാത്തസേവ പോലെയാണ്. എവിടെയാണ് സ്ഥലമെന്നറിയില്ല. എവിടെയാണെങ്കിലും വിളിച്ചാ വിളിപ്പുറത്തെത്തും. പിന്നെ ചാത്തന്റെ വിളയാട്ടമാണ്. എള്ള്, പൂവ്, അവല്, മലര്..അതിലൊന്നും ചാത്തന്മാര് അടങ്ങില്ല. ആടിത്തിമിര്‍ക്കും. കുട്ടിച്ചാത്തന്മാര്‍ കുറവാണ്. മൂത്ത ചാത്തന്മാരാണ് അധികം. അഹങ്കാരം കൂടുന്നതിനനുസരിച്ച് വിവരം കുറച്ച് ചാത്തന്മാര്‍ ബാലന്‍സ് സൂക്ഷിക്കാറുണ്ട്. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തവരാണ് പ്രതികരണാത്മാക്കളിലേറെയും. അത്രയും നേരം ശല്യമൊഴിവാകുമല്ലൊ എന്നു കരുതി വീട്ടുകാരും ഇവരെ പ്രോത്സാഹിപ്പിക്കാറുണ്ട്.
നാട്ടിലും ഉപദ്രവം കുറയും. അല്ലെങ്കില്‍ ബോധവല്‍ക്കരണമെന്നെല്ലാം പറഞ്ഞ് ഏതെങ്കിലും മൈക്കിന്റെ മുന്നില്‍ തൂങ്ങിക്കിടക്കും. പുലര്‍ച്ചെ കോഴി കൂകിയാലേ പിടിവിടൂ. ഇത്തരം ജീവികളെ പല സ്ഥലത്തും കാണാം. വീട്ടില്‍ അത്യാവശ്യം കഞ്ഞി കുടിക്കാന്‍ വകയുള്ളതുകൊണ്ട് സൗകര്യമായി ജനത്തെ ഉദ്ധരിക്കാം. അരിക്കുള്ള വക അന്വേഷിച്ച് പോകേണ്ട. ചിന്തിക്കുന്ന മട്ടിലിരുന്ന് വിദഗ്ധാഭിപ്രായം പറഞ്ഞ് ശേഷിക്കുന്ന കാലം സുഖമായി കഴിച്ചുകൂട്ടാം. "പ്രശസ്ത ചിന്തകന്‍ , പ്രശസ്ത രാഷ്ട്രീയ ചിന്തകന്‍" എന്നെല്ലാമുള്ള വിശേഷണം സൗജന്യമായി കിട്ടുകയും ചെയ്യും. അതോടെ കണ്‍ഫ്യൂഷ്യസ്, സോക്രട്ടീസ് എന്നിവരില്‍ തുടങ്ങി അഡോര്‍ണോ, ബാര്‍ത്തെസ്, സാര്‍ത്ര് വഴി സ്ലാവോജ് സിസെക്ക് വരെയുള്ള വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയര്‍ത്തപ്പെട്ടു എന്ന മട്ടില്‍ ഞെളിഞ്ഞിരിക്കുകയും ചെയ്യാം.
പ്രതികരണാത്മാക്കളുടെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഭൂമിയില്‍ നിന്നാണെന്നും അല്ല സ്വര്‍ഗത്തില്‍ നിന്നാണെന്നും അതുമല്ല നരകത്തില്‍ നിന്നാണെന്നും നരവംശ ശാസ്ത്രജ്ഞന്മാരുടെയിടയില്‍ തര്‍ക്കമുണ്ട്. ഭൂമിയില്‍ ഇത്തരം ജീവികളുണ്ടാവില്ലന്നാണ് ചിലര്‍ തറപ്പിച്ചു പറയുന്നത്. ചില സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നത് ഇവര്‍ നരകത്തില്‍നിന്ന് വന്നവരാണെന്നാണ്. എന്നാല്‍ ഇവര്‍ തല നീട്ടിപ്പിടിക്കുന്ന രീതി കണ്ട് ഇത് ഭഗവാന്റെ കൂര്‍മാവതാരമാണെന്ന് ഉറപ്പിക്കുന്നവരുമുണ്ട്. ചാനലിലാണ് പ്രതികരണാത്മാക്കളെ പ്രധാനമായും കാണുന്നത്. " ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ആത്മാക്കളെത്തിയിട്ടു"ണ്ടെന്ന് ചാനലിലെ വാര്‍ത്താപ്രക്ഷേപണ മന്ത്രി അറിയിക്കുന്നതോടെ വിഷയാസക്തര്‍ കടന്നിരിക്കും. ചാനലില്‍ വീഴുന്ന ചാഴികളാണ് പ്രതികരണാത്മാക്കള്‍ .
പാമ്പ് പടം പൊഴിച്ചപോലെ പിന്നെ അവിടെ കിടക്കും. ചാനലില്ലാതെ ചാഴിയില്ല; ചാഴിയില്ലാതെ ചാനലില്ല എന്ന മട്ടില്‍ രണ്ടും തമ്മില്‍ നല്ല ഐക്യമാണ്. എന്നാലും പ്രതികരണാത്മാക്കളുടെ പ്രവര്‍ത്തനം കാണാതെ പോവരുത്. രാപ്പകലില്ലാതെ സേവനസന്നദ്ധരാണ് അവര്‍ . ഏതു പാതിരാത്രിക്കു ചെന്നു വിളിച്ചാലും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ അവര്‍ വരും. സാംസ്കാരിക രംഗത്തെ ആംബുലന്‍സ് സര്‍വീസ് ആണ് ഇത്. ഇരുപത്തിനാലു മണിക്കൂറും റെഡി. എന്തൊരു ത്യാഗികള്‍! അന്യജീവനുതകീ സ്വജീവിതം "ധന"മാക്കുന്ന വിവേകികള്‍! പ്രതികരണാത്മാക്കള്‍ ഇല്ലെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥ? കണ്ണിമ വെട്ടാതെ കാവല്‍ നില്‍ക്കുകയല്ലെ അവര്‍ ? അരുതാത്തത് എന്തു കണ്ടാലും "..ബൗബൗ.." എന്ന് പറഞ്ഞ് നമ്മളെ ഉണര്‍ത്താന്‍ ഇവരല്ലാതെ ആരുണ്ട്? മറ്റുള്ളവര്‍ക്കു വേണ്ടി ഒരിക്കലും വാലാട്ടാത്ത ധിക്കാരികള്‍! എന്നാല്‍ സ്വന്തം കാര്യത്തിന് ആരുടെ മുന്നിലും അഭിമാനത്തോടെ വാലാട്ടുന്നവര്‍ . വാര്‍ധക്യംകൊണ്ട് വാലു മുറിഞ്ഞുപോയവരും മറ്റുള്ളവര്‍ വാലു മുറിച്ചു കളഞ്ഞവരും ലക്ഷ്യം തെറ്റി വാലാട്ടിയവരും വാല്‍ പ്രവര്‍ത്തനക്ഷമമല്ലാത്തവരും കൂട്ടത്തിലുണ്ട്. ഇതൊന്നും അയോഗ്യതകളല്ല, യോഗ്യതകള്‍ തന്നെ!
ഇവര്‍ പറഞ്ഞുതരുന്ന അറിവുകള്‍ നിസ്സാരമാണോ? എന്തൊരു വിജ്ഞാനവിസ്ഫോടനം! എന്തൊരു ഉദാത്ത ചിന്ത! എന്തൊരു അവഗാഹം! ഉദാഹരണം. ഒരു ചാനല്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കൊണ്ടുവരുന്നു. സമൂഹ മനസ്സാക്ഷിയെ പൊള്ളിക്കുന്ന വാര്‍ത്തയാണ് അത്. ഒരു നൂറ്റാണ്ടിനിടയ്ക്ക് സമൂഹം കണ്ട ഏറ്റവും പ്രതിബദ്ധതയുള്ള വാര്‍ത്ത. ചാനലിലെ വാര്‍ത്താ വിതരണ മന്ത്രി അന്നത്തെ വാര്‍ത്താ രാഗം വിസ്തരിക്കുന്നു. രാഗം പന്തുവരാളി. "ഇന്നത്തെ പ്രധാന വാര്‍ത്ത. പെങ്ങാമൂഴിയില്‍ കാള പ്രസവിച്ചു. ഇത് ഞങ്ങളുടെ മാത്രം വാര്‍ത്തയാണ്. ഞങ്ങള്‍ക്കുവേണ്ടി മാത്രം പ്രസവിച്ച കാളയാണ്. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ സ്ഥലത്തുണ്ട്. റിപ്പോര്‍ട്ടര്‍ , എന്തൊക്കെയാണ് വിശേഷങ്ങള്‍ ?" "ഒരു കാളയ്ക്കുണ്ടായ വിശേഷമാണ് പ്രധാന വിശേഷം.
രാവിലെ ഏഴുമണിയോടെയാണ് കാള പ്രസവലക്ഷണം കാണിച്ചു തുടങ്ങിയത്. അടുത്ത മൃഗാശുപത്രിയിലേക്ക് ഉടന്‍ തന്നെ കാളയെ പ്രവേശിപ്പിച്ചു. ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാര്‍ കാളയെ പരിശോധിച്ചു. സിസേറിയന്‍ വേണ്ടിവരുമെന്നാണ് ആദ്യഘട്ടത്തില്‍ തോന്നിയിരുന്നത്. എന്നാല്‍ പെട്ടെന്ന് ഘട്ടം മാറുകയും കാള എല്ലാവരെയും അത്ഭുതപ്പെടുത്തി സ്വാഭാവികമായി പ്രസവിക്കുകയുമാണ് ഉണ്ടായത്. ഒമ്പതേമുക്കാലോടെയാണ് പ്രസവമുണ്ടായത്. കാളയും കുട്ടിയും സുഖമായിരിക്കുന്നതായാണ് നമുക്കു കിട്ടുന്ന വിവരം." "കാളയെയും കുഞ്ഞിനെയും നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞോ?. എന്താണ് സ്ഥിതി?" "..കാളയെയും കുഞ്ഞിനെയും കാണാന്‍ കഴിഞ്ഞിട്ടില്ല. പതിനൊന്നു മണിയോടെ കാളയെയും കുഞ്ഞിനെയും പൊതുപ്രദര്‍ശനത്തിന് വെക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്..." "കാളക്ക് ഗര്‍ഭമുണ്ടായിരുന്നതിനെക്കുറിച്ച് എന്ത് വിശ്വസനീയമായ തെളിവാണ് നമ്മുടെ കൈയിലുള്ളത്?" "..കാളയുടെ ബോഡി ലാംഗ്വേജ് അഥവാ ശരീരഭാഷയാണ് പ്രധാനമായും നമുക്ക് ഹാജരാക്കാനുള്ളത്. കാളക്ക് പൊതുവെ ഉണ്ടാവേണ്ട ഊര്‍ജസ്വലത നഷ്ടപ്പെടുകയും ഗര്‍ഭാലസ്യം കാണിക്കുകയും ചെയ്തതായി നമ്മുടെ കൈയില്‍ തെളിവുകളുണ്ട്. ഈ സമയത്ത് കാള പച്ചമാങ്ങ, പുളി എന്നിവയോട് അമിതമായ ആസക്തി കാണിച്ചിരുന്നു എന്നതിനും രേഖകളുണ്ട്."
" ശരി. ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ മൂന്നാത്മാക്കള്‍ നമ്മളോടൊപ്പം സ്റ്റുഡിയോവിലുണ്ട്. ഒരാത്മാവ് അന്തരീക്ഷത്തില്‍നിന്ന് നമ്മളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതികരണാത്മാവേ, കാള പ്രസവിക്കുമോ?" "അസംഭാവ്യമെന്ന് നമ്മള്‍ കരുതുന്നത് സംഭവിക്കുമ്പോള്‍ അവിശ്വസനീയത തോന്നുക സ്വാഭാവികമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മനുഷ്യനോട് തീവണ്ടിയെ കുറിച്ച് പറഞ്ഞാല്‍ വിശ്വസിക്കുമായിരുന്നോ..?
മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുമെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ..?പരമ്പരാഗതമായ വിശ്വാസങ്ങളുടെ തടവില്‍ കിടക്കുകയാണ് മനുഷ്യന്‍ . അതിനപ്പുറത്ത് എന്ത് സംഭവിച്ചാലും അവന് വിശ്വസിക്കാന്‍ മടിയുണ്ടാവും. കാരണം അവന്‍ അവന്റെ വിശ്വാസത്തിനകത്ത് സുരക്ഷിതനാണെന്നുള്ളതാണ്. ഇത്തരം ഒരു പാരമ്പര്യ വാദം നമ്മുടെ സമൂഹത്തിനകത്ത് ശക്തമാണ്. കാള പ്രസവിക്കില്ല എന്നത് നമ്മുടെ ഒരു പരമ്പരാഗതമായ വിശ്വാസം മാത്രമാണ്. പക്ഷേ നാം ജീവിക്കുന്ന സമൂഹം അടിമുടി മാറിക്കൊണ്ടിരിക്കുകയാണെന്നും മാമൂലുകള്‍ ചോദ്യം ചെയ്യപ്പെടുകയാണെന്നും നാം കാണാതെ പോകരുത്. അതുകൊണ്ട് കാള പ്രസവിക്കുക എന്നത് അസംഭാവ്യമോ അത്ഭുതമോ ആയി കാണേണ്ടതില്ല. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സമൂഹത്തെ വല്ലാതെ മാറ്റിമറിച്ച ഇക്കാലത്ത് കാള പ്രസവിച്ചു എന്ന് പറഞ്ഞാല്‍ ഞെട്ടേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.." "..ഇതില്‍ ജീവശാസ്ത്രപരമായ പ്രശ്നങ്ങളില്ലേ, പ്രതികരണാത്മാവേ..?
" " തീര്‍ച്ചയായും ജീവശാസ്ത്രപരമായ പ്രശ്നങ്ങളുണ്ട്. പക്ഷേ ഇവിടെ വളരെ പ്രധാനപ്പെട്ട കാര്യമുണ്ട്. ജീവശാസ്ത്രപരമായ പ്രശ്നങ്ങളെ നാം എങ്ങനെ സമീപിക്കുന്നു എന്നുള്ളതാണ്. അത് മനുഷ്യന്റെ കണ്ണിലൂടെ തന്നെ കാണൂ എന്നത് നമ്മുടെ അഹങ്കാരമാണ്. നമ്മുടെ പ്രശ്നങ്ങള്‍ നമുക്ക് നമ്മുടെ കണ്ണിലൂടെ കാണാം. എന്നാല്‍ ഒരു കാളയുടെ പ്രശ്നം നമ്മുടെ കണ്ണിലൂടെ മാത്രമേ കാണൂ എന്ന് പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്? കാളയുടെ പ്രശ്നങ്ങള്‍ നമ്മള്‍ നോക്കിക്കാണേണ്ടത് കാളക്കണ്ണിലൂടെയാണ്. കാള പ്രസവിക്കരുത് എന്നുള്ളത് മനുഷ്യന്റെ ഒരു വൃത്തികെട്ട ശാഠ്യമാണ്. ഒരു കാളയും അങ്ങനെ നിര്‍ബന്ധം പിടിച്ചതായി അറിയില്ല." "അപ്പോള്‍ കാള പെറ്റെന്ന് കേട്ട് കയറെടുക്കരുതെന്ന് പറയുന്ന പഴഞ്ചൊല്ല് ഇതോടെ അപ്രസക്തമാവുകയാണ്, അല്ലെ?...ഹ..ഹ...ഹ" "..ഹ..ഹ..ഹ..അതെ. പല പഴഞ്ചൊല്ലുകളും കാലഹരണപ്പെടുകയാണ്. ഇനി പുതിയ പഴഞ്ചൊല്ലുകളെയാണ് ആവശ്യം...ഹ..ഹ..ഹ" ഇതോടെ വാര്‍ത്ത കഴിഞ്ഞു. വാര്‍ത്ത കിടന്ന ചാനലില്‍ പൂട പോലുമില്ല.
യഥാര്‍ഥത്തില്‍ കാളയായിരുന്നില്ല, കാളിയായിരുന്നു പ്രസവിച്ചത്! ഇത് അറിഞ്ഞഭാവം പോലും നടിക്കാതെ ചാനല്‍ അടുത്ത വേട്ടക്കിറങ്ങി. പ്രതികരണാത്മാക്കള്‍ അടുത്ത ചാനലില്‍ ചാടിക്കയറി. ഗ്വാട്ടിമാലയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിദഗ്ധാഭിപ്രായം പറഞ്ഞു തുടങ്ങി. ഒരേ സമയം പല ചാനലില്‍ കയറി പ്രതികരണാത്മാക്കള്‍ ചിലപ്പോള്‍ കാണികളെ അത്ഭുതപരതന്ത്രരാക്കിക്കളയും. പാലമരത്തില്‍ യക്ഷി കയറുന്ന പോലെയാണ് പ്രതികരണാത്മാക്കള്‍ ചാനലില്‍ ചാടിക്കയറുന്നത്. മുടിയില്‍ കറുത്ത ചായവും തേച്ച്, മുഖത്ത് പൗഡറും പൂശി അന്തിയാവുമ്പോള്‍ ഇറങ്ങി നില്‍ക്കും. തൊട്ടുകൂട്ടാന്‍ ഒരു ചിരിയും. ഏതെങ്കിലും ചാനലുകാരന്‍ വിളിച്ചുകൊണ്ടു പോവും. വൈദ്യശാലയില്‍ അരിഷ്ടം കുപ്പിയിലാക്കി വെച്ചിരിക്കുന്ന പോലെയാണ് ചാനലുകാര്‍ പ്രതികരണാത്മാക്കളെ സൂക്ഷിച്ചിരിക്കുന്നത്. എല്ലാ അസുഖത്തിനും ഒരേ അരിഷ്ടമല്ല. വായുവിന് ജീരകാരിഷ്ടം, ഊര്‍ജത്തിന് ദശമൂലാരിഷ്ടം. അതുപോലെ ഓരോ വിഷയത്തിനും പ്രത്യേകം പ്രതികരണാത്മക അരിഷ്ടങ്ങളുണ്ട്. വിഷയമനുസരിച്ച് ചാനലുകാര്‍ അരിഷ്ടമെടുക്കും. ബാലചികില്‍സക്കാരനെ വിഷ ചികില്‍സക്ക് വിളിക്കില്ലല്ലോ. എന്നാല്‍ ചില പ്രതികരണാത്മാക്കള്‍ നാട്ടുമ്പുറത്തെ പലചരക്കുകട പോലെയാണ്. എന്തുചോദിച്ചാലും ഇത്തിരി കിട്ടും. എല്ലാ സാധനങ്ങളും ഒന്നൊന്നരക്കിലോ അവര്‍ മേടിച്ചു വച്ചിട്ടുണ്ടാവും.
അത്യാവശ്യക്കാരെ നിരാശപ്പെടുത്തരുതല്ലൊ. അതുപോലെ അത്യാവശ്യത്തിന് ഓടിവരുന്ന ചാനലുകാരെ നിരാശപ്പെടുത്താതിരിക്കാന്‍ എല്ലാം ഇത്തിരി കരുതിവച്ചിരിക്കുന്ന പ്രതികരണാത്മാക്കളുണ്ട്. മനസ്സുകൊണ്ട് പോലും നമ്മള്‍ അവരെ പരിഹസിക്കരുത്. നമ്മെ നേര്‍വഴിക്ക് നടത്താന്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നവരാണ് അവര്‍ . ഒരുമ്പെട്ടവര്‍ എന്നു ചുരുക്കിപ്പറയാം. ധര്‍മസംസ്ഥാപനത്തിന് അവതാരരൂപം പ്രാപിച്ച് ഇറങ്ങി വരുന്ന പരംപൊരുളുകള്‍ . ദര്‍ഭ വിരിച്ച്, അര്‍ഘ്യം നല്‍കി അവരെ സ്വീകരിച്ചാലും. പഞ്ചാക്ഷരീ മന്ത്രങ്ങള്‍ ജപിച്ച് പ്രതികരണാത്മാകളെ സ്തുതിച്ചാലും. വിജ്ഞാനത്തിന്റെ കമണ്ഡലുവുമായി ജനമനസ്സുകളില്‍ പരിവര്‍ത്തനത്തിന്റെ തീര്‍ഥയാത്രക്കിറങ്ങുന്ന ദേവര്‍ഷിമാരാണ് അവര്‍ . സത്യം കണ്ടെത്താന്‍ ചാനലുകളില്‍ ഉഗ്രതപസ്സനുഷ്ഠിക്കുന്നവര്‍ . സര്‍വസംഗ പരിത്യാഗികള്‍ . നമ്മുടെ നന്മയെ കരുതി മാത്രം ജീവിക്കുന്നവര്‍ . അവര്‍ വരുന്ന വഴികളില്‍ നമ്രശിരസ്കരായി നില്‍ക്കൂ; അവരുടെ തൃപ്പാദങ്ങളില്‍ വീണ് നമസ്കരിക്കൂ; അവര്‍ നമ്മെ അനുഗ്രഹിക്കട്ടെ. കേരളം രക്ഷപ്പെടട്ടെ. പ്രതികരണാത്മാക്കളെ...പുണ്യാത്മക്കളെ...അജ്ഞരും വിവരദോഷികളും അല്‍പ്പന്മാരും അസൂയക്കാരും പ്രതികാര ദാഹികളുമായ ഞങ്ങളെ അനുഗ്രഹിക്കേണമേ...ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ... ഇനി നിങ്ങള്‍ പറയുന്നത് മാത്രം കേട്ട്, അനുസരിച്ച് ഞങ്ങള്‍ ജീവിച്ചോളാമേ... ഞങ്ങള്‍ക്ക് വേണ്ടി ചിന്തിക്കേണമേ... ഞങ്ങള്‍ക്ക് വേറെ പണിയുണ്ടേ.....
2012 മാർ 12
എനിക്ക് ജനങ്ങളോട് പറയാനുള്ളത്-ആര്‍. സെല്‍വരാജ്
(ഈ ലേഖനത്തിലെ നെല്ലും പതിരും വേർതിരിച്ചറിയേണ്ടതുണ്ട്.)
ഞാന്‍ സി.പി.എം. അംഗത്വവും നിയമസഭാംഗത്വവും രാജിവെക്കാന്‍ നിര്‍ബന്ധിതമായ രാഷ്ട്രീയ കാരണങ്ങളും അനുഭവങ്ങളും രാജിക്കുശേഷം നടത്തിയ പത്രസമ്മേളനത്തിലും പ്രസ്താവനയിലും വിശദീകരിച്ചിരുന്നു. ഞാന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങളെ അവഗണിച്ചുകൊണ്ട് സി.പി.എം. നേതൃത്വവും ചില മാധ്യമങ്ങളും ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ദുരാരോപണങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ എനിക്ക് കേരളത്തിലെ ജനങ്ങളോട് പറയാനുള്ളത് പറയാന്‍ ശ്രമിക്കുകയാണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സി.പി.എമ്മില്‍ എല്ലാ ജനകീയ പ്രശ്‌നങ്ങളെക്കാളും പ്രധാനമായി നടന്നുകൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളിലൊന്നും ഞാന്‍ സജീവ പങ്കാളിയല്ല. 44 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഏതെങ്കിലും സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലോ അഴിമതിയുടെ പേരിലോ ഒരു ആരോപണവും എനിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടില്ല. ഒരു അച്ചടക്ക നടപടിക്കും വിധേയനാകേണ്ടിവന്നിട്ടുമില്ല. മലപ്പുറം സംസ്ഥാന സമ്മേളനത്തിനുശേഷം ഔദ്യോഗിക ഗ്രൂപ്പിനോടൊപ്പമാണ് ഞാന്‍ നിലയുറപ്പിച്ചിരുന്നതും. വി.എസ്. ഉയര്‍ത്തിയ രാഷ്ട്രീയവും നയപരവുമായ ചില പ്രശ്‌നങ്ങള്‍ ശരിയാണെന്ന് ഗ്രൂപ്പുവ്യത്യാസമില്ലാതെ പാര്‍ട്ടിയിലെ പലരും കരുതിയിരുന്നപോലെ ഞാനും മനസ്സിലാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഒറ്റയാള്‍ പ്രവര്‍ത്തനങ്ങളോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒപ്പം നില്ക്കുന്നവരെ ചതിക്കുന്ന അദ്ദേഹത്തിന്റെ പ്രകൃതത്തോടും വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍, പിണറായി വിജയന്‍ പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിച്ചതിനുശേഷം എല്ലാ ജില്ലകളിലും പ്രദേശങ്ങളിലും ഔദ്യോഗിക നേതൃത്വത്തിന്റെ വിശ്വസ്തരായി ചമഞ്ഞ ചില വ്യക്തികളും ഗ്രൂപ്പുകളും പാര്‍ട്ടിയെ മൊത്തത്തില്‍ സ്വന്തം സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിച്ചതിനോട് മറ്റനേകം പ്രവര്‍ത്തകരെപ്പോലെ എനിക്കും യോജിക്കാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ പാര്‍ട്ടിയെ അങ്ങനെ റാഞ്ചി സ്വന്തമാക്കിയ ഒരു സംഘത്തിന്റെ അപ്രിയത്തിന് ഞാന്‍ ഇരയായത് അങ്ങനെയാണ്. ഒരു കാലത്ത് തിരുവനന്തപുരം ജില്ലയില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ കോട്ടയായിരുന്ന നെയ്യാറ്റിന്‍കര താലൂക്കില്‍ സി.പി.എമ്മിനെ മുഖ്യരാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നതിനു വേണ്ടി ത്യാഗം സഹിച്ച നേതാക്കന്മാരുടെ മാതൃക പിന്തുടര്‍ന്ന് നിരവധി മര്‍ദനങ്ങളും പീഡനങ്ങളും ജയില്‍വാസവും അനുഭവിച്ചയാളാണ് ഞാന്‍. അങ്ങനെയുള്ള എന്നെ അകാരണമായി എന്റെ പ്രധാന പ്രവര്‍ത്തനമേഖലയില്‍ നിന്നു പിഴുതെറിയാനും അവഹേളിച്ച് പുറന്തള്ളാനുമാണ് ജില്ലാ നേതൃത്വത്തില്‍ പിടിമുറുക്കിയ ഏതാനും പേര്‍ ശ്രമിച്ചത്. ഈ അനുഭവം എന്റേതുമാത്രമായിരുന്നില്ല. തിരുവനന്തപുരം ജില്ലയിലെ പേരെടുത്തു പറയാവുന്ന നൂറുകണക്കിനു ജില്ല - പ്രാദേശിക നേതാക്കളും നിസ്വാര്‍ഥ പ്രവര്‍ത്തകരുംഇങ്ങനെ സംശയത്തിനും അവഗണനയ്ക്കും ഇരയായി; ഓരോ സമ്മേളനം കഴിയുന്തോറും കൂടുതല്‍ പേര്‍ കുറ്റാരോപിതരായിക്കൊണ്ടിരിക്കുന്നു. തെറ്റുകള്‍ തിരുത്തുന്നതിന് മേല്‍ക്കമ്മിറ്റികള്‍ മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷ പൂര്‍ണമായും അവസാനിച്ചത് ഈ സംസ്ഥാന സമ്മേളനത്തോടെയാണ്.
ഈ അവസ്ഥയില്‍ സ്വന്തം പാര്‍ട്ടിയുടെ നേതൃത്വത്തിലും നയപരിപാടികളിലുമുള്ള വിശ്വാസത്തോടുകൂടി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതുകൊണ്ടും എനിക്കെതിരെ വൈരനിര്യാതനബുദ്ധിയോടെ ചിലര്‍ കരുക്കള്‍ നീക്കിയതുകൊണ്ടുമാണ് ഞാന്‍ എല്ലാ പാര്‍ട്ടി പദവികളും നിയമസഭാംഗത്വവും ഉപേക്ഷിക്കാന്‍ ആലോചിച്ചത്. സഹപ്രവര്‍ത്തകരോടും പാര്‍ട്ടി ഭാരവാഹികളോടും എന്റെ നിസ്സഹായത എത്രയോവട്ടം ഞാന്‍ പറഞ്ഞിരുന്നു. എന്റെ അഭിപ്രായങ്ങളോടും വികാരങ്ങളോടും യോജിച്ചെങ്കിലും അവരില്‍ പലരും ഓരോ കാരണങ്ങളാല്‍ കുറച്ചുകൂടി കാത്തിരിക്കാമെന്നാണ് പറഞ്ഞത്. സത്യസന്ധതയില്ലാത്ത പൊതു പ്രവര്‍ത്തനം ശീലിച്ചിട്ടില്ലാത്തതുകൊണ്ടും എനിക്കും കുടുംബത്തിനുമെതിരായ മാനസിക പീഡനങ്ങള്‍ ഇനിയും സഹിക്കാന്‍ കഴിയാത്തതുകൊണ്ടും ഞാന്‍ ഒറ്റയ്ക്ക് എന്റെ രാജി തീരുമാനം നടപ്പാക്കുകയായിരുന്നു.
ഇതിലൂടെ ഞാന്‍ എന്നെപ്പോലെ വീര്‍പ്പുമുട്ടിക്കഴിയുന്നവരും പുറന്തള്ളപ്പെട്ടവരുമായ ആയിരക്കണക്കിന് കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനാണ് ആഗ്രഹിച്ചത്. പിറവം തിരഞ്ഞെടുപ്പ് എന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ല. അവിടെ ആരു ജയിച്ചാലും തോറ്റാലും എനിക്ക് ലാഭമോ നഷ്ടമോ ഇല്ല. സന്തോഷമോ ദുഃഖമോ ഇല്ല. എന്റെ രാജിയുടെ സന്ദേശം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും ഉള്ളതാണ്. പാര്‍ട്ടി നേതൃത്വത്തിനും കോഴിക്കോട്ട് നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനും ചര്‍ച്ച ചെയ്യാനുള്ള ഒരു വിഷയമായാണ് ഒരു എളിയ കമ്യൂണിസ്റ്റ് വിശ്വാസിയും പ്രവര്‍ത്തകനുമായ ഞാന്‍ എന്റെ രാജിയെ കണക്കാക്കുന്നത്. ഈ രാഷ്ട്രീയ പ്രശ്‌നത്തെയാണ് സി.പി.എം. ദുരാരോപണങ്ങളിലൂടെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്.
ഇപ്പോള്‍ പാര്‍ട്ടി പറയുന്നത് ഞാന്‍ പിറവം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായിക്കാനായി ഗൂഢാലോചന നടത്തി, കോടികള്‍ കൈപ്പറ്റി പാര്‍ട്ടിയെ വഞ്ചിച്ചു എന്നെല്ലാമാണ്. കോടികള്‍ സമ്പാദിക്കാനാണെങ്കില്‍ നാലേകാല്‍ കൊല്ലം ബാക്കിയുള്ള എം.എല്‍.എ. സ്ഥാനം നിലനിര്‍ത്തി പലരും ചെയ്യുന്നതുപോലെ സമ്പാദിക്കാമായിരുന്നില്ലേ? തിരുവനന്തപുരം ജില്ലാ സെക്രട്ടറിമുതല്‍ സംസ്ഥാന നേതാക്കളില്‍ ചിലര്‍വരെ എനിക്കെതിരെ കോടികളുടെയും ഗൂഢാലോചനയുടെയും വഞ്ചനയുടെയും കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല. പരാതിയുമില്ല. പക്ഷേ, കാപ്പിറ്റല്‍ പണിഷ്‌മെന്റിന് ദിവസങ്ങളെണ്ണി കഴിയുന്ന വി.എസ്. അദ്ദേഹത്തിന് വര്‍ഷങ്ങളായി നേരിട്ടറിയാവുന്ന എന്നെപ്പറ്റി പൊതുവേദികളില്‍ ഈ കോടികളുടെ നുണക്കഥകള്‍ ആവര്‍ത്തിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ എനിക്കും ചോദിക്കാമല്ലോ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഞങ്ങളെല്ലാം രാപകല്‍ പണിയെടുക്കുമ്പോള്‍ അങ്ങ് വോട്ടര്‍മാരോട് മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തുവല്ലോ. അത് ആരുമായുള്ള ഗൂഢാലോചനയായിരുന്നു? എത്രകോടിയായിരുന്നു പ്രതിഫലം? തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ കൂട്ടത്തോല്‍വി കേട്ട് പൊട്ടിച്ചിരിച്ചുവല്ലോ. (സ്വന്തം കൂട്ടില്‍ വിസര്‍ജിക്കുന്ന ജീവി എന്ന് ആക്ഷേപവും കേട്ടു.) അതിലും കോടികളുടെ കുതിരക്കച്ചവടവും വര്‍ഗവഞ്ചനയും ഉണ്ടായിരുന്നോ?
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വിജയിച്ച കാട്ടാക്കട നിയോജകമണ്ഡലത്തില്‍ സംഭവിച്ചത് ആരും മറന്നിട്ടില്ല. പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് ചുവരെഴുത്തും ആദ്യവട്ട തിരഞ്ഞെടുപ്പുപ്രവര്‍ത്തനവും നടന്നശേഷം, നാമനിര്‍ദേശപത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസത്തിന്റെ തൊട്ടുതലേന്ന് അരമണിക്കൂര്‍ മുമ്പുവരെ ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച് കാത്തിരുന്ന് നിരാശയായ ഡി.സി.സി. വനിതാ നേതാവിനെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ആനയിച്ച് സ്ഥാനാര്‍ഥിത്വം നല്‍കിയല്ലോ. ആ കുതിരക്കച്ചവടത്തില്‍ ആരാണ് കോടികള്‍ കൈമാറിയത്? ഇങ്ങനെ ചോദിക്കാവുന്ന ചോദ്യങ്ങളെല്ലാം ഞാനിപ്പോള്‍ ചോദിക്കുന്നില്ല.
ഞാനേര്‍പ്പെട്ടതായി ആരോപിക്കുന്ന കുതിരക്കച്ചവടത്തില്‍ ഇടനിലക്കാരന്‍ പി.സി. ജോര്‍ജാണെന്നാണല്ലോ പറയുന്നത്. വലതുപക്ഷ രാഷ്ട്രീയചേരിയില്‍നിന്ന് അടര്‍ത്തിയെടുത്ത് ജോര്‍ജിനെ ഇടതുപക്ഷ കുപ്പായമണിയിച്ച് പൂഞ്ഞാറില്‍ മത്സരിപ്പിച്ച് എല്‍.ഡി.എഫ്. എം.എല്‍.എ.യായും നേതാവുമായും എഴുന്നള്ളിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. ആ ഇടപാടില്‍ ആരാണ് കോടികള്‍ കൊടുത്തതും വാങ്ങിയതും എന്നുകൂടി വ്യക്തമാക്കിയാല്‍ കൊള്ളാം.
എന്റെ രാജി പിറവം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എന്തോ നേട്ടമുണ്ടാക്കുമെന്ന അങ്കലാപ്പിലാണല്ലോ ഈ കോലാഹലങ്ങളെല്ലാം. ഞാന്‍ ഉന്നയിക്കുന്ന രാഷ്ട്രീയം കേരളത്തിന്റെ ഏതു പ്രദേശത്തിനും ബാധകമായതുകൊണ്ട് പിറവത്തെ വോട്ടര്‍മാരെയും അത് ചിന്തിപ്പിച്ചേക്കാം. പക്ഷേ, അതിനേക്കാളധികം പിറവത്തെ ഇടതുപക്ഷസമൂഹവും പാര്‍ട്ടി ബന്ധുക്കളും ചിന്തിക്കാനിടയുള്ളത് ബ്രാഞ്ച് മുതല്‍ സംസ്ഥാനസമ്മേളനം വരെ നടന്ന കാര്യങ്ങളാണ്. കേരളത്തിലാകെ കണ്ണൂര്‍ മോഡല്‍ നടപ്പാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങളുടെ പരീക്ഷണശാലയാണല്ലോ എറണാകുളം ജില്ല. ഇന്ന് എറണാകുളത്തെ പാര്‍ട്ടി ഭരിക്കുന്നതാരാണ്. ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പ്രയത്‌നിച്ച ആരെങ്കിലുമാണോ? രവീന്ദ്രനാഥും ലോറന്‍സും ജോസഫൈനും ശര്‍മയും എല്ലാം ഉണ്ടായിരിക്കേ, അവരെയും പാര്‍ട്ടി പ്രവര്‍ത്തകരെ മൊത്തവും അവഹേളിച്ചുകൊണ്ടല്ലേ അവിടെ വിദേശഭരണം അടിച്ചേല്പിച്ചിരിക്കുന്നത്? അവിടത്തെ തിരഞ്ഞെടുപ്പുചുമതലപോലും പിറവത്തുകാര്‍ക്കോ തൊട്ടയല്‍പക്കമായ കോട്ടയത്തെ നേതാക്കന്മാര്‍ക്കോ അല്ല. കണ്ണൂര്‍ക്കാരാണ്. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന പിറവത്തെ ജനങ്ങള്‍ അവരുടെ അമര്‍ഷവും അതൃപ്തിയും രേഖപ്പെടുത്തിയാല്‍ അത് എന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കരുത്.
സി.പി.എമ്മിന്റെ വഴിപിഴച്ച പോക്കിനെതിരെ വി.എസ്. നടത്തിയ പോരാട്ടം അദ്ദേഹം ഉപേക്ഷിച്ചിരിക്കാം. അതൊന്നും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉന്നയിക്കില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടാണ് സംസ്ഥാനസമ്മേളനം അവസാനിച്ചിരിക്കുന്നത്. എന്റെ രാജിയോടെ അതിനെല്ലാം വീണ്ടും ജീവന്‍ വെക്കും. അതിന്റെ അങ്കലാപ്പാണ് ഈ കോലാഹലങ്ങള്‍ക്കും നെറികെട്ട ആരോപണങ്ങള്‍ക്കും അടിസ്ഥാനം.
ഞാന്‍ യു.ഡി.എഫില്‍ ചേക്കേറാന്‍ പോകുന്നുവെന്നും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാകാന്‍ പോകുന്നു എന്നുമാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഞാന്‍ ആവര്‍ത്തിച്ചു നിഷേധിച്ചിട്ടും ആ നുണ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ആരുടെ ഗൂഢാലോചനയാണ്. എത്രയാണ് അതിന് ചെലവഴിച്ചത്. നാലേകാല്‍ വര്‍ഷംകൂടി കൈവശം വെക്കാമായിരുന്ന എം.എല്‍.എ. സ്ഥാനം വലിച്ചെറിയാന്‍ മടിക്കാത്ത എന്നെയാണ് ഉറപ്പില്ലാത്ത സ്ഥാനാര്‍ഥിത്വത്തിന്റെയും പദവികളുടെയും പേരില്‍ അധിക്ഷേപിക്കുന്നത്. ഒരു കാര്യം കേരളത്തിലെ ജനങ്ങളോട് ഞാന്‍ തുറന്നുപറയട്ടെ. ഞാന്‍ വലതുപക്ഷ രാഷ്ട്രീയത്തിലേക്കില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കവിഞ്ഞൊരു രാഷ്ട്രീയവും ഇല്ല എന്ന വിചാരവും എനിക്കില്ല.
എനിക്കുള്ളതെല്ലാം പാര്‍ട്ടി തന്നതാണ് എന്ന് പറയുന്നുണ്ട്. അത് ഇപ്പറയുന്നവരേക്കാള്‍ നന്നായി എനിക്കറിയാം. എനിക്ക് പണത്തിനോട് ആര്‍ത്തി തോന്നിയതുകൊണ്ടാണ് ഈ രാജി എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുന്നത്. ഏതെങ്കിലും സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണത്തിന്റെ നിഴലിന്റെ നിഴല്‍പോലും എന്റെ പൊതുജീവിതത്തില്‍ ഇന്നേവരെ വീണിട്ടില്ല.
എനിക്കെല്ലാം നേടിത്തന്നത് എന്റെ പാര്‍ട്ടിയാണ്. എന്റെ പാര്‍ട്ടിയറിയാത്ത, എന്റെ പാര്‍ട്ടിയുടെ കൈയൊപ്പില്ലാത്ത യാതൊന്നും എന്റെ ജീവിതത്തിലില്ല. ഞാന്‍ മാത്രമല്ല ജില്ലയിലെ പതിനായിരക്കണക്കിന് കമ്യൂണിസ്റ്റുകാര്‍ അത്തരക്കാരാണ്. അതേസമയം തിരുവനന്തപുരത്തെ പുത്തന്‍ കൂറ്റുകാരായ കമ്യൂണിസ്റ്റുകാരുടെ പുറത്തറിയുന്നതും അറിയാത്തതുമായ നിഗൂഢ സമ്പത്തിന്റെ വേരുകള്‍ ചെന്നെത്തിനില്‍ക്കുന്നത് മണിച്ചന്മാര്‍ കുന്നുകൂട്ടിയിരിക്കുന്ന കള്ളപ്പണത്തിലാണ്. ഇത് ഞാന്‍ പുതുതായി ഉന്നയിക്കുന്ന ഒരു ആരോപണമല്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ സൂക്ഷിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകളുടെ പഴയതാളുകള്‍ തുറന്നുനോക്കിയാല്‍ അര്‍ധരാത്രി സൂര്യനുദിച്ച പ്രതീതിയുണ്ടാകും. എത്രയോ അഴിമതികളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ ചുരുളുകളാണ് ഒരു മേല്‍നടപടിയും ഇല്ലാതെ പൊടിയടിച്ചു കിടക്കുന്നത്. ചങ്കുറപ്പോടെ തന്നെ എനിക്ക് പറയാന്‍ കഴിയും, അക്കൂട്ടത്തിലൊന്നും ആര്‍. സെല്‍വരാജിന്റെ പേര് കാണില്ല. നേരേമറിച്ച് എന്റെ പേര് പാര്‍ട്ടി നടത്തിയപോരാട്ടങ്ങളിലും സമരമുഖങ്ങളിലും പാര്‍ട്ടി ഏല്പിച്ച ചുമതലകള്‍ സ്തുത്യര്‍ഹമായി നിറവേറ്റിയതിന്റെ പട്ടികയിലുമേ കാണൂ. അതുകൊണ്ടാണ് എന്റെ പാര്‍ട്ടി എനിക്ക് എല്ലാം തന്നത്. പാര്‍ട്ടിക്ക് എന്നിലുള്ള വിശ്വാസത്തിന്റെ അടയാളമാണത്. എന്നാല്‍ ഇതിനൊരു മാറ്റം സമീപകാലം മുതലുണ്ടായി. ഞാന്‍ മാത്രമല്ല നിസ്വാര്‍ഥരായ ഒട്ടേറെപ്പേര്‍ക്ക് ഈ പാര്‍ട്ടിയില്‍ സ്ഥാനമില്ലാതായി.
എന്നെപ്പോലെ വിദ്യാര്‍ഥി രാഷ്ട്രീയകാലം മുതല്‍ നിരവധി മര്‍ദനങ്ങളും ത്യാഗങ്ങളും സഹിച്ച് പാര്‍ട്ടി വളര്‍ത്താന്‍ പരിശ്രമിച്ച് പുതിയ പാര്‍ട്ടിയുടെ രീതികളില്‍ മനംമടുത്ത് പാര്‍ട്ടി പ്രവര്‍ത്തനം തന്നെ മതിയാക്കി കഴിയുന്ന ജില്ലയിലെ ഉശിരന്‍ സഖാവ് ഉണ്ട്. ജില്ലാ കമ്മിറ്റിയില്‍ നിന്ന് സ്വയം പടിയിറങ്ങുമ്പോള്‍ സ്ഥാനമാനങ്ങള്‍ വെച്ചുനീട്ടിയ നേതാക്കന്മാരോട് അദ്ദേഹം പറഞ്ഞതുതന്നെ ഞാനും പറയുന്നു. 'നിങ്ങളുടെ ഭൃത്യനായിരിക്കാന്‍ ഞാനില്ല' ഞാന്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു. ഒരു പാര്‍ട്ടിയുടെയും ഒരു മുന്നണിയുടെയും ദാസ്യവൃത്തിക്ക് ഞാനില്ല. എനിക്ക് അതിന്റെ കൂലിയും വേണ്ടാ.
എന്റെ രാജിയുടെ സന്ദേശം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതു പക്ഷ രാഷ്ട്രീയത്തിനും ഉള്ളതാണ്. പാര്‍ട്ടി നേതൃത്വത്തിനും കോഴിക്കോട്ട് നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനും ചര്‍ച്ച ചെയ്യാനുള്ള ഒരു വിഷയമായാണ് ഒരു എളിയ കമ്യൂണിസ്റ്റ് വിശ്വാസിയും
പ്രവര്‍ത്തകനുമായ ഞാന്‍ എന്റെ രാജിയെ കണക്കാക്കുന്നത്

2012 മാർ 10
ഇതുവഴി ചാതുര്‍വര്‍ണ്യം തിരിച്ചുവരുന്നു- രവീന്ദ്രന്‍ രാവണേശ്വരം
''ശൂദ്രാണാം മാസികം കാര്യം
വപനം ന്യായ വര്‍ത്തിനാം
വൈശ്യവച്ഛൗചകല്‍പഞ്ച
ദ്വിജോച്ഛിഷ്ടം തു ഭോജനം.''
വപനം ന്യായ വര്‍ത്തിനാം
വൈശ്യവച്ഛൗചകല്‍പഞ്ച
ദ്വിജോച്ഛിഷ്ടം തു ഭോജനം.''
ബ്രാഹ്മണന് സേവചെയ്യുന്ന ശൂദ്രന് തലമുണ്ഡനം ചെയ്യാം. വൈശ്യര്‍ക്ക് തുല്യമായി ശുദ്ധികര്‍മങ്ങള്‍ ചെയ്യാം. അങ്ങനെയുള്ള ശൂദ്രന് ബ്രാഹ്മണന്റെ ഉച്ഛിഷ്ടം ഭക്ഷണമാക്കാം എന്നാണ് മനുസ്മൃതിയില്‍ ബ്രാഹ്മണന് സേവ ചെയ്യുന്ന ശൂദ്രന് വിധിച്ചിരിക്കുന്നത്. ബ്രാഹ്മണന്റെ എച്ചിലിന് നല്‍കിയിരിക്കുന്ന പദവിയും ശ്രദ്ധേയം. അത് ശൂദ്രന് ഭക്ഷണമാക്കാനുള്ള ഭാഗ്യമുണ്ട്. എന്തെങ്കിലും സുകൃതം ചെയ്ത ശൂദ്രന് മാത്രമേ ഈ ഭാഗ്യമുണ്ടാകുകയുള്ളൂ. ബ്രാഹ്മണന്റെ ഏറ്റവും അടുത്തുനില്‍ക്കുന്ന ശൂദ്രന്‍ അയാളുടെ സേവകനായ ശൂദ്രനാകുന്നതിനാല്‍ അയാളുടെ രക്തം ബ്രാഹ്മണന്റെ ഉച്ഛിഷ്ടത്താല്‍ ശുദ്ധീകരിക്കപ്പെടുന്നത് നീചത്വത്തിന് കുറവുണ്ടാകുകയും ബ്രാഹ്മണനിലെ ബ്രഹ്മത്വത്തിന് ഇടിവ് തട്ടാതിരിക്കുകയും ചെയ്യുമെന്ന് ഈ സ്മൃതി ശ്ലോകത്തിന് വ്യാഖ്യാനം. ബ്രാഹ്മണന് സേവചെയ്യുന്ന ശൂദ്രന് മനുസ്മൃതി മറ്റു ചില ആനുകൂല്യങ്ങള്‍കൂടി നല്‍കുന്നുണ്ട്്.
എന്നാല്‍, ഭാരതീയ സ്മൃതികളിലും ഉപനിഷത്തുകളിലും വേദങ്ങളിലും ബ്രാഹ്മണന്‍ തന്റെ എച്ചിലില്‍ ശൂദ്രനെ കുളിപ്പിച്ചതായി പറഞ്ഞു കേട്ടിട്ടില്ല. ബ്രാഹ്മണന്റെ എച്ചില്‍ എന്നുപറയുന്നത് ദൈവത്തിന്റെ പ്രതിപുരുഷനായ ബ്രാഹ്മണന്‍ കഴിച്ചതിന്റെ ബാക്കിയാണ് എന്ന പ്രത്യേകതയുണ്ട്. മനുസ്മൃതിയില്‍ തന്നെ 56ാമത്തെ ശ്ലോകത്തില്‍ ഉച്ഛിഷ്ടം ആര്‍ക്കും കൊടുക്കരുതെന്നും ബാക്കിവെച്ച് എഴുന്നേറ്റ് പോകരുത് എന്നും പറയുന്നു. എങ്കിലും ബാക്കിവരുന്നത് ശൂദ്രനാകാം എന്ന ന്യായവിധിയാണ് മനു മറ്റൊരിടത്ത് പറയുന്നത്.
മനുസ്മൃതിയുടെ കാലത്ത് ബ്രാഹ്മണന്റെ എച്ചിലിനുള്ള ദിവ്യസ്ഥാനം ഓര്‍ക്കാവുന്നതേയുള്ളൂ. ക്ഷേത്രത്തിലെ പ്രസാദത്തിനുള്ള സ്ഥാനമാണ് ബ്രാഹ്മണന്റെ ഉച്ഛിഷ്ടത്തിനെന്ന് മതം. ആത്യന്തികമായ വിധികര്‍തൃത്വം ബ്രാഹ്മണന് നല്‍കിയാണ് മനുസ്മൃതി അവസാനിക്കുന്നത്. എന്നാല്‍, സ്മൃതികള്‍ അതത് യുഗത്തിലേക്കുവേണ്ടി മാത്രം നിശ്ചയിച്ചിട്ടുള്ളതാണെന്ന് മനുവിനെപോലെ മറ്റൊരു സ്മൃതികാരന്‍ പരാശരന്‍ പറയുന്നു:
''കൃതേതു മാനവ ധര്‍മ
സ്ത്രേതായാം ഗൗതമാഃസ്മൃതാഃ
ദ്വാപരേ ശംഖ ലിഖിതാഃ.''
സത്യയുഗത്തിലെയും കൃതയുഗത്തിലെയും ജനങ്ങളെ ഉദ്ദേശിച്ചാണ് മനുസ്മൃതി രചിച്ചിരിക്കുന്നത് എന്നാണ് പരാശരസ്മൃതിയില്‍ പരാശരന്‍ പറഞ്ഞിരിക്കുന്നത്. മനു ഭൃഗുവിനോട് പറഞ്ഞ കാര്യങ്ങളാണ് മനുസ്മൃതിയായി വന്നത്. പില്‍ക്കാലത്തുള്ളവര്‍ അത് പിന്തുടരണമെന്ന് നിര്‍ബന്ധമില്ല എന്നാണ് പരാശരന്‍ മനുസ്മൃതിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
എന്നാല്‍, ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്റെ മകന് കുഷ്ഠരോഗം മാറിയതിന്റെ പേരില്‍ കീഴ്ജാതിക്കാരെ മുഴുവന്‍ എച്ചില്‍ തീറ്റിക്കുകയും ഇലയില്‍കിടത്തി ഉരുളിക്കുകയും ചെയ്യുകയാണ് കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍. ദക്ഷിണ കാനറയിലെ ഈ പ്രമുഖ ക്ഷേത്രത്തിലെ നീചകൃത്യത്തിന് കേരളത്തിലും ശാഖകള്‍ മുളക്കുന്നുവെന്ന് അറിയുമ്പോള്‍ വര്‍ണവ്യവസ്ഥയിലേക്ക് തിരിച്ചുപോകുന്നതിനു മുന്നില്‍ കാഴ്ചശക്തി നഷ്ടപ്പെടുകയാണെന്ന് കാണാം.
ദൈവികാംശം ഉണ്ടെന്ന് പറയുന്ന ബ്രാഹ്മണ ഉച്ഛിഷ്ടം ശൂദ്രന് നല്‍കിയതിനെക്കാള്‍ നീചമാണ് ബ്രാഹ്മണന്റെ എച്ചിലിലയില്‍ രോഗശാന്തി നേടുന്നതെന്ന് മനുസ്മൃതി വായിച്ചാല്‍പോലും തോന്നും. മനുസ്മൃതിയെക്കാള്‍ ഭീകരമാണ് കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഷഷ്ഠി നാളില്‍ നടക്കുന്ന മഡെ മഡെ സ്നാന അഥവാ, എച്ചിലില്‍ കുളി നേര്‍ച്ച. ബ്രാഹ്മണന്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റാല്‍ അവരുടെ ഉച്ഛിഷ്ടം കിടക്കുന്ന ഇലയില്‍ കിടന്ന് ഉരുളുക. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ ബ്രാഹ്മണരും കീഴ്ജാതിക്കാര്‍ വീണ്ടും തങ്ങളുടെ കീഴിലമര്‍ന്ന് ഇലയില്‍ കിടന്ന് പിടയുന്നത് കാണാന്‍ കൊതിച്ചിരിക്കുന്ന മറ്റ് ബ്രാഹ്മണരും അന്നേ ദിവസം സുബ്രഹ്മണ്യത്ത് എത്തിച്ചേരും. കഴിഞ്ഞ ജനുവരിയില്‍ നടന്ന ഷഷ്ഠി ഉത്സവത്തില്‍ 4000 പേര്‍ ഇലയില്‍ കിടന്ന് ഉരുളാനുണ്ടായിരുന്നു. എച്ചിലിലകള്‍ക്കുവേണ്ടി ആര്‍ത്തിമൂത്ത് പിടഞ്ഞുനീങ്ങുന്ന കാഴ്ച കണ്ട് ''ഹാ, രമണീയം ആ ബ്രാഹ്മണ കാലം വീണ്ടും വരുന്നു'' എന്ന് പറഞ്ഞ് ആത്മനിര്‍വൃതിയില്‍ ആറാടിയാണ് ബ്രാഹ്മണര്‍ തിരികെപോയത്. ഇതിനെതിരെ ഉയര്‍ന്ന നേര്‍ത്ത എതിര്‍പ്പ് അടിച്ചമര്‍ത്തപ്പെട്ടുവെന്ന് മാത്രമല്ല, അതിന് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുമാറ്റുകയും ചെയ്തു ബി.ജെ.പി സര്‍ക്കാര്‍.

സുബ്രഹ്മണ്യക്ഷേത്രം
ഹിന്ദു മിത്തോളജിയില്‍ ധാര്‍മിക അടിത്തറയുള്ളതും വിശ്വാസികള്‍ക്ക് ദൈവം എന്നതിലുപരി അരുമയുമായ ഭഗവാനാണ് ശിവപുത്രനായ സുബ്രഹ്മണ്യന്‍. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തി സുബ്രഹ്മണ്യനാണ്.
പുത്തൂര്‍ താലൂക്കിലെ കുക്കെ ഗ്രാമം മലക്കുടിയന്മാരുടെ അധിവാസമേഖലയാണ്. തുളുനാട് എന്നറിയപ്പെടുന്ന ഇന്നത്തെ കാസര്‍കോട് ഉള്‍പ്പെടെയുള്ള മേഖലകളിലും ദക്ഷിണ കാനറയിലുമാണ് മലക്കുടിയന്മാര്‍ ഉള്ളത്. കാട്ടില്‍നിന്ന് വള്ളി കൊണ്ടുവന്ന് വട്ടിയും കുട്ടയും ഉണ്ടാക്കി ഉപജീവനം കഴിച്ചുപോന്നിരുന്ന വിഭാഗമാണ് മലക്കുടിയര്‍. മലെക്കുടി എന്ന തുളുപദത്തിന്റെ അര്‍ഥംതന്നെ വനവാസികള്‍ എന്നാണ്. കുക്കെ എന്നാല്‍ വട്ടി എന്നാണര്‍ഥം. കുക്കെ പട്ടണം എന്നായിരുന്നു സുബ്രഹ്മണ്യത്തെ പണ്ട് അറിയപ്പെട്ടിരുന്നത്്. വട്ടി പട്ടണം ആണ് പിന്നിട് കാലിപട്ടണം ആയി മാറിയത്. കാസര്‍കോട്ടെ കര്‍ഷകര്‍ കന്നുകാലികളെ വാങ്ങിയിരുന്നത് സുബ്രഹ്മണ്യ കാലിച്ചന്തയില്‍ നിന്നായിരുന്നു. ക്ഷേത്രത്തിന് കാര്‍ഷിക ബന്ധം നല്‍കിയത് കാലിച്ചന്തയാണ്. ഇപ്പോള്‍ കാലിച്ചന്തയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
ഈ പശ്ചിമഘട്ട മലനിരയില്‍ സുബ്രഹ്മണ്യന്റെ വിഗ്രഹം പ്രത്യക്ഷപ്പെട്ടത് ശ്രീ ശങ്കരാചാര്യരുടെ സന്ദര്‍ശനത്തിന് ശേഷമായിരുന്നു. ബ്രാഹ്മണമതത്തിന് താത്ത്വികാടിത്തറ നല്‍കിയ ശങ്കരദര്‍ശനംതന്നെയാണ് സുബ്രഹ്മണ്യത്തെ ആദിവാസികളെ തുരത്തി അവിടെ ബ്രാഹ്മണാധിപത്യം സ്ഥാപിക്കുന്നതിന് പ്രേരകശക്തി. ''സുബ്രഹ്മണ്യ ഭുജംഗ പ്രയാതാ'' എന്ന ശങ്കര സ്തോത്രത്തില്‍ ഇത് വായിച്ചെടുക്കാം. ഭജെ കുക്കെ ലിംഗം എന്നാണ് ഇവിടെയുള്ള വിഗ്രഹത്തെ കുറിച്ച് ശങ്കരന്‍ പറയുന്നത്. കുക്കെ എന്ന ആദിവാസി ഗോത്ര പദത്തെ ശങ്കരന്‍ തന്നെയെന്നു പറയുന്നു, സംസ്കൃതവത്കരിച്ചു. ഇതിന്റെ വട്ടി എന്ന അര്‍ഥം വെട്ടിമാറ്റി. മറിച്ച്, രഘുവംശം സര്‍ഗം രണ്ടില്‍ ശ്ലോകം 38ല്‍ പറയുന്ന ഗുഹ എന്ന അര്‍ഥമുള്ള കുഷിയാണ് എന്ന് ആര്യവത്കരിച്ചു. ഈ ഗുഹയിലാണ് വിഗ്രഹം കണ്ടെത്തിയത് എന്നാണ് പറയുന്നത്. ബ്രാഹ്മണ്യം ശാസ്ത്രീയമായി ആധിപത്യം സ്ഥാപിക്കുന്നത് എങ്ങനെയെന്നും നാട്ടറിവിനെ ആര്യവത്കരിക്കുന്നത് എങ്ങനെയെന്നും ഈ രീതികളില്‍നിന്ന് വ്യക്തമാകുന്നു. യഥാര്‍ഥത്തില്‍ മലക്കുടിയന്മാരുടെ ആരാധനാ കേന്ദ്രം ബ്രാഹ്മണര്‍ കൈയടക്കുകയായിരുന്നു. കുക്കെയെന്നാല്‍ കുഷിയെങ്കില്‍ കാസര്‍കോട്ടെ കാട്ടുകുക്കെ എങ്ങനെ വന്നുവെന്ന് ശങ്കരന്‍ പറഞ്ഞിട്ടുണ്ടാകുമോയെന്ന് അറിയില്ല. കാട്ടുകുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലും മഡെ മഡെ സ്നാന ഉണ്ട് എന്നത് കേരളത്തില്‍ എത്ര പേര്‍ക്ക് അറിയാം എന്ന് പറയാന്‍ കഴിയില്ല. 'മഡെ' എന്നാല്‍ എച്ചില്‍ ഇല എന്നാണ്,'സ്നാന' എന്നാല്‍ കുളിയും.

എച്ചില്‍കുളിയുടെ ഐതിഹ്യം
കുമാരപര്‍വതത്തില്‍നിന്ന് ഒഴുകിവരുന്ന കുമാരധാര നദിയുടെ തീരത്താണ് സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൈലാസത്തിന് സമാനമെന്ന് ബ്രാഹ്മണര്‍ പ്രചരിപ്പിച്ച കുമാരധാര ഗംഗാനദിക്കും തുല്യമത്രെ. താരകാസുരനെ വധിച്ച ഗണപതി ആയുധം കഴുകാനാണ് ഈ നദിയെ സൃഷ്ടിച്ചത് എന്ന് പുരാവൃത്തം. കുമാരപര്‍വതത്തില്‍ സന്ന്യാസിമാരുടെ ഹോമം നടന്നിരുന്നു. ഈ ഹോമത്തില്‍നിന്നുള്ള ദ്രവ്യങ്ങള്‍ ഒഴുകി പുണ്യനദിയായിതീര്‍ന്നു അതാണ് കുമാരധാര. ഔഷധഗുണമുള്ള ഈ നദിയില്‍ കുളിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനമുണ്ടാകും എന്നതാണ് മഡെ മഡെ സ്നാനത്തിന് ബീജാവാപം ചെയ്ത മിത്ത്. ഈ നദിയില്‍ കുളിച്ച് ക്ഷേത്രത്തിലേക്ക് ശയനയാത്രയും ചെയ്യണം. ഫലം സുനിശ്ചിതം.
ഈ കഥ പിന്നീട് വികസിക്കുന്നത് ദ്വാപരയുഗത്തിലെ കൃഷ്ണനുമായി ബന്ധപ്പെട്ടാണ്. കൃഷ്ണന്റെ മകന്‍ സാംബന്‍ ഒരു കാട്ടുസ്ത്രീയെ ആക്രമിച്ചത് മഹര്‍ഷിമാരുടെ ശാപത്തിന് ഇടയാക്കി. സാംബന്റെ സുന്ദരമായ രൂപം വികൃതമാകാന്‍ കുഷ്ഠരോഗം ബാധിക്കട്ടെയെന്നാണ് ശാപം. സാംബന്‍ കുഷ്ഠരോഗിയായി. ഇത് നാരദമഹര്‍ഷിക്ക് താങ്ങാനായില്ല. നാരദന്‍ നിര്‍ദേശിച്ച വഴിയാണ് കുമാരധാരയില്‍ പോയി കുളിക്കാന്‍. തുടര്‍ന്ന് തീരത്തെ മണ്ണ് ദേഹത്ത് പുരട്ടാനും ശേഷം ബ്രാഹ്മണന്റെ എച്ചിലിലയില്‍ കിടന്ന് ഉരുളാനും. ഇതോടെ സാംബന് സൗന്ദര്യം തിരിച്ചുകിട്ടി. രോഗമുക്തനുമായി.
ഈ കെട്ടുകഥയില്‍ ആദിവാസികളെ വശീകരിച്ചിരുത്തിയത് ആദിശങ്കരന്റെ തന്ത്രം. അവരെ വരിഞ്ഞുകെട്ടിയ ആഭിചാര മന്ത്രത്തിന്റെ വ്യാഖ്യാനങ്ങളായിരുന്നു ഈ കഥകള്‍. ബ്രാഹ്മണന്‍ നടന്നുനീങ്ങുന്ന വഴികള്‍ അവര്‍ക്കുതന്നെ ശൂന്യതയില്‍ എഴുതിയ പട്ടയങ്ങളായി മാറിയ കാലത്ത് ഇതും ഇതിനപ്പുറവും അവര്‍ വിശ്വസിച്ചു. തൊഴില്‍ കാര്‍ഷിക ബന്ധങ്ങളിലൂടെ രൂപപ്പെട്ട മലക്കുടിയന്‍ ഗോത്രജീവിതവും അടിതെറ്റി അടിമത്തത്തിലേക്ക് നിപതിച്ചു. ചൊറിച്ചില്‍ വന്ന മലക്കുടിയന്‍ മരുന്നിനുവേണ്ടി ജന്മിയായ ബ്രാഹ്മണന്റെ അടുത്തുവന്നപ്പോള്‍ ''എന്റെ എച്ചില്‍ ഇലയില്‍ ഉരുണ്ടോളൂ'' അതാണ് വൈദ്യം എന്ന് പറഞ്ഞിടത്തുനിന്നാണ് എച്ചില്‍കുളിയുടെ ആധുനിക ബ്രേക്കിങ്. ഇന്ന് ഇത് പ്രാര്‍ഥനയായി. മാറാരോഗങ്ങള്‍ക്ക് നേര്‍ച്ചയായി. കുഷ്ഠം മാത്രമല്ല, ശ്വാസം മുട്ടല്‍, കാന്‍സര്‍, ഹൃദ്രോഗം തുടങ്ങി ബ്രാഹ്മണന്റെ എച്ചിലിലയില്‍ നീന്തിയാല്‍ സര്‍വരോഗ സംഹാരം. കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കേരളത്തിന്റെ മലബാര്‍ മേഖലയില്‍നിന്നും ഭക്തര്‍ എച്ചിലില്‍ കുളിക്കാനെത്തുന്നുവെന്ന് ക്ഷേത്രം ക്ളര്‍ക്ക് വെങ്കടരാജ് പറയുന്നു. ആറ്റുകാല്‍ പൊങ്കാലക്ക് സ്ത്രീകള്‍ എത്തുന്നതുപോലെയാണ് ദ്വിജന്റെ ഉച്ഛിഷ്ടത്തില്‍ കിടന്നുരുളാന്‍ കെട്ടുകഥകളുടെ പിന്‍ബലത്തില്‍ ഭക്തജനങ്ങള്‍ എത്തുന്നത് എന്ന് സാരം. ക്ഷേത്രത്തിന്റെ പ്രദക്ഷിണ സ്ഥലത്തും ക്ഷേത്രത്തിന്റെ മുന്നില്‍ നീണ്ടുകിടക്കുന്ന നടപ്പാതയിലും ബ്രാഹ്മണര്‍ സദ്യക്കിരിക്കും. അതിനു പിറകില്‍ കോഫിഹൗസിലെ ക്യൂപോലെ നേര്‍ച്ചനേര്‍ന്നവര്‍ ഉരുളാന്‍ കാത്തുകെട്ടി നില്‍ക്കും; ഇലകളില്‍ കണ്ണും നട്ട്. മത്സ്യം മുറിക്കുന്ന സ്ഥലത്ത് ശിഷ്ടത്തിനുവേണ്ടി പട്ടിയും പൂച്ചയും നില്‍ക്കുന്നതുപോലെ. ബ്രാഹ്മണര്‍ ഏമ്പക്കമിട്ട് എഴുന്നേല്‍ക്കുന്നതോടെ ഇലയില്‍ വീണുരുണ്ടു തുടങ്ങും. ഒരിലയില്‍നിന്ന് മറ്റൊരിലയിലേക്ക് ആര്‍ത്തിയോടെ ഉരുളുന്നത് കാണാം. കൂടുതല്‍ എച്ചിലിലകള്‍ ലഭിക്കുന്നവര്‍ കൂടുതല്‍ അനുഗൃഹീതരായി. അവരുടെ രോഗം എളുപ്പത്തില്‍ മാറും!
മൂവായിരത്തോളം പേരാണ് ഇത്ത വണ എത്തിയതെന്ന് ക്ഷേത്രത്തിന്റെ സമീപവാസിയായ ബിളിനലെയിലെ മനോജ്കുമാര്‍ പറയുന്നു. ഇതിനെതിരെ നാട്ടുകാരില്‍ ചെറിയ എതിര്‍പ്പുകള്‍ ഉയര്‍ന്നു. ദലിത് സംഘര്‍ഷ സമിതി മൈസൂരിലും മാനവതാ വേദികെ മംഗലാപുരത്തും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇതോടെ ക്ഷേത്രപരിസരം സംഘര്‍ഷത്തിലായി. മഡെ മഡെ സ്നാന നിരോധിച്ചു. നിരോധത്തിനെതിരെ എച്ചില്‍കുളി പ്രാര്‍ഥന നേര്‍ന്നവര്‍ ക്ഷുഭിതരായി. എതിര്‍ത്തവരെ എച്ചിലിലക്കുവേണ്ടി നേര്‍ച്ചനേര്‍ന്നവര്‍ തന്നെ മര്‍ദിച്ചു. പ്രതിഷേധക്കാര്‍ പിന്തിരിഞ്ഞോടി. നിരോധം പിന്‍വലിച്ചില്ലെങ്കില്‍ രഥം വലിക്കില്ലെന്ന് മലക്കുടിയ വിഭാഗക്കാര്‍തന്നെ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ്, ബി.ജെ.പി, ജനതാദള്‍ പാര്‍ട്ടികളുടെ ബെല്‍ങ്ങാടി പുത്തൂര്‍ ഘടകങ്ങള്‍ എച്ചില്‍കുളി പുനഃസ്ഥാപിക്കണമെന്ന് പറഞ്ഞു. വിശ്വാസികളുടെ സ്വാതന്ത്രൃം എന്നാണ് അവരുടെ വാദം. ഇതോടെ ദക്ഷിണകാനറാ ഡെപ്യൂട്ടി കമീഷണര്‍ നിരോധം പിന്‍വലിച്ചു.
ക്ഷേത്രം ഉദ്യോഗസ്ഥന്‍ വെങ്കടരാജ പറയുന്നത് ഇങ്ങനെ: ''മഡെ മഡെ സ്നാനവുമായി ക്ഷേത്രത്തിന് ബന്ധമില്ല. അത് വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യമാണ്. അതില്‍ ഇടപെടാന്‍ ക്ഷേത്രത്തിന് അവകാശമില്ല.''
ക്ഷേത്രത്തിനകത്താണ് ഈ അയിത്തം നടക്കുന്നത്. ക്ഷേത്രത്തിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്താതെ നടത്തുന്നതാണെന്ന് പറയുന്നവര്‍ മഡെ മഡെ സ്നാന പൂര്‍വാധികം ശക്തിയോടെ അടുത്തവര്‍ഷം നടത്തും. ഹിന്ദുവര്‍ഗീയതയുടെ ദക്ഷിണേന്ത്യന്‍ ഉല്‍പാദന കേന്ദ്രമെന്ന് വിശ്വസിക്കുന്ന ഉഡുപ്പി പേജാവര്‍ മഠത്തിലെ സ്വാമി വിശ്വേശ്വര തീര്‍ഥ ഇതിനിടയില്‍ ബംഗളൂരുവില്‍നടന്ന സന്ന്യാസിമാരുടെ സമ്മേളനത്തില്‍ എച്ചില്‍ കുളി ബ്രാഹ്മണര്‍ വിഭാവനം ചെയ്യുന്നതല്ലെന്നാണ് പറഞ്ഞത്. എന്നാല്‍, നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല.

കേരളത്തില്‍
കാസര്‍കോട്നിന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് എച്ചില്‍കുളി നേരുക മാത്രമല്ല, അല്‍പം പരിഷ്കാരത്തോടെ ഇവിടെ നടക്കുന്നുമുണ്ട്.
കാട്ടുകുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് മഡെ മഡെ സ്നാനയുള്ളത്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ചശേഷം എച്ചിലില മാറ്റി നിലത്താണ് ഉരുളുകയെന്ന് ക്ഷേത്രം അധികാരി സഞിവറൈ പറഞ്ഞു.
ഇവിടെ ബ്രാഹ്മണര്‍ അവരുടെ എച്ചില്‍ ഇലകിടന്നിരുന്ന സ്ഥലത്ത് ഉരുളുമത്രെ. ഇല നീക്കംചെയ്തിട്ടാണെങ്കിലും പേര് മഡെ മഡെ സ്നാന എന്നുതന്നെയാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇല നീങ്ങിയതാണെന്നേ പറയാനാവൂ. പൈവളിഗെ, എന്‍മകജെ, പുത്തിഗെ, പനത്തടി, വൊര്‍ക്കാടി എന്നീ പഞ്ചായത്ത് പരിധിയില്‍നിന്ന് സ്നാനത്തിന് പോകുന്നവരുണ്ടെന്ന് പുത്തിഗെ ഗ്രാമപഞ്ചായത്ത് അംഗം വാസന്തി പറയുന്നു. മലക്കുടിയ എസ്.ടി.എസ്.സി സംവരണ സീറ്റിലാണ് വാസന്തി ജയിച്ചത്.
മഡെ മഡെ സ്നാനം നിരോധിക്കാന്‍ കര്‍ണാടകയിലെ ബ്രാഹ്മണസമൂഹം ഒരുക്കമല്ല. തങ്ങളുടെ എച്ചിലില്‍ മറ്റുള്ളവര്‍ കുളിക്കണം എന്ന് അവര്‍ക്ക് നിര്‍ബന്ധമില്ല. എന്നാല്‍, അവരില്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന സിദ്ധിക്ക് നേരെ ഉയരുന്ന വാള്‍ നിലനില്‍പിനെയാകെ ബാധിക്കുമെന്നതിനാല്‍ അത് ഉപേക്ഷിക്കാന്‍ സന്ന്യാസി സമൂഹം തയാറുമല്ല. സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന് ഇടിച്ചില്‍തട്ടുന്ന എല്ലാം ഹിന്ദു മതമൗലികവാദത്തിന് ഏല്‍ക്കുന്ന ആഘാതമാണ്. അത് തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറാകില്ല. ഇത് ബ്രാഹ്മണര്‍ വിഭാവനം ചെയ്യുന്നതല്ലെന്ന് പേജാവര്‍ മഠവും ഇത് നിരോധിക്കുന്നതിനെതിരെ വിശ്വാസികള്‍തന്നെ രംഗത്തുവന്നതും വര്‍ണവ്യവസ്ഥക്ക് സാമൂഹിക നിലമൊരുങ്ങുന്നതിന്റെ ലക്ഷണമാണ്. മനുസ്മൃതി യുഗാന്ത്യത്തില്‍ അവസാനിപ്പിച്ച് ഒരു സ്മൃതിയായി കൊണ്ടുനടക്കാമെന്ന് മനുതന്നെ പറഞ്ഞാലും ഈ യുഗത്തിന് മറ്റൊരു സ്മൃതിയുണ്ടാകുന്നതുവരെ മനുസ്മൃതിതന്നെയാണ് ആശ്രയം എന്ന് എച്ചില്‍കുളി മാഹാത്മ്യത്തിലൂടെ സമര്‍ഥിക്കപ്പെടുന്നു. ഇത് കേരളത്തിലേക്കും മെല്ലെ കടന്നുവരുന്നുവെന്നതാണ് ഉത്കണ്ഠ ജനിപ്പിക്കുന്നത്. തങ്ങള്‍ക്ക് ചാതുര്‍വര്‍ണ്യവ്യവസ്ഥ മതിയെന്ന് കര്‍ണാടകയിലെ സംഘ്പരിവാര്‍ ഭരണകൂടം ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നു.
കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ കര്‍ണാടകത്തിന്റെ വിവിധ ക്ഷേത്രങ്ങളെ മഡെ മഡെ സ്നാനത്തിന് ഉപയോഗിക്കുകയാണ്. ക്ഷേത്രങ്ങള്‍ക്ക് വലിയ വരുമാനമായി മാറുന്ന ഈ ചടങ്ങിനെ നിരോധിക്കാന്‍ ആര്‍ക്കും ധൈര്യമില്ല.
ഉഡുപ്പി ഷിരൂര്‍ മഠത്തില്‍ ചെറിയ തോതിലാണ് സ്നാനം നടക്കുന്നത്. ഇത്തവണ 20 ഭക്തരാണ് സ്നാനം നടത്തിയത്. ഇത് നേര്‍ച്ചയെന്നാണ് മഠാധിപതി ലതവ്യ ആചാര്യ പറയുന്നത്. ഇത് അനുവദിച്ചില്ലെങ്കില്‍ വിശ്വാസികളെ വഞ്ചിക്കുന്നതിന് തുല്യമാണ്.
മഡെ മഡെ സ്നാന, കഴിഞ്ഞ എട്ടുവര്‍ഷമായി നിര്‍വഹിക്കുന്ന ആളാണ് താനെന്ന് ഭക്തനായ ഗുരുരാജ് ഭട്ട് പറഞ്ഞതായി ഒരു ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നിര്‍വഹിച്ചശേഷം പല പുതിയ കാര്യങ്ങളും ജീവിതത്തില്‍ സംഭവിച്ചുവത്രെ.
''കര്‍ണാടക സര്‍ക്കാര്‍ മഡെ മഡെ സ്നാന നിരോധിക്കണം എന്ന നിലപാടിലാണ്. എന്നാല്‍, 500വര്‍ഷം പഴക്കമുള്ള ആചാരം നിരോധിക്കുമ്പോള്‍ വിശ്വാസികളെ ബോധ്യപ്പെടുത്തേണ്ടിവരും. ശക്തി ഉപയോഗിച്ച് നിരോധിക്കാന്‍ കഴിയില്ല''- മന്ത്രി വി.എസ്. ആചാര്യ പറയുന്നു.
പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ജി. രാജശേഖരന്‍ ആചാരത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന ആചാരം നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആചാരം ചിലരുടെ വിശ്വാസത്തിന്റെ ഭാഗമായിരിക്കാം. എന്നാല്‍, കീഴ്ജാതിക്കാരെ അപമാനിക്കുന്ന ആചാരമാണത് എന്ന് അദ്ദേഹം പ്രതികരിച്ചു.

2012 മാർ 1
ഒരു ഡോക്ടര്‍ തുറന്നുപറയുന്നു രോഗി ഒരു ഇരയാണ്-താഹ മാടായി
ബദല്‍ ഡോക്ടര്‍മാരെ കുറിച്ചുള്ള അന്വേഷണവും മരുന്ന്വിപണിയെ കുറിച്ച ചില വെളിപ്പെടുത്തലുകളും അവതരിപ്പിക്കുകയാണിവിടെ ലേഖകന്‍. ജീവന് കാവല്‍നില്‍ക്കുന്ന, ആരോഗ്യമുള്ള ഒരു സാമൂഹിക മനഃസ്ഥിതിയുടെപ്രതിനിധിയായ ഡോക്ടര്‍ എന്ന സങ്കല്‍പത്തെക്കുറിച്ച ഡോക്ടര്‍ വി.കെ. അബ്ദുല്‍ അസീസിന്റെ കാഴ്ചപ്പാടുകളും ഇവിടെ പങ്കുവെക്കപ്പെടുന്നു.
ജീവന് കാവല്‍നില്‍ക്കുന്ന, ആരോഗ്യമുള്ള ഒരു സാമൂഹിക മനഃസ്ഥിതിയുടെ പ്രതിനിധിയായ ഡോക്ടര്‍ എന്ന സങ്കല്‍പത്തെക്കുറിച്ചാണ് ഡോക്ടര്‍ വി.കെ. അബ്ദുല്‍ അസീസുമായി സംസാരിക്കുന്നത്. ഡോക്ടര്‍ വി.കെ. അബ്ദുല്‍ അസീസ് എഴുപതുകള്‍ തൊട്ട് തുടങ്ങുന്ന ക്ഷുഭിതയൗവനങ്ങളുടെ നൈതികമായ ഒരു രാഷ്ട്രീയ പ്രമേയം ഉള്ളില്‍ കൊണ്ടുനടക്കുന്ന ആളാണ്.
അടിയന്തരാവസ്ഥയുടെ കാലത്താണ് അസീസിന്റെ കോളജ് വിദ്യാഭ്യാസം. രാജന്‍സംഭവം കാമ്പസുകളെ ഇളക്കിമറിച്ച ആ കാലഘട്ടത്തില്‍ മെഡിക്കല്‍ സ്റ്റുഡന്റായ അസീസും ആ സമരങ്ങളില്‍ അണിചേര്‍ന്നിട്ടുണ്ട്. സാംസ്കാരികവും രാഷ്ട്രീയവുമായ ആക്ടിവിസം ഒരുഭാഗത്ത് നടക്കുമ്പോള്‍തന്നെ ആശുപത്രിയില്‍ ജീര്‍ണിച്ച ചില ഇടപാടുകള്‍ നടക്കുന്നുണ്ടായിരുന്നു. രോഗികളില്‍നിന്ന് പലവിധത്തില്‍ ഡോക്ടര്‍മാര്‍ പണം പിടുങ്ങുന്നതും പണമില്ലാത്തവരെ ഡോക്ടര്‍മാര്‍ നിഷ്കരുണം കൈയൊഴിയുകയും ചെയ്യുന്ന ഒരവസ്ഥ വിദ്യാര്‍ഥികളുടെയും ചില ഹൗസ് സര്‍ജന്മാരുടെയും ജൂനിയര്‍ ഡോക്ടര്‍മാരുടെയും സഹകരണത്തോടെ മാസങ്ങള്‍ നീണ്ട പഠനത്തിലൂടെ കണ്ടെത്താനും ശരിയായ അഴിമതിഡോക്ടര്‍മാരെ തിരിച്ചറിയാനും അന്നത്തെ കൂട്ടായ്മക്ക് സാധിച്ചു. അങ്ങനെയാണ് പ്രശസ്തമായ ജനകീയ വിചാരണ നടക്കുന്നത്. അടിയന്തരാവസ്ഥയെ തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി വേട്ടയില്‍ നാലുദിവസം ഡോ. അസീസും ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.
ഡോക്ടര്‍ എന്ന തൊഴില്‍പരമായ ഒരു ഗ്ളാമര്‍ നിലനില്‍ക്കുമ്പോഴും 'രോഗി ഒരു പൗരനാണ്' എന്ന പരമബോധത്തിലേക്ക് ഇറങ്ങിവരാന്‍ അബ്ദുല്‍ അസീസിനെ പ്രാപ്തനാക്കുന്നത് എഴുപതുകള്‍ നല്‍കിയ 'രാഷ്ട്രീയ ഡ്രിപ്പാണ് '.
ദീര്‍ഘമായ ഒരു സംഭാഷണത്തിന്റെ സംഗ്രഹരൂപമാണ് ഈ എഴുത്ത്:
ഡോക്ടര്‍ മരിച്ചോ?
നമ്മുടെ സാമ്പ്രദായിക സങ്കല്‍പത്തിലുള്ള ഡോക്ടര്‍ മരിച്ചു എന്നുതന്നെ പറയാന്‍ പറ്റും. അന്നത്തെയും ഇന്നത്തെയും സങ്കല്‍പങ്ങള്‍ വളരെ വ്യത്യസ്തമാണ്. മാവേലിയും പ്രജകളും തമ്മിലുണ്ടായിരുന്ന ബന്ധവും ഇന്നത്തെ ഭരണകൂടവും പൗരന്മാരും തമ്മിലുള്ള ബന്ധവും എത്രമാത്രം വ്യത്യസ്തമാണോ അതേ അകല്‍ച്ചകളും അഭാവങ്ങളും ഇന്നത്തെ ഡോക്ടര്‍മാരും രോഗികളും തമ്മിലുണ്ട്. 1947ല്‍ ഡബ്ല്യു.എച്ച്.ഒ ആരോഗ്യത്തെ നിര്‍വചിച്ചത് ഇങ്ങനെയാണ്. കേവലം രോഗവും വൈകല്യവും ഇല്ലാത്ത അവസ്ഥയല്ല ആരോഗ്യം. മറിച്ച്, അത് ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണ്. ഇതോടൊപ്പം ആരോഗ്യത്തെ കുറിച്ച് മറ്റൊരു മനോഹരമായ സങ്കല്‍പം കൂടിയുണ്ട്; സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗാതുരത ഇല്ലാതാക്കുകയും ആയുസ്സ് നീട്ടാന്‍ സഹായിക്കുകയും ചെയ്യുന്ന ശാസ്ത്രീയമായ കലയാണ് ചികിത്സ എന്നാണത്. ഇതിലൊക്കെ കണ്ണിചേര്‍ന്നു കിടക്കുന്നത് ഒരു സാമൂഹികബോധം തന്നെയാണ്.
എന്നാല്‍, ഇന്ന് പ്രധാനമായും നമുക്ക് കാണാന്‍ കഴിയുക സര്‍വതലസ്പര്‍ശിയായ യന്ത്രവല്‍ക്കരണമാണ്. ഡോക്ടര്‍ രോഗിയോട് കാര്യങ്ങള്‍ ചോദിച്ചറിയുക എന്ന ശീലംതന്നെ കുറഞ്ഞുവരുകയാണ്. കുറച്ചുമാത്രം സംസാരിക്കുന്ന ഒരാളായി തീര്‍ന്നിട്ടുണ്ട് ഡോക്ടര്‍. കുറച്ചുമാത്രം കേള്‍ക്കുകയും ചെയ്യുന്ന ആള്‍. മറ്റൊരാളെ കേള്‍ക്കാനുള്ള സഹനശേഷി ഈ ഗ്ളാമര്‍ തൊഴില്‍ ചെയ്യുന്ന പലരിലും ഇപ്പോഴില്ല. അവര്‍ കൂടുതലും ആശ്രയിക്കുന്നത് യന്ത്രങ്ങളെയാണ്. സ്കാനിങ്ങുകളും പലവിധം ടെസ്റ്റുകളും ആവശ്യത്തിലേറെയാണിന്ന്. ഒഴിവാക്കാനാവാത്ത സന്ദര്‍ഭങ്ങളില്‍ മാത്രം എഴുതാവുന്ന ടെസ്റ്റുകള്‍ ആദ്യ കാഴ്ചയില്‍തന്നെ ഡോക്ടര്‍ രോഗിക്ക് വിധിക്കുന്നു. മനുഷ്യര്‍ക്ക് പ്രവചനാതീതമായ ഒരു ശാരീരിക സ്വഭാവമുണ്ട്. സ്കാനിങ്ങുകളിലൂടെ വെളിപ്പെട്ടെന്നു വരില്ല പലതും. എന്നാല്‍, എല്ലാം സ്കാനിങ്ങില്‍ വെളിപ്പെടും എന്ന തെറ്റായ ബോധം ഇന്ന് ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രബലമാണ്. സ്കാനിങ് റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി പരിശോധിക്കുന്നത്, വാസ്തവത്തില്‍ വൈദ്യശാസ്ത്രപരമായി ശരിയായ ഒരു കാര്യമല്ല. മറ്റൊരു സത്യം, രോഗികളായി വരുന്നവരും ഇതൊക്കെ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ പ്രശ്നങ്ങള്‍ കേട്ടുമനസ്സിലാക്കുക, തൊട്ടറിയുക, അതിന്റെ വെളിച്ചത്തില്‍ രോഗനിര്‍ണയം നടത്തുക എന്ന സാമ്പ്രദായികമായ ചികിത്സാരീതി ഇപ്പോള്‍ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു.
ഡോക്ടര്‍മാര്‍ കൂടുമ്പോള്‍
രോഗികളും കൂടുന്നു
ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് പുരോഗതിയുടെ ലക്ഷണമായി നാം പലപ്പോഴും പറയാറുണ്ട്. സത്യത്തില്‍, രോഗാതുരമായ ഒരു സമൂഹത്തിന്റെ ലക്ഷണം മാത്രമാണത്. ഡോക്ടര്‍മാരുടെ എണ്ണം കൂടുമ്പോള്‍ രോഗികളുടെ എണ്ണവും ക്രമാതീതമായി കൂടുന്നു. ഇല്ലാത്ത രോഗങ്ങള്‍ക്കുള്ള ചികിത്സയാണ് ഇപ്പോള്‍ മിക്കവാറും നടക്കുന്നത്. പുതിയ രോഗങ്ങള്‍ കണ്ടുപിടിച്ചും ഇല്ലാത്ത രോഗങ്ങള്‍ക്ക് ചികിത്സിച്ചും തൃപ്തമാവാത്ത വൈദ്യരംഗം പഴയ രോഗങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ഗാഢശ്രമത്തിലുമാണ്. അങ്ങനെ മാത്രമേ മുതല്‍മുടക്ക് തിരിച്ചുപിടിക്കാന്‍ കഴിയൂ.
ഗ്രാമപ്രദേശങ്ങളില്‍ ഇന്ന് ഡോക്ടര്‍മാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. ഒരു തുടര്‍നഗരമായ കേരളത്തില്‍ ഇത് അത്ര ബോധ്യമാവില്ലെങ്കില്‍ കൂടി ഇതര ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഗ്രാമവൈദ്യന്‍ എന്ന സങ്കല്‍പംതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളില്‍. നഗരങ്ങളില്‍ മിക്കവാറും രോഗങ്ങള്‍ മലിനീകരണവുമായി ബന്ധപ്പെട്ടാണുണ്ടാവുന്നത്. എന്നാല്‍, നഗരങ്ങളിലെ ആശുപത്രികള്‍ നിലനിര്‍ത്തുന്നത് നഗരവാസികള്‍ മാത്രമല്ല, ഗ്രാമീണരായ ജനങ്ങളാണ് ഇവിടെയൊക്കെ തിങ്ങിനിറയുന്നത്. ഗ്രാമാശുപത്രികളില്‍ വെച്ചുതന്നെ ചെയ്യാവുന്ന ലളിതമായ രോഗനിര്‍ണയങ്ങള്‍ക്കുപോലും അവിടെയുള്ള ഡോക്ടര്‍മാര്‍ നഗരത്തിലേക്കുള്ള ആശുപത്രികളിലേക്കോ ലാബുകളിലേക്കോ ആണ് റഫര്‍ ചെയ്യുന്നത്. ചികിത്സിക്കാതെതന്നെ നിശ്ചിതമായ ഒരു ശതമാനം തുക ഡോക്ടര്‍ക്ക് മാസവരുമാനമായി കിട്ടുന്നു എന്നതാണ് ഇതിന്റെ ഗുണം. രോഗിക്കോ?
പ്രമേഹം എന്ന മുഖ്യരോഗം
പ്രമേഹത്തെ കുറിച്ച് സാധാരണനിലയില്‍ ജീവിതശൈലീ രോഗം എന്നാണ് പറയുക. പ്രമേഹം തീര്‍ച്ചയായും ചികിത്സിക്കണം. രോഗിയുടെ ഭാഗത്തുനിന്ന് ജീവിതശൈലിയിലുള്ള ചില നിയന്ത്രണങ്ങള്‍ എന്നതുപോലെതന്നെ ഡോക്ടറുടെ വിവേചനബുദ്ധിയും ഇതില്‍ നിര്‍ണായകമാണ്. കേരളത്തില്‍ വളരെയധികം കച്ചവടസാധ്യതയുള്ള ഒരു രോഗമായി തീര്‍ന്നിട്ടുണ്ട് പ്രമേഹം. പ്രമേഹത്തിന് ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടതുണ്ട്. Glimipride എന്ന ഔഷധമാണ് ഇതിന് വ്യാപകമായി ഉപയോഗിക്കുന്നത്. Amaryl എന്ന പേരില്‍ ലഭിക്കുന്ന ബ്രാന്‍ഡിന് എട്ടു രൂപയോളമാണ് വില. ഈ രോഗത്തിന് പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡുകള്‍ തന്നെ എന്നാല്‍ രണ്ടു രൂപയില്‍ താഴെ വിലയ്ക്കും ലഭ്യമാണ്. വില കുറഞ്ഞ ബ്രാന്‍ഡുകളൊന്നും തന്നെ അത്ര മോശവുമല്ല. എന്നിട്ടും എട്ടു രൂപയുടെ മരുന്നുമാത്രം എഴുതുന്നവരെയും അത് വില്‍ക്കുന്നവരെയും എങ്ങനെയാണ് നാം ആരോഗ്യത്തിന്റെ സംരക്ഷകര്‍ എന്ന് വിളിക്കുക? പണത്തിനുവേണ്ടി കൊലവെറിയുള്ളവരെ നമുക്ക് ഡോക്ടര്‍മാര്‍ എന്നു വിളിക്കാമോ? മരുന്ന് കമ്പനികളുടെ നവ താല്‍പര്യങ്ങള്‍ രോഗികളില്‍ പലവിധത്തില്‍ കെട്ടിവെക്കുക എന്നതാണ് മിക്കവാറും ഡോക്ടര്‍മാര്‍ ഇപ്പോള്‍ ചെയ്യുന്നത്. രോഗിയുടെ വിശ്വസ്തനായ സുഹൃത്ത് എന്ന നിലയില്‍നിന്ന് മരുന്ന് കമ്പനികളുടെ വിശ്വസ്തനായ സുഹൃത്തും ഏജന്റും എന്ന നിലയിലേക്ക് വലിയൊരു വിഭാഗം ഡോക്ടര്‍മാര്‍ മാറിയിട്ടുണ്ട്. ഡോക്ടര്‍മാരും മരുന്ന് കമ്പനികളും കൈകോര്‍ക്കുന്ന വലിയൊരു ബിസിനസിന്റെ നിഷ്കളങ്കനായ ഇരയാണ് പലപ്പോഴും രോഗി. അഞ്ചു രൂപക്ക് കിട്ടാവുന്ന ഒരു മരുന്നിന് 65 രൂപ നല്‍കേണ്ടിവരുന്നു എന്നതാണ് ഇതിന്റെ ദുര്യോഗം. പ്രമേഹത്തെ കുറിച്ച് സത്യസന്ധമായ ഒരു ലേഖനംപോലും മലയാളത്തില്‍ ഞാനിതുവരെ വായിച്ചിട്ടില്ല.
വൈകാരികതയും ബുദ്ധിയും
അനുതാപമല്ല, ബുദ്ധിയാണ് ശരിയായ രോഗനിര്‍ണയത്തിന് സഹായകമെന്നും സഹാനുഭൂതിയുള്ള ഡോക്ടര്‍ ബുദ്ധികുറഞ്ഞ ഡോക്ടറായിരിക്കുമെന്ന പ്രചാരം നിലവിലുണ്ട്. സൈക്യാട്രിയെ കുറിച്ച് പറയുന്ന ഒരു തമാശയുണ്ട്. മൂന്നു ടൈപ്പ് ആള്‍ക്കാരാണ് ഈ രംഗത്തുവരുക. ഒന്ന്, കുടുംബ്ധില്‍ ആര്‍ക്കെങ്കിലും മനോരോഗമുള്ളവരായിരിക്കും. അതുകൊണ്ട്, അവരതിനോട് ആഭിമുഖ്യം കാണിക്കുന്നു. ചിലര്‍ക്ക് മാനസികമായ ബലഹീനതകള്‍ ഉണ്ടായതുകൊണ്ടായിരിക്കാം ഈ സബ്ജക്ട് തെരഞ്ഞെടുക്കുന്നത്. ഈ രണ്ടു വിഭാഗവും ചികിത്സകര്‍ എന്ന നിലയില്‍ പരാജയപ്പെടാന്‍ സാധ്യതകളേറെയാണ്. എന്നാല്‍, മൂന്നാമത്തെ ടൈപ്പ്, മനോരോഗ വിഭാഗം കുറെകൂടി നല്ലൊരു സ്പെഷാലിറ്റിയാണ്, വരാനിരിക്കുന്ന കാലത്ത് കൂടുതല്‍ രോഗികള്‍ വരാന്‍ സാധ്യതയുള്ള ഒരു മേഖലയാണ് എന്നു കരുതി വരുന്നവരാണ്. ഇവര്‍ ഈ രംഗത്ത് ശോഭിക്കാനുള്ള സാധ്യത വളരെയധികവുമാണ്.
വൈകാരികത കുറഞ്ഞ ഡോക്ടര്‍ നല്ല ഡോക്ടര്‍ എന്ന ചിന്ത വരുന്നത് ചികിത്സ വലിയൊരു ബിസിനസിന്റെ ഭാഗമായിത്തീരുകയും ആരോഗ്യരംഗം പൊതുവെ വലിയൊരു കമ്പോളമായിത്തീരുകയും ചെയ്യുന്നതിന്റെ ഭാഗമായി വരുന്ന നിര്‍വചനമാണ്. അപ്പോള്‍തന്നെയും പറയാവുന്ന ഒരു കാര്യം, രോഗത്തിന്റെ ജഡ്ജ്മെന്റിനെ ബാധിക്കുന്ന തരത്തിലേക്ക് ഡോക്ടറുടെ അതിവൈകാരികത വളരരുത് എന്നതുതന്നെയാണ്. ഏതൊരു ഡോക്ടറെ സംബന്ധിച്ചിടത്തോളവും ഏറ്റവും പ്രധാനപ്പെട്ട കാര്യം വിശ്വസ്തനായ ശ്രോതാവായിരിക്കുക എന്നതാണ്. ഇപ്പോള്‍ എത്ര ഡോക്ടര്‍മാര്‍ 'രോഗികളെ കേള്‍ക്കുന്നുണ്ട്'? ചികിത്സിക്കുക എന്നതുപോലെതന്നെ ചികിത്സിക്കാതിരിക്കുക എന്നതും ഡോക്ടറുടെ നൈതികബോധത്തില്‍പെടുന്നു. ചികിത്സ നിഷേധിക്കുക എന്നതല്ല ഇതിന്റെ അര്‍ഥം. ചില സര്‍ജറികള്‍ നീട്ടിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതുകൊണ്ട് രോഗിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെങ്കില്‍ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഡോക്ടര്‍ പ്രാപ്തനാവണം. അതായത്, ''ഇതിന് ചികിത്സിച്ചില്ലെങ്കില്‍തന്നെയും നിങ്ങള്‍ക്ക് കുഴപ്പമൊന്നും വരില്ല''എന്ന ബോധവത്കരണം ചിലപ്പോള്‍ പാവപ്പെട്ട രോഗികള്‍ക്ക് വലിയ സഹായകരമായിരിക്കും.
ബദല്‍ ആരോഗ്യ സങ്കല്‍പം
ചികിത്സാരംഗം കൂടുതല്‍ ശാസ്ത്രീയമാക്കുക എന്നതു മാത്രമാണ് അതിന് ഒരു പോംവഴി. രോഗിയെ ഒരു പണയ വസ്തുവായി കാണാതിരിക്കുക. ഡോക്ടറിലും രോഗിയിലും ഒരേ ജീവന്റെ മിടിപ്പാണ് എന്ന പ്രാഥമികമായ ബോധമെങ്കിലും ഉണ്ടായിരിക്കുക. ചൂഷണമുക്തമായ ഒരു മാനസികാവസ്ഥയില്‍നിന്നു മാത്രമേ നല്ലൊരു ആരോഗ്യ ബദല്‍ സാധ്യമാവുകയുള്ളൂ. ചൂഷണം നിറഞ്ഞതും പരിസ്ഥിതി മലിനീകരണംകൊണ്ട് ഏറെ ദുഷിച്ചതുമായ ഒരു സാമൂഹിക അവസ്ഥയില്‍ ചൂഷണമുക്തമായ ഒരു മാനസികാവസ്ഥ എത്രത്തോളം സാധ്യമാവും എന്ന ചോദ്യവുമുണ്ട്.
മറ്റൊന്ന് ചില രോഗങ്ങളെ കുറിച്ച് കൂടുതല്‍ നന്നായി പഠിക്കുക എന്നുള്ളതാണ്. ഉദാഹരണത്തിന് മൂലക്കുരു. ഭക്ഷണം ക്രമീകരിക്കുകയും നാരുഭക്ഷണം കൂടുതല്‍ കഴിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇല്ലാതാവുന്ന രോഗമാണത്. മലബന്ധം വരുമ്പോള്‍ മാത്രമാണ് ആ രോഗം വരുന്നത്. അതില്ലാതാക്കാനുള്ള ഭക്ഷണത്തെ കുറിച്ച് നാം ആലോചിക്കാതിരിക്കുകയും കരിച്ചുകളയുന്ന ചികിത്സയെകുറിച്ചു മാത്രം നാം ചിന്തിക്കുകയും ചെയ്യുന്നു. രോഗത്തെ കുറിച്ച് ബോധം ഉണ്ടാകുമ്പോള്‍ അതിന്റെ ചികിത്സ കൂടുതല്‍ സ്വാഭാവികമായ ഫലപ്രാപ്തിയിലേക്ക് എത്തുന്നു.
പനി എന്ന മുഖ്യ വിഷയം
രോഗിയെ തൃപ്തിപ്പെടുത്തുക എന്നത് പ്രധാന കാര്യമാണ്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചെല്ലുമ്പോള്‍ മിക്കവാറും രോഗിയെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള പരിശോധന കിട്ടിയെന്നുവരില്ല. ചികിത്സ എന്നാല്‍ മരുന്നുകൊണ്ടുള്ളത് മാത്രമല്ല, മനോഭാവംകൂടി പ്രധാനമാണ്. അതുപോലെ, ചില ഡോക്ടര്‍മാര്‍ പല രോഗികള്‍ക്കും കൂടുതല്‍ വിറ്റാമിന്‍ ഗുളികകള്‍ എഴുതുന്നത് കാണാം. ശേഖരിക്കപ്പെടുന്ന വിറ്റാമിന്‍ ശരീരത്തിന് ഏറെ ഉപദ്രവമാണുണ്ടാക്കുക. പനിപോലും നമുക്കൊരു മുഖ്യവിഷയമാവുന്നത് നമ്മുടെ സാമ്പത്തിക അഭിവൃദ്ധിയില്‍ നിന്നുള്ള ഉത്കണ്ഠയില്‍നിന്നാണ്. പനിവന്നാല്‍ എന്തുകൊണ്ട് പനി എന്ന് ആലോചിക്കുന്നതിനു മുമ്പേ നാം പനിയെ കൊല്ലുന്നു. നാം എപ്പോഴും മരണത്തെ നീട്ടിവെക്കാന്‍ ആഗ്രഹിക്കുന്നു. മരണകാരണമല്ലാത്ത രോഗങ്ങള്‍ വരുമ്പോള്‍പോലും നമ്മള്‍ മരണത്തിന്റെ വരവാണോ എന്നു ഭയക്കുന്നു.
രോഗികളെ സംബന്ധിക്കുന്ന സാധാരണ ഭയങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ സംഘടനപോലും കൂടുതലായി ശ്രദ്ധചെലുത്തുന്നില്ല.
പൊതുജനങ്ങളുടെ കാര്യത്തില്‍ കുറെകൂടി നല്ല സിസ്റ്റം നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍തന്നെയാണ്. പക്ഷേ, പ്രതിബദ്ധതയുള്ള ഡോക്ടര്‍മാരും ജീവനക്കാരും വേണമെന്നു മാത്രം. മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഞാന്‍ ആര്‍.എം.ഒ ആയി ജോലിചെയ്യുമ്പോഴുള്ള അനുഭവം ഓര്‍ക്കുകയാണ്. അന്നൊരു രാത്രിയില്‍ തൃശൂരിലെ വ്യവസായ പ്രമുഖനായ കെ.വി. അബ്ദുല്‍ അസീസ് എന്നൊരാള്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുവിനെയും കൂട്ടി മറ്റ് ആശുപത്രികളില്‍നിന്ന് ലഭ്യമല്ലാത്ത ഒരു ഓപറേഷനുവേണ്ടി അടിയന്തര സാഹചര്യത്തില്‍ മെഡിക്കല്‍ കോളജിലെത്തി. പെട്ടെന്നുതന്നെ മെഡിക്കല്‍ കോളജില്‍ ആ രോഗിക്ക് സര്‍ജറി നടന്നു. അന്ന് രാത്രി വാര്‍ഡിലുള്ള അവരുടെ താമസം പക്ഷേ, അതിദയനീയമായിരുന്നു. മേയ് മാസമായതിനാല്‍ ചൂടുള്ള ഒരു ഫ്രൈപാന്‍ പോലെയായിരുന്നു ഫേ്ളാര്‍. ഫാനുകളില്ല, ആടുന്ന കട്ടിലുകള്‍, വെള്ളമില്ല, പലപ്പോഴും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലുമുള്ള അതേ സംവിധാനം. പിറ്റേദിവസം കെ.വി. അബ്ദുല്‍ അസീസ് കുറെ ഫാനുകള്‍ മെഡിക്കല്‍ കോളജിന് സംഭാവനചെയ്യാന്‍ തീരുമാനിക്കുന്നു. പക്ഷേ, അങ്ങനെ സംഭാവന സ്വീകരിക്കാന്‍ ഗവ. ആശുപത്രികള്‍ക്ക് നിര്‍വാഹമില്ല. സൂപ്രണ്ടിന്റെ സ്പെഷല്‍ ഓര്‍ഡര്‍ വാങ്ങി ആ ഫാനുകള്‍ ഒടുവില്‍ സ്വീകരിച്ചു. ഈ വ്യക്തിയും തൃശൂരിലെ പഴയ മേയറും മറ്റു പൊതുജനപ്രശ്നങ്ങളില്‍ തല്‍പരരായ കുറെ പേരും ചേര്‍ന്ന് ഒരു സംഘടനയുണ്ടാക്കി പിന്നീട് മെഡിക്കല്‍ കോളജിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. വി.എം. സുധീരന്‍ ആരോഗ്യമന്ത്രിയായിരുന്ന കാലമായിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നല്ല സഹകരണമുണ്ടായി. അതോടൊപ്പംതന്നെ വെറും അഞ്ചു ശതമാനം മാത്രം ലാഭമെടുത്ത് മെഡിക്കല്‍ കോളജില്‍ ഒരു ഫാര്‍മസി തുടങ്ങി. ജനത ഫാര്‍മസി. ആറു രൂപക്ക് കിട്ടുന്ന ഒരു സാധനം ചിലപ്പോള്‍ 45 രൂപ വരെ വില കൊടുത്ത് പുറത്തുനിന്നു വാങ്ങേണ്ടിവരും. എന്നാല്‍, ആറു രൂപയുടെ ആ സാധനം ഏഴു രൂപക്ക് ജനത ഫാര്‍മസിയില്‍നിന്നു ലഭിക്കുമായിരുന്നു.
ചെറിയൊരു കാര്യം വിശദീകരിക്കാന്‍വേണ്ടി മാത്രമാണ് ഇതു പറയുന്നത്. ഒറ്റ ബ്രാന്‍ഡില്‍ വരുന്ന മരുന്നുകള്‍ മാത്രം വാങ്ങുമ്പോള്‍ ഫാര്‍മസികള്‍ക്ക് കൂടുതല്‍ ഇളവുകളോടെ മരുന്നുകള്‍ വില്‍ക്കാന്‍ കഴിയും. കമ്പനിയുടെ പ്രൊഫൈല്‍ നോക്കി നമുക്ക് നല്ല ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാം. അതായത്, മരുന്ന് തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം മരുന്ന് കമ്പനികള്‍ക്കല്ല വിട്ടുകൊടുക്കേണ്ടത്. ആ ചുമതല എപ്പോഴും ഡോക്ടര്‍മാരില്‍ നിക്ഷിപ്തമായിരിക്കണം. മരുന്ന് എഴുതിയതിന് ഡോക്ടര്‍മാര്‍ക്ക് മരുന്ന് കമ്പനികള്‍ നല്‍കുന്ന കമീഷന് 'കട്ട്' എന്നാണ് പറയുക. മെച്ചപ്പെട്ട ശമ്പളമുള്ള ഡോക്ടര്‍മാരും കൂടുതല്‍ കമീഷന്‍ കിട്ടാന്‍ വിലക്കൂടുതലുള്ള മരുന്നെഴുതുമ്പോള്‍ രോഗി പണയവസ്തു എന്ന അവസ്ഥയില്‍നിന്ന് മോചിതനാവുന്നില്ല.
ഗള്‍ഫ് ബൂം വരുന്ന കാലത്താണ് ഞാന്‍ ചികിത്സ തുടങ്ങുന്നത്. അന്ന് ഒന്നോ രണ്ടോ മരുന്ന് മാത്രമെഴുതുന്ന ഒരു ഡോക്ടറായിരുന്നു ഞാന്‍. ആ അസീസ് അങ്ങനെയൊന്നും മരുന്ന് എഴുതുന്നില്ലല്ലോ പിന്നെ എങ്ങനെ രോഗം മാറും എന്നൊരു ചോദ്യം അന്നൊന്നും ഞാന്‍ അഭിമുഖീകരിച്ചിട്ടില്ല. ഗള്‍ഫ് ബൂം ഒരു യാഥാര്‍ഥ്യമായി കേരളത്തില്‍ പുലര്‍ന്നതോടുകൂടി 'കുറെ മരുന്നെഴുതുന്ന ഡോക്ടര്‍ നല്ല ഡോക്ടര്‍' എന്ന സങ്കല്‍പം കൂടി വന്നു. ഡോക്ടര്‍ ഒരു മരുന്നെഴുതുമ്പോള്‍ ഞാന്‍ ഈ മരുന്ന് എന്തിനു കഴിക്കണം എന്നൊരു മറുചോദ്യമുന്നയിക്കാനുള്ള അവകാശം രോഗിക്കുണ്ട്. നിങ്ങള്‍ അങ്ങനെ ചോദിച്ചെന്നിരിക്കട്ടെ, ഞാന്‍ പഠിച്ച ഡോക്ടറാണ്, ഞാനെഴുതുന്നത് നിങ്ങള്‍ കഴിച്ചാല്‍ മതി എന്ന മുഖത്തടിച്ച ഒരു മറുപടിയായിരിക്കും പലപ്പോഴും കിട്ടുക.
നിങ്ങളോട് സംസാരിക്കാന്‍ ഡോക്ടര്‍ക്ക് സമയമില്ല. അയാള്‍ അക്ഷമനാണ്. മുപ്പതോ നാല്‍പതോ ലക്ഷം രൂപ വരെ ഇപ്പോള്‍ എം.ബി.ബി.എസിന് സീറ്റ് കിട്ടാന്‍ വേണം. ഒരു കോടി മുതല്‍ ഒന്നര കോടി വരെ കൊടുത്താല്‍ മാത്രമേ പി.ജിക്ക് സീറ്റ് കിട്ടുകയുള്ളൂ. ഇത്രയും തുക കൊടുത്ത് പഠിക്കുന്ന ഒരു ഡോക്ടര്‍ അക്കാദമിക് ബ്രില്യന്റ് ആയിട്ടുള്ള ഒരു ഡോക്ടര്‍ തന്നെയാവണമെന്നില്ല.
പണം കൊടുത്താല്‍ ഏത് മന്ദബുദ്ധിക്കും മെഡിക്കല്‍ സീറ്റ് കിട്ടിയേക്കും. നിങ്ങള്‍ ചികിത്സതേടി പോകുന്നത് ഒരു യഥാര്‍ഥ ഡോക്ടറുടെ അടുത്തുതന്നെയാണ് എന്ന് എങ്ങനെയാണ് ഉറപ്പുവരുത്തുക, കോടിക്കണക്കിന് രൂപ മുടക്കി പഠിച്ചവര്‍ പണവെറിയന്മാരായിത്തീരാനുള്ള സാഹചര്യമുള്ളപ്പോള്‍ പ്രത്യേകിച്ചും? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഞാന്‍ ആളല്ല, ഡോക്ടര്‍ മരിച്ചോ എന്നുപോലും പറയാന്‍ ആളല്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ഡോക്ടര്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ആസന്നഭാവിയില്‍ അത് സംഭവിക്കും.
2011 ഡിസം 29
വിശുദ്ധരാകാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്/ആത്മകഥയില്‍നിന്ന് .. ലോനപ്പന്‍ നമ്പാടന്‍
മന്ത്രിയായിരിക്കുമ്പോള്‍ നാട്ടില്‍നിന്ന് ഹോളിഫാമിലി(തിരുക്കുടുംബം) മഠത്തിലെ മേലധികാരികളായ ചില കന്യാസ്ത്രീകള്‍ തിരുവനന്തപുരത്ത് ഞാന്‍ താമസിച്ചിരുന്ന മന്ത്രിമന്ദിരമായ അജന്ത ബംഗ്ളാവില്‍ വന്നു. രാവിലെയായിരുന്നു അവര്‍ എത്തിയത്. അന്ന് സഭയുമായി ഞാന്‍ വളരെ അടുപ്പത്തിലായിരുന്നു. തങ്ങള്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്തിനുവേണ്ടിയാണെന്ന് ഞാന്‍ തിരക്കിയപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു:
‘‘മരിച്ചുപോയ തിരുക്കുടുംബാംഗമായ മറിയം ത്രേസ്യായോടു പ്രാര്‍ഥിച്ച് മാഷിനുകിട്ടിയ അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്തി ഒരു സര്‍ട്ടിഫിക്കറ്റ് തരണം.’’
‘‘സര്‍ട്ടിഫിക്കറ്റ് എന്തിനുവേണ്ടിയാണ്?’’ ഞാന്‍ വീണ്ടും ചോദിച്ചു.
‘‘റോമിലേക്ക് അയക്കാന്‍വേണ്ടിയാണ്’’, കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
പുത്തന്‍ചിറയിലെ മറിയം ത്രേസ്യയെ വിശുദ്ധയാക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരാളെ വിശുദ്ധയാക്കാന്‍ ചില നിബന്ധനകളുണ്ട്.
മരിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞശേഷമേ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ പാടുള്ളൂ. ജീവിച്ചിരിക്കുന്ന കാലത്തും മരണശേഷവും രണ്ടു അദ്ഭുതപ്രവൃത്തികള്‍വീതമെങ്കിലും ചെയ്തിരിക്കണം. ഇക്കാര്യങ്ങള്‍ റോമിനെ ബോധ്യപ്പെടുത്തുകയും വേണം. അതിനുവേണ്ടിയാണ് എന്‍െറ സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടത്. മന്ത്രി എന്ന നിലയില്‍ എന്‍െറ സര്‍ട്ടിഫിക്കറ്റിനു പ്രാധാന്യം കൂടുകയും ചെയ്യുമല്ളോ.
ഞാന്‍ എം.എല്‍.എ ആയതും മന്ത്രിയായതും മറിയം ത്രേസ്യയോട് പ്രാര്‍ഥിച്ചതുകൊണ്ടാണെന്ന് ഞാന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്താല്‍ മരണാനന്തര അദ്ഭുതപ്രവൃത്തിയായി അത് പരിഗണിക്കുമെന്ന് കന്യാസ്ത്രീകള്‍ കരുതി. വാസ്തവത്തില്‍, മറിയം ത്രേസ്യയെക്കുറിച്ച് എനിക്ക് ഒരു അറിവുമില്ലായിരുന്നു. ഞാന്‍ അവരോട് പ്രാര്‍ഥിച്ചിട്ടില്ല, എനിക്ക് അവരുടെ അനുഗ്രഹം ലഭിച്ചിട്ടുമില്ല. അത്തരത്തിലുള്ള എന്നോടാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.
കന്യാസ്ത്രീകളുടെ നിര്‍ബന്ധത്തി നു വഴങ്ങി വലിയ രണ്ടു ലെറ്റര്‍ പാഡ് എടുത്ത് അവര്‍ക്കു കൊടുത്തശേഷം ഞാന്‍ പറഞ്ഞു: ‘‘ആവശ്യമായ വിവരങ്ങള്‍ ഇതില്‍ ടൈപ്പുചെയ്തുകൊണ്ടുവരുക.’’
എന്‍െറ മൂത്ത സഹോദരിയുടെ മക്കള്‍ പാവുളയും ഫ്രെഡറിക്കും ഹോളിഫാമിലി കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകളായിരുന്നു. കന്യാസ്ത്രീകള്‍ ലെറ്റര്‍പാഡുമായി പുറത്തുപോകുകയും തിരിച്ചെത്തുകയും ചെയ്തു. ലെറ്റര്‍പാഡിലെഴുതിയ വാചകങ്ങള്‍ കണ്ട് ഞാന്‍ അദ്ഭുതപ്പെട്ടു. വാചകങ്ങള്‍ ഇപ്രകാരമായിരുന്നു:
‘‘മറിയം ത്രേസ്യായോടു പ്രാര്‍ഥിച്ചതിനാല്‍ എനിക്കു ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഞാന്‍ എം.എല്‍.എയും മന്ത്രിയുമായത് ആ പ്രാര്‍ഥനയുടെ ഫലമാണ്.’’
പച്ചക്കള്ളമാണ് എഴുതിപ്പിടിപ്പിച്ചിരുന്നതെങ്കിലും ഞാന്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ട് സീലുവെച്ചു നല്‍കി. കന്യാസ്ത്രീകള്‍ ആഹ്ളാദത്തോടെ നന്ദി പറഞ്ഞു പോകുകയും ചെയ്തു. എന്‍െറ പി.എയായ ആന്‍േറാ കോക്കാട് ഈ സംഭവത്തിനു സാക്ഷിയായിരുന്നു.
ഞാന്‍ കൊടുത്ത സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ റോമിലേക്ക് അയച്ചുകൊടുത്തുവെന്ന് ഞാന്‍ പിന്നീട് അറിഞ്ഞു.
ഇരിങ്ങാലക്കുട ബിഷപ് ഡോ. ജെയിംസ് പഴയാറ്റില്‍ റോമില്‍ പോയപ്പോള്‍ ഒരു പ്രസിദ്ധീകരണത്തില്‍ മറിയം ത്രേസ്യായോടു പ്രാര്‍ഥിച്ചതിന്‍െറ ഫലമായി നടന്ന ഒരു അദ്ഭുതപ്രവൃത്തിയെക്കുറിച്ച് വായിച്ചു.
ഈ അദ്ഭുതപ്രവൃത്തി നടന്നതായി പറയുന്നത് ഇരിങ്ങാലക്കുട രൂപതയില്‍പ്പെട്ട താഴേക്കാടു പള്ളി ഇടവകയിലായിരുന്നു. ഇരിങ്ങാലക്കുട ബിഷപ്പിന്‍െറ രൂപതയില്‍പ്പെട്ട ഇടവകയാണിത്. അവിടെ നടന്ന അദ്ഭുതപ്രവൃത്തിയെപ്പറ്റി ബിഷപ് കേട്ടിട്ടുപോലുമില്ലായിരുന്നു. താഴേക്കാട് ഇടവകയില്‍പ്പെട്ട കാലിനു സുഖമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ അസുഖം മറിയം ത്രേസ്യയോട് പ്രാര്‍ഥിച്ചു സുഖപ്പെടുത്തി. പള്ളിപ്പാടന്‍ മാത്യൂസിന്‍െറ മകളുടെ കാലാണ് സുഖപ്പെടുത്തിയത്. ഇതായിരുന്നു അദ്ഭുതപ്രവൃത്തി. പഴയാറ്റില്‍ ബിഷപ് നാട്ടിലെത്തിയശേഷം ഈ അദ്ഭുതപ്രവൃത്തിയെപ്പറ്റി വികാരി ഫാ.ജോസ് യു.വാഴപ്പിള്ളിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്‍െറ അന്വേഷണത്തില്‍ അദ്ഭുതപ്രവൃത്തി വ്യാജമാണെന്ന് ബോധ്യപ്പെട്ടു. അക്കാര്യം ബിഷപ്പിനു റിപ്പോര്‍ട്ട് ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ബിഷപ്പിന്‍െറ കുടുംബക്കാരനായ ഡോ. സണ്ണി പഴയാറ്റിലാണ്. വീടും പുത്തന്‍ചിറയാണ്. ആധുനികവൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്താണ് മറിയം ത്രേസ്യയോടു പ്രാര്‍ഥിച്ച് അസുഖം മാറ്റിയത് എന്നായിരുന്നു സര്‍ട്ടിഫിക്കറ്റിലെ ഒരു പരാമര്‍ശം. ഇതേ ഡോക്ടര്‍തന്നെയാണ് എവുപ്രാസ്യാമ്മയെ വിശുദ്ധയാക്കുന്നതിനുള്ള ഒരു അദ്ഭുതപ്രവൃത്തിയും സാക്ഷ്യപ്പെടുത്തിയത്. വാസ്തവത്തില്‍, ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോ. സണ്ണി പഴയാറ്റിലിന് യോഗ്യതയില്ല. എവുപ്രാസ്യാമ്മയുടെ വീട് ഇരിങ്ങാലക്കുടയിലെ കാട്ടൂരാണ്.
ഇടവകവികാരിയും ബിഷപ്പും അറിയാതെയാണ് ഈ അദ്ഭുതപ്രവൃത്തി നടന്നതായുള്ള സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ റോമിലേക്ക് അയച്ചത്. കളവ് പുറത്തായതോടെ കുട്ടിയുടെ വീട്ടുകാര്‍ വികാരിയച്ചനെ കൈയേറ്റംചെയ്തു. അതോടെ, അദ്ദേഹം സ്ഥലം മാറിപ്പോയി. ഇതു സംബന്ധിച്ച് പൊലീസ് കേസ് എടുത്തിരുന്നു. ക്രിസ്തുവും സഭയുടെ വിശുദ്ധരും
ക്രൈസ്തവരില്‍ അന്ധവിശ്വാസവും വിഗ്രഹാരാധനയും വര്‍ധിച്ചുവരുകയാണ്. സ്രഷ്ടാവിനുപകരം സൃഷ്ടിയെയാണ് ആരാധിക്കുന്നത്. സഭാധികാരികളുടെ വഴിപിഴച്ച നയമാണ് ഇതിനു കാരണം. ക്രിസ്തുവിനെക്കാള്‍ പ്രാധാന്യം വിശുദ്ധന്മാര്‍ക്കാണ്. അദ്ഭുതങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത് വിശുദ്ധരാണ്. പള്ളികളും പെരുന്നാളുകളുമെല്ലാം വിശുദ്ധരുടെ പേരിലാണ്. എല്ലാ പള്ളികളിലും ഇപ്പോള്‍ ഊട്ടുപെരുന്നാളുകളാണ്. ക്രിസ്തുവിന്‍െറ പേരില്‍ മാത്രം ഊട്ടില്ല! പത്രങ്ങളിലും ടി.വി ചാനലുകളിലും മറ്റും പരസ്യങ്ങള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കുന്നു. ജനക്കൂട്ടം വരുന്നതിനനുസരിച്ച് നേര്‍ച്ചപ്പിരിവും വര്‍ധിക്കും. വിശുദ്ധന്മാര്‍ പ്രധാന വരുമാനസ്രോതസ്സുകളാണ്. ക്രിസ്തുവിന്‍െറ അമ്മ പരിശുദ്ധ മറിയം പല പേരുകളിലാണ് അറിയപ്പെടുന്നത്. അമലോദ്ഭവമാതാവ്, ഫാത്തിമാ മാതാവ്, ഉത്തരീയമാതാവ്, വ്യാകുലമാതാവ്, വേളാങ്കണ്ണിമാതാവ്, ഒട്ടകമാതാവ്, കൊരട്ടിമുത്തി എന്നീ വിവിധ നാമധേയങ്ങളില്‍ പള്ളികളും കപ്പേളകളും സ്ഥാപിച്ച് നേര്‍ച്ചപ്പെട്ടികള്‍വെച്ച് ലക്ഷക്കണക്കിന് രൂപ നേര്‍ച്ച പിരിക്കുന്നുണ്ട്. ക്രിസ്തുവിനെക്കാളും വിശുദ്ധരെക്കാളും പ്രാധാന്യം ഇപ്പോള്‍ വസ്തുക്കള്‍ക്കാണ് നല്‍കുന്നത്.
തിരുനാളിനു രൂപക്കൂട്ടില്‍വെച്ചിരുന്ന ക്രിസ്തുവിനെയും കൊരട്ടിമുത്തിയെയും തൊട്ടുമുത്താതെ താഴെവെച്ചിട്ടുള്ള സ്വര്‍ണപൂവന്‍കുല മുത്തി നേര്‍ച്ചയിട്ട് വിശ്വാസികള്‍ മടങ്ങുന്നു. വിശുദ്ധ സെബസ്റ്റ്യാനോസിന്‍െറ അമ്പും മാതാവിന്‍െറ വളയും മാലാഖയുടെ മീനും ആരാധിക്കപ്പെടുന്നു. യേശുവിന്‍െറ പേരില്‍ പെരുന്നാളുകള്‍ കുറവാണ്. നേര്‍ച്ചപ്പിരിവുണ്ടാകില്ല. കുര്‍ബാനയുടെ തിരുനാള്‍, ക്രിസ്തുരാജതിരുനാള്‍, തിരുഹൃദയതിരുനാള്‍ എന്നിവയെല്ലാം ഇല്ലാതാക്കി. പഴയ വിശുദ്ധര്‍ക്കുപുറമെ പത്തു പുതിയ വിശുദ്ധരുടെ തിരുശേഷിപ്പുകൂടി തൃശൂരിലെ ഒരു ധ്യാനകേന്ദ്രം റോമില്‍നിന്ന് കൊണ്ടുവന്നിട്ടുണ്ട്. കേരളത്തില്‍ ഓരോ സഭക്കും ഓരോ വിശുദ്ധനെ നല്‍കാനാണ് റോമിന്‍െറ തീരുമാനം. ഒരാളെ വിശുദ്ധനാക്കണമെങ്കില്‍ കോടിക്കണക്കിനു രൂപ ചെലവ് വരും. വിശുദ്ധനായാല്‍ ലോകം മുഴുവനും പള്ളികളും കപ്പേളകളും സ്ഥാപിച്ച് നേര്‍ച്ചപ്പെട്ടികള്‍ വെക്കാം. വിഗ്രഹങ്ങളും ചിത്രങ്ങളും വിറ്റു കാശുണ്ടാക്കാം. ചാവറ അച്ചന്‍ സി.എം.ഐ സഭയുടെ പ്രതിനിധിയായിട്ടാണ് വിശുദ്ധനാകുന്നത്. അല്‍ഫോന്‍സാമ്മ സീറോ മലബാര്‍ സഭയുടെ ക്ളാരമഠത്തിന്‍െറ പ്രതിനിധിയായി ഇതിനകം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. മറിയം ത്രേസ്യാ ഹോളിഫാമിലി തിരുക്കുടുംബസഭാംഗമാണ്. എവുപ്രാസ്യാമ്മ സി.എം.സി സഭയുടെ പ്രതിനിധിയാണ്. മദര്‍ തെരേസ മിഷനറീസ് ഓഫ് ചാരിറ്റിസഭയിലെ അംഗമാണ്.
വിശുദ്ധരാക്കണമെങ്കില്‍ ജീവിച്ചിരുന്നപ്പോള്‍ രണ്ടും മരണശേഷം രണ്ടും അദ്ഭുതങ്ങള്‍ ചെയ്തിരിക്കണമെന്നാണ് നിയമം. ഇവരൊന്നും ഒരദ്ഭുതവും ചെയ്തിട്ടില്ല. മറിയം ത്രേസ്യയുടെ മരണാനന്തരം അവരുടെ പേരില്‍ അദ്ഭുതപ്രവൃത്തികള്‍ അടിച്ചേല്‍പിക്കുകയാണുണ്ടായത്. നിരന്തരമായി അദ്ഭുതങ്ങള്‍ ചെയ്ത് ശക്തി കുറഞ്ഞതിനാല്‍ പഴയ വിശുദ്ധര്‍ക്കുപകരം പുതിയ വിശുദ്ധരെ കണ്ടെത്തണം. കത്തോലിക്കാസഭയില്‍ ഓരോ വര്‍ഷവും നൂറുകണക്കിനു വിശുദ്ധരെ സൃഷ്ടിക്കുന്നുണ്ട്.
മറിയക്കുട്ടി കൊലക്കേസിലെ പ്രതിയായിരുന്ന ഫാദര്‍ ബനഡിക്ടിനെ കത്തോലിക്കാസഭ വിശുദ്ധനാക്കാന്‍ പോവുകയാണ്. സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെയും കത്തോലിക്കാസഭ ഭാവിയില്‍ വിശുദ്ധരാക്കുമെന്നുറപ്പാണ്.
ജീവിതകാലത്ത് സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്തത് മദര്‍ തെരേസ മാത്രമാണ്. അവര്‍ അദ്ഭുതങ്ങളൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. അവരെയും വിശുദ്ധയാക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്. ഇവരെക്കാള്‍ മുമ്പ് വിശുദ്ധയാക്കേണ്ടത് സിസ്റ്റര്‍ അഭയയെയാണ്! കൊല്ലപ്പെട്ട് 18 വര്‍ഷത്തിനുശേഷം കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞത് അദ്ഭുതംതന്നെയാണ്.

പള്ളിസ്വത്തുക്കള്‍
പഴയകാലങ്ങളില്‍ പള്ളിസെമിത്തേരികളില്‍ ധര്‍മ,10 രൂപ, 25രൂപ, 50 രൂപ, 100 രൂപ എന്നിങ്ങനെ കുഴികളുടെ വിലനിലവാരം എഴുതിവെച്ചിരുന്നു. ഏറ്റവും പാവപ്പെട്ടവരുടെ ശവം ധര്‍മക്കുഴിയില്‍; പിന്നെ സാമ്പത്തികനിലയനുസരിച്ച് മറ്റുള്ളവരുടേത് വിവിധ ഉയര്‍ന്ന നിരക്കിലുള്ള കുഴികളില്‍. പില്‍ക്കാലത്ത് ഒരു വിഭാഗം യുവവിശ്വാസികളുടെ എതിര്‍പ്പിന്‍െറ ഫലമായി ഇത്തരം വിലനിലവാര ബോര്‍ഡുകള്‍ നീക്കംചെയ്തു (പള്ളിക്കര്‍മങ്ങള്‍ക്കുള്ള വിലനിലവാര ബോര്‍ഡുകള്‍ ഇപ്പോഴും നിലവിലുണ്ട്). പാവങ്ങളുടെ ശവമടക്കിന് മരക്കുരിശ്, പണക്കാര്‍ക്ക് പണത്തിനനുസരിച്ച് വെള്ളിക്കുരിശ്, പൊന്‍കുരിശ്, രണ്ടു വെള്ളിക്കുരിശും ഒരു പൊന്‍കുരിശും, മൂന്നു പൊന്‍കുരിശ് എന്നിങ്ങനെ. പാവങ്ങള്‍ക്ക് ഒരു അച്ചന്‍ മാത്രം, പണക്കാര്‍ക്ക് മൂന്നു അച്ചന്‍, വികാരി ജനറാള്‍, മെത്രാന്‍. ഇതിനൊക്കെ പ്രത്യേകം പ്രത്യേകം കാശ്. പോരാത്തതിന് ഇപ്പോള്‍ കുടുംബക്കല്ലറ സംവിധാനവുമുണ്ട്. കുടുംബക്കല്ലറക്കു പതിനായിരത്തില്‍തുടങ്ങി ഇപ്പോള്‍ പത്തുലക്ഷം രൂപവരെയായി.
കുഴിവെട്ടാന്‍ കാശ്, കല്ലറ തുറക്കാന്‍ കാശ്, കല്ലറ മൂടാന്‍ കാശ്, മണിയടിക്കാന്‍ കാശ്, മെഴുകുതിരിക്ക് കാശ്, മെഴുകുതിരിക്കാലിന് കാശ്, കുരിശിന് കാശ്, ശവവണ്ടിക്ക് കാശ്, അത് തള്ളാന്‍ കാശ്, മാമ്മോദീസക്ക് കാശ്, സ്ഥൈര്യലേപനത്തിന് കാശ്, ആദ്യകുര്‍ബാന, ഒടുവിലത്തെ ഒപ്രുശുമ ഇവക്കെല്ലാം കാശ്. പിന്നെ വിവാഹത്തിന് കാശ്, വിവാഹത്തിന് തിരിതെളിക്കാന്‍ കാശ്, ലൈറ്റിടാന്‍ കാശ്, ഫോട്ടോയും വീഡിയോയും എടുക്കാന്‍ കാശ്. പത്തു വിവാഹം ഒരുമിച്ചാണെങ്കിലും പത്തു കൂട്ടരും വേറെ വേറെ കൊടുക്കണം.
ഈ പിരിവുകളില്‍നിന്ന് ഒരു പൈസപോലും ഇടവകക്കാര്‍ക്കുവേണ്ടി ചെലവുചെയ്യുന്നില്ല. ഈ പിരിവുകള്‍ എന്തുചെയ്യുന്നുവെന്ന് ചോദിക്കാന്‍ ഇടവകക്കാര്‍ക്ക് അവകാശമില്ല. ചോദിച്ചവന്‍ ധിക്കാരി. കമ്മിറ്റിക്കാര്‍ക്കുപോലും അറിയാന്‍ അവകാശമില്ല. ഏതെങ്കിലും കമ്മിറ്റിക്കാരന്‍ അറിയാന്‍ ശ്രമിച്ചാല്‍ അവന്‍െറ വഴി കമ്മിറ്റിയില്‍നിന്ന് പുറത്തേക്ക്. ഇപ്പോള്‍ ഇടവകപ്പള്ളിയുടെ സ്വത്ത് ഇടവകക്കാരുടേതല്ല; പണ്ട് അങ്ങനെയായിരുന്നു. അക്കാലത്ത് പള്ളിയോഗങ്ങളായിരുന്നു പള്ളിസ്വത്തുക്കള്‍ ജനാധിപത്യപരമായി ഭരിച്ചിരുന്നത്. മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും ആധ്യാത്മികാധികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പള്ളിസ്വത്തുക്കളുടെ ഭരണാവകാശം ഇല്ലായിരുന്നു. ഇന്ന് ഇടവകക്കാരുടെ സ്വത്തെല്ലാം മെത്രാന്‍േറതാക്കിയിരിക്കുന്നു. ‘‘പള്ളിസ്വത്തിന്‍െറ ഭരണാവകാശം ഇടവകക്കാര്‍ക്ക്’’ എന്ന തത്ത്വത്തിന്‍െറ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം നടത്തുന്നതിന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്കരണക്കമീഷന്‍ സര്‍ക്കാറിലേക്ക് ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു കാരണവശാലും ഈ നിയമം പാസാക്കാന്‍ അനുവദിക്കില്ളെന്നാണ് മെത്രാന്മാരുടെയും ചില പുരോഹിതന്മാരുടെയും നിലപാട്. പള്ളിസ്വത്തിന്‍െറ ഭരണാവകാശം അതിന്‍െറ യഥാര്‍ഥ അവകാശികളായ വിശ്വാസികളെ ഏല്‍പിക്കുന്നത് സഭക്ക് ദോഷകരമാകുമെന്നാണ് മെത്രാന്മാരും അവരുടെ ‘കൈമുത്തികളും’ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇതു ദോഷകരമാകുന്നത് ആരോടും കണക്കു ബോധിപ്പിക്കാതെ തങ്ങളുടെ തന്നിഷ്ടപ്രകാരം സഭാസ്വത്തുക്കള്‍ വിനിയോഗിക്കുന്ന മെത്രാന്മാര്‍ക്കും പുരോഹിതന്മാര്‍ക്കുമാണ്.

കര്‍ത്താവിനെന്തിനാ കാശ്?
കത്തോലിക്കാസഭപോലെ ശവത്തിന്‍െറപേരില്‍ കാശുണ്ടാക്കുന്ന വേറൊരു മതവും ലോകത്തിലില്ല. മാമ്മോദീസയോടൊപ്പം മരണാവശ്യങ്ങള്‍ക്കുള്ള തുകകൂടി പിരിക്കുന്നത് നന്നായിരിക്കും. ജനിച്ചാല്‍ എന്തായാലും മരിക്കണമല്ളോ. മരണാവശ്യത്തിനുള്ള കാശുകൂടി ജീവിച്ചിരിക്കുമ്പോള്‍ വാങ്ങിയാല്‍ മരണശേഷമുള്ള ക്രിയകള്‍ക്ക് പണത്തിനായി പരക്കംപായേണ്ടതില്ലല്ളോ. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവര്‍പോലും അഭിമാനത്തിന്‍െറ പേരില്‍ ഈ വക കര്‍മങ്ങള്‍ ചെയ്യും; ചെയ്തേപറ്റൂ. ഒടുവില്‍, കടത്തിന്മേല്‍ കടമായി കടംവീട്ടാന്‍ ചതി, വഞ്ചന, കളവ്, കള്ളവാറ്റ്, കള്ളക്കടത്ത്, കഞ്ചാവുവില്‍പന, വ്യഭിചാരം മുതലായവക്ക് തുനിഞ്ഞിറങ്ങുന്നു. ഇങ്ങനെയാണ് സമൂഹത്തില്‍ ക്രിമിനലുകള്‍ ഉണ്ടാകുന്നത്. ചികിത്സിച്ച് മുടിഞ്ഞും ചികിത്സിക്കാന്‍ കഴിയാതെയുമാണ് മിക്കവാറും പാവങ്ങളുടെ മരണം. ശവമടക്കിന് അച്ചന്‍ വരണോ കര്‍മാദികള്‍ ചെയ്യണോ, വേണ്ട തുക അടച്ചേ പറ്റൂ. ഇല്ളെങ്കില്‍ അച്ചനില്ലാതെ ശവമെടുക്കേണ്ടിവരും. മരിച്ചയാള്‍ ഒരുപക്ഷേ, നല്ലകാലത്ത് പള്ളിപ്പണിക്കായി വന്‍തുക കൊടുത്തിരിക്കാം. എന്നാല്‍, ഇന്ന് ദരിദ്രനാണ്. പക്ഷേ, ഇതൊന്നും കത്തോലിക്കാസഭക്കുമുന്നില്‍ വിലപ്പോവില്ല. ഇതൊക്കെക്കൊണ്ടാണ് പെന്തക്കോസ്ത് സഭയിലേക്കും മറ്റു സഭയിലേക്കും കത്തോലിക്കാ സഭാംഗങ്ങളുടെ വന്‍തോതിലുള്ള കുത്തൊഴുക്കു സംഭവിക്കുന്നത്.
അപ്പനപ്പൂപ്പന്മാര്‍ അവര്‍ ചോര നീരാക്കി ഉണ്ടാക്കിയ കാശ് പള്ളിക്കു സംഭാവനകൊടുത്തത് അവരുടെ ശുദ്ധഗതികൊണ്ടാണ്. പള്ളി അവരേല്‍പിക്കുന്ന പണം സമൂഹത്തിന്‍െറ നന്മക്കുവേണ്ടി വിനിയോഗിക്കുമെന്ന് അവര്‍ വ്യാമോഹിച്ചു. വിശ്വാസികളെ, നിങ്ങള്‍ ഒരൊറ്റ ചില്ലിക്കാശുപോലും പള്ളികള്‍ക്കു നേര്‍ച്ചയായോ സംഭാവനയായോ കൊടുക്കരുത്. കര്‍ത്താവിനെന്തിനാ കാശ്? പള്ളി നിര്‍ധനരെ സഹായിക്കും എന്ന പ്രതീക്ഷയിലാണ് രണ്ടായിരം വര്‍ഷങ്ങളായി വിശ്വാസികള്‍ നേര്‍ച്ചയിട്ടുപോരുന്നത്. അതൊക്കെ അതതു കാലത്ത് പള്ളി ദരിദ്രര്‍ക്കുവേണ്ടി ചെലവഴിച്ചിരുന്നെങ്കില്‍ സഭയില്‍ ഇത്ര ഭീമമായ സമ്പത്ത് വന്നു കുമിഞ്ഞുകൂടില്ലായിരുന്നു. സമ്പത്തിന്‍െറ കാര്യത്തില്‍ ലോകത്തു മറ്റൊരു മതവും കത്തോലിക്കാസഭയുടെ അഞ്ചയല്‍പക്കത്തുപോലും വരില്ല.

മാമോനെ പൂജിക്കുന്ന സഭാധികാരം
യേശുക്രിസ്തു ഒരു പുരോഹിതനായിരുന്നില്ല. പൗരോഹിത്യത്തെ അവിടന്ന് അങ്ങേയറ്റം വെറുത്തു. കപടനാട്യക്കാര്‍, കപടഭക്തര്‍, സര്‍പ്പങ്ങള്‍, അണലിസന്തതികള്‍, വെള്ളപൂശിയ ശവക്കല്ലറകള്‍, അന്ധരായ വഴികാട്ടികള്‍ എന്നെല്ലാമുള്ള വിശേഷണങ്ങളാണ് അവര്‍ക്കു ചാര്‍ത്തിക്കൊടുത്തത്. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും എതിരെ അതേ വാക്കുകള്‍തന്നെ അവിടന്ന് ഉപയോഗിക്കുമായിരുന്നു. ക്രിസ്തു ഒരു സമഗ്രവിമോചകനായിരുന്നു. ദരിദ്രരോട് ദൈവരാജ്യത്തിന്‍െറ സുവിശേഷം പ്രഘോഷിക്കാന്‍, ബന്ധിതര്‍ക്കു മോചനം നല്‍കാന്‍, മര്‍ദിതര്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍വേണ്ടിയാണ് അവിടന്ന് തച്ചന്‍െറ മകനായി പുല്‍ത്തൊട്ടിയില്‍ ജനിച്ച് പാവങ്ങളോടൊത്തു ജീവിച്ച് കാല്‍വരിയില്‍ കുരിശുമരണം വരിച്ചത്. സത്യവും സ്നേഹവും നീതിയും പുലര്‍ന്നിരുന്ന യേശുവിന്‍െറ ദൈവരാജ്യം എന്ന സ്വപ്നം അപ്പോസ്തല കാലത്ത് സാക്ഷാത്കരിക്കപ്പെട്ടുവെങ്കിലും ആ മാതൃകാസമൂഹം പെട്ടെന്നുതന്നെ അസ്തമിച്ചു. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ചക്രവര്‍ത്തിമാരും രാജാക്കന്മാരും ക്രിസ്തുമതത്തെ ആശ്ളേഷിച്ചപ്പോള്‍ സഭാധികാരികള്‍ ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി ക്രിസ്തുവിനെ മറന്ന് മാമോനെ പൂജിക്കാന്‍ തുടങ്ങി. സ്വാര്‍ഥപൂര്‍ത്തിക്കായി അവര്‍ വര്‍ഗരഹിതസമൂഹമായ ക്രിസ്തുവിന്‍െറ സഭയെ വൈദികരെന്നും അവൈദികരെന്നും രണ്ടു വര്‍ഗമായി തിരിച്ചു. ക്രിസ്തു മര്‍ദിതരുടെ പക്ഷംചേര്‍ന്നെങ്കില്‍ പുരോഹിതശ്രേണി മര്‍ദകരുടെ പക്ഷത്തേക്കു കൂറുമാറി. അന്നുമുതല്‍ ഇന്നുവരേക്കും പള്ളിയധികാരികള്‍ ഏകാധിപതികളെയും ജനമര്‍ദകരെയും മാത്രമേ പിന്തുണച്ചിട്ടുള്ളൂ.
‘‘നിങ്ങള്‍ ക്രിസ്തുവിന്‍െറ ശരീരമാകുന്നു. ഓരോരുത്തരും അവയവങ്ങളും’’ (1 കൊറി 12:27). ക്രിസ്തുവിന്‍െറ ഈ ഭൗതികശരീരത്തെ പള്ളിപ്പിതാക്കന്മാര്‍ ഇന്ന് എത്രമാത്രം വികലമാക്കിയിരിക്കുന്നു. കത്തോലിക്കാസഭയുള്‍പ്പെടെ മിക്ക സഭകളിലും ഇന്നുകാണുന്ന മെത്രാന്‍, പുരോഹിതന്‍, അല്‍മേനി എന്ന വര്‍ഗപരവും അധികാരപരവുമായ വിഭജനം ക്രിസ്തുദര്‍ശനത്തിലില്ളെന്നു മാത്രമല്ല അത് ക്രൈസ്തവവിരുദ്ധവുമാണ്. ആദിമസഭയില്‍ ക്രിസ്ത്യാനികളെല്ലാം തുല്യരായിരുന്നു. വിവിധ ജോലികള്‍ ചെയ്തിരുന്നെങ്കിലും ഒരുവിഭാഗം മറ്റൊരു വിഭാഗത്തെക്കാള്‍ സാമൂഹികമോ അധികാരപരമോ ആയി ഒൗന്നത്യമുള്ളവരായിരുന്നില്ല. എന്നാല്‍, ഇന്ന് മാര്‍പാപ്പയും മെത്രാനും അച്ചനും അല്‍മേനിയും തമ്മിലുള്ള ഉച്ചനീചത്വം ടാറ്റയും ടാറ്റാകമ്പനിയിലെ തൊഴിലാളികളും തമ്മിലുള്ളതിനെക്കാള്‍ എത്രയോ അധികമാണ്. യേശുവിന്‍െറ ഉപമയിലെ ധനവാനെപ്പോലെ സുഖസമൃദ്ധിയിലാണ് മാര്‍പാപ്പയും മെത്രാന്മാരും പുരോഹിതരും ജീവിച്ചുകൊണ്ടിരിക്കുന്നത്. ഭരിക്കണം, ഭരിക്കണം എന്ന ഏകചിന്തയാണ് അവരെ ഭരിക്കുന്നത്. പള്ളി, പള്ളിക്കൂടം, കോളജ്, ആശുപത്രി തുടങ്ങിയവയൊക്കെ നിയന്ത്രിക്കാനുള്ള കഴിവ് ദൈവം ളോഹയിട്ടവര്‍ക്കു മാത്രമേ നല്‍കിയിട്ടുള്ളൂ!
ലോകമെമ്പാടുമുള്ള കള്ളപ്പണക്കാരുടെ വത്തിക്കാനായ സ്വിറ്റ്സര്‍ലന്‍ഡിലെ സ്വിസ് ബാങ്കില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് ആര്‍ക്കാണെന്നോ? പരിശുദ്ധ കത്തോലിക്കാസഭക്ക്. അന്താരാഷ്ട്ര കുറ്റവാളിസംഘടനയായ ഇറ്റാലിയന്‍ മാഫിയക്കു രണ്ടാംസ്ഥാനം മാത്രം. ഈ പണമെല്ലാം സഭക്ക് എവിടെനിന്നു കിട്ടി? രണ്ടായിരം വര്‍ഷങ്ങളായി വിശ്വാസികള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനയിനത്തിലും നേര്‍ച്ചപ്പണമിനത്തിലും സഭയെ ഏല്‍പിച്ചതാണ്.

കണക്കിലെ കള്ളക്കളി
മൂന്നുതരം കണക്കുകളാണ് പള്ളികളിലുള്ളത്. സര്‍ക്കാറിനും അതിരൂപതക്കും വെവ്വേറെ കണക്കുകളാണ് സമര്‍പ്പിക്കുന്നത്. യഥാര്‍ഥ കണക്ക് പള്ളിയിലും! കള്ളക്കണക്കെഴുതാനുള്ള പരിശീലനം ഇടവകതലത്തില്‍തന്നെ വിശ്വാസികള്‍ക്ക് നല്‍കുന്നുണ്ട്. സര്‍ക്കാറിനു നികുതി കൊടുക്കാതിരിക്കാനും രൂപതക്കു വിഹിതം കൊടുക്കാതിരിക്കാനുമാണ് ഈ കള്ളക്കണക്കുകള്‍ സമര്‍പ്പിക്കുന്നത്. വികാരിയച്ചന്മാര്‍ക്കു കിട്ടുന്ന വരുമാനത്തിനു ഒരു കണക്കുമില്ല. ബിഷപ്പുമാര്‍ക്ക് ലഭിക്കുന്ന പണത്തിന് കൈയും കണക്കുമില്ല. കൊച്ചി ആര്‍ച്ച് ബിഷപ് ജോണ്‍ തട്ടുങ്കല്‍ അടുത്തകാലത്ത് ഒരു യുവതിയെ അരമനയില്‍ താമസിപ്പിച്ച് കാട്ടിക്കൂട്ടിയ കോപ്രായങ്ങളെല്ലാം നമ്മള്‍ കണ്ടവരാണ്. അരമനയുടേതായി ബാങ്കുകളിലുണ്ടായിരുന്ന കോടിക്കണക്കിനു രൂപ മുഴുവനും അദ്ദേഹം സ്വന്തമാക്കി. ദശലക്ഷക്കണക്കിനു രൂപ, വഴിപിഴച്ച ആ യുവതിക്കും പാരിതോഷികമായി കൊടുത്തു. അദ്ദേഹം നാടുവിട്ടു. പാവപ്പെട്ട വിശ്വാസികളുടെ നേര്‍ച്ചയും കാഴ്ചകളും വഴിപാടുകളുമാണിപ്രകാരം കൊള്ളയടിച്ചത്. സിസ്റ്റര്‍ അഭയക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താനും ഹൈകോടതിയിലും സുപ്രീംകോടതിയിലും കേസുകള്‍ നടത്താനും കഴിഞ്ഞ 17 വര്‍ഷത്തിനിടെ കോടിക്കണക്കിനു രൂപ വാരിക്കോരി ചെലവഴിച്ചു. വിശ്വാസികളുടെ പണമാണിവര്‍ ധൂര്‍ത്തടിച്ചത്. ഇനിയും കേസുകള്‍ നടത്താന്‍ കോടികള്‍ ചെലവഴിക്കേണ്ടിവരും. ആരും ചോദിക്കാനില്ല.
സര്‍ക്കാറിനെതിരെ കേസ് നടത്താന്‍ ക്രൈസ്തവസ്വാശ്രയകോളജ് മാനേജര്‍മാര്‍ ഹൈകോടതിയിലും സുപ്രീംകോടതിയിലും കോടിക്കണക്കിനു രൂപ ചെലവഴിച്ചു. നിരവധി കേസുകള്‍ ഇപ്പോഴും നിലവിലുണ്ട്. യാക്കോബായ സഭയിലെ മെത്രാന്‍-ബാവ കക്ഷിവഴക്കുകള്‍ തുടങ്ങിയിട്ട് നൂറു വര്‍ഷത്തിലേറെയായി. ഹൈകോടതിയിലും സുപ്രീംകോടതിയിലും നൂറുകണക്കിനു കേസുകളുണ്ട്. നൂറുകണക്കിനു കോടി രൂപ കേസുകള്‍ നടത്തുന്നതിനുവേണ്ടി സഭകള്‍ ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വാസികളുടെ പണമാണിവര്‍ കണക്കില്ലാതെ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ കേസുകളില്‍ ആര്‍ ജയിച്ചു? ആര്‍ തോറ്റു? ആര്‍ക്കും അറിയില്ല! ലോകാവസാനംവരെ ഈ കേസുകള്‍ തുടരും. സഭയുടെ സ്വത്തുക്കള്‍ മുഴുവനും മെത്രാന്മാരും വൈദികരും അനധികൃതമായി കൈകാര്യം ചെയ്യുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍തന്നെ പുതിയ നിയമനിര്‍മാണം നടത്തണം. ആധ്യാത്മികകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാതിരുന്നാല്‍ മതി. വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്കരണ കമീഷന്‍ സര്‍ക്കാറിലേക്കു സമര്‍പ്പിച്ച ശിപാര്‍ശകള്‍ അംഗീകരിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തി പുതിയ നിയമം ഉണ്ടാക്കണം. ‘‘പള്ളിസ്വത്തിന്‍െറ ഭരണാവകാശം ഇടവകക്കാര്‍ക്ക്’’ എന്ന് തത്ത്വത്തില്‍ അംഗീകരിച്ച് ജനാധിപത്യ ഭരണസംവിധാനം നടപ്പാക്കണം.
ഒരു വിശ്വാസിയുടെ വരുമാനത്തിന്‍െറ സിംഹഭാഗവും വിവിധ പേരുകളില്‍ സഭാധികാരികള്‍ തട്ടിയെടുക്കുകയാണ്. ജനനംമുതല്‍ മരണംവരെയും മരണാനന്തരവും വിശ്വാസികളെ ഇവര്‍ വേട്ടയാടിക്കൊണ്ടിരിക്കും. കാശില്ലാതെ ഒരു കാര്യവും പള്ളിയില്‍നിന്ന് സാധിച്ചുകിട്ടുകയില്ല. തൊട്ടതിനൊക്കെ നിര്‍ബന്ധപിരിവാണ്. പള്ളിപ്പണിക്ക് ലക്ഷക്കണക്കിനു രൂപ സംഭാവന നല്‍കിയ സത്യവിശ്വാസിയാണെങ്കിലും അവസാനം ദരിദ്രനായി മരിക്കേണ്ടിവന്നാല്‍ ‘ധര്‍മക്കുഴി’ മാത്രമേ കിട്ടുകയുള്ളൂ. പള്ളിയില്‍നിന്നും പത്തുപൈസയുടെ സൗജന്യം ലഭിക്കുകയില്ല.
ഓരോ പള്ളിക്കും കോടിക്കണക്കിനു രൂപയുടെ സ്ഥാവരജംഗമ സ്വത്തുക്കളുണ്ട്. സമ്പത്തും സ്ഥാനമാനങ്ങളും നിലനിര്‍ത്താനുള്ള നെട്ടോട്ടമാണ് സഭാധികാരികള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിശ്വാസികള്‍ വെറും കാഴ്ചക്കാരായി അധഃപതിച്ചിരിക്കുകയാണ്. ഈ അതിക്രമങ്ങള്‍ക്കും അഴിമതികള്‍ക്കും അറുതിവരുത്തിയില്ളെങ്കില്‍ കേരളസഭ യൂറോപ്പിലേതുപോലെ നശിക്കുമെന്നുറപ്പാണ്.
2000 കൊല്ലത്തെ പാരമ്പര്യം അവകാശപ്പെടുന്ന കേരളസഭക്ക് അമൃത ആശുപത്രിപോലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരാശുപത്രി തുടങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അമൃതാനന്ദമയിദേവി കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലും അമൃത ആശുപത്രിപോലെ നിരവധി ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും സ്ഥാപിച്ച് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിനു കോടി രൂപ പാവപ്പെട്ടവര്‍ക്ക് വീടു വെക്കാനും നിര്‍ധനരായ വിദ്യാര്‍ഥികളെ പഠിപ്പിക്കാനും ചെലവഴിക്കുന്നുണ്ട്. അമൃതാനന്ദമയിദേവിക്കു ലഭിക്കുന്നതിന്‍െറ പതിന്മടങ്ങ് വിദേശ സഹായം കേരളത്തിലെ വിവിധ ക്രൈസ്തവസഭകള്‍ക്കു ലഭിക്കുന്നുണ്ട്. പാവപ്പെട്ട വിശ്വാസികളില്‍നിന്ന് നിരന്തരമായി നിര്‍ബന്ധപ്പിരിവ് നടത്തുന്നതൊഴിച്ച് ഒരു സഹായവും അവര്‍ക്ക് നല്‍കുന്നില്ല. പ്രഫ.ജോസഫ് പുലിക്കുന്നേല്‍ വിദേശസഹായത്തോടെ ‘ഓശാന’ സമ്പൂര്‍ണ ബൈബ്ള്‍ അച്ചടിച്ച് 25 രൂപക്കു വില്‍ക്കുന്നു. ‘ഓശാന’ ബൈബ്ള്‍ ഇല്ലായിരുന്നുവെങ്കില്‍ പി.ഒ.സി ബൈബ്ളിന് ഇരുനൂറിലേറെ രൂപ ഈടാക്കുമായിരുന്നു. പെന്‍ഷന്‍പറ്റിയ വേലൂരിലെ പാവപ്പെട്ട ജോണ്‍കള്ളിയത്ത് മാസ്റ്റര്‍ ഇതുവരെ 22,000 ഓശാന ബൈബ്ള്‍ പണംകൊടുത്തു വാങ്ങി പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏതെങ്കിലും സ്ഥാപനമോ വ്യക്തിയോ ഇതുപോലെ സൗജന്യ ബൈബ്ള്‍ വിതരണം നടത്തിയിട്ടുണ്ടോ? വേലൂരില്‍ അര്‍ണോസ് പാതിരി സ്ഥാപിച്ച പുരാതന പള്ളിയും അര്‍ണോസ്ഭവനും ഇന്നത്തെപ്പോലെ നിലനില്‍ക്കുന്നത് ജോണ്‍ കള്ളിയത്തു മാസ്റ്ററുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടുമാത്രമാണ്. ഞാനും ഇക്കാര്യത്തില്‍ പരമാവധി സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്.
കേരളസഭയുടെ വഴിപിഴച്ച പോക്കില്‍ മനംനൊന്ത് നിരവധി വിശ്വാസികള്‍ സഭവിട്ട് മറ്റു മതങ്ങളിലേക്കും സഭകളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. സഭാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ വിശ്വാസികള്‍ ആരും ധൈര്യപ്പെടാറില്ല.
സത്യവിശ്വാസികള്‍ വിശ്വാസസംരക്ഷണത്തിനുവേണ്ടി സംഘടിച്ച് ഒരു പുതിയ വിമോചനസമരത്തിനു സന്നദ്ധരാകണം. അല്ളെങ്കില്‍, ഭാവിതലമുറ നമുക്കു മാപ്പുതരുകയില്ല. ഇക്കാര്യത്തില്‍ കേരളത്തിനുമാത്രമേ നേതൃത്വംകൊടുക്കാന്‍ കഴിയുകയുള്ളൂ.

(ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘സഞ്ചരിക്കുന്ന വിശ്വാസി’ എന്ന ആത്മകഥയില്‍നിന്ന്.)
2011 ഒക്ടോ 29
കൈഫി ആസ്മിയുടെ ഒരു കവിത.
‘‘തളര്‍ന്നു, എന്‍െറ പാദങ്ങള്‍
പരിത്യജിച്ചപ്പോള്‍ ഞാനറിഞ്ഞു
ഞാനല്ലാതെ എനിക്കൊരു വഴികാട്ടി ഇല്ല.
എന്‍െറ മേലെ ഭരിക്കാന്‍ ഒരു
തമ്പുരാന് പുറമേ മറ്റൊന്ന്.
എനിക്ക് മടുത്തു; ഞാന്‍ പറഞ്ഞു,
എനിക്കൊരു തമ്പുരാനുമില്ല.’’
2011 ഒക്ടോ 28
വെറുതെ ഒരു കവിത
പ്രത്യയശാസ്ത്ര കാലുഷ്യങ്ങൾക്ക് ആഴംവെക്കുന്ന ഈപുതിയകാലത്ത് പ്രസിദ്ധ റഷ്യൻ കവിയായ യെവ്ഗനിയവ് ന്യഷങ്കോയുടെ ഈകവിത വളരെ പ്രസക്തമാണെന്നു തോന്നുന്നു.
കുട്ടികളോട് നുണപറയുന്നത് തെറ്റാണ്. നുണ സത്യമാണെന്ന്-അവർക്ക് തെളിയിച്ചുകൊടുക്കുന്നത് തെറ്റാണ്.
ദൈവം സർഗ്ഗത്തിലുണ്ടെന്നും
ലോകത്തിൽ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നും
അവരോട് പറയുന്നത് തെറ്റാണ്
നിങ്ങളെന്താണ് ഉദ്ദേശിക്കുന്നതെന്ന്
കുട്ടികൾക്കറിയാം
കുട്ടികൾ ജനങ്ങളണ്
ബുദ്ധിമുട്ടുകൾ എണ്ണമറ്റവയാണെന്ന്
അവരോട് പറയുക
ഭാവി എങ്ങനെ ആയിരിക്കുമെന്നു മാത്രമല്ല
വർത്തമാനകാലം എങ്ങനെയാണെന്നതും
വ്യക്ത തയോടെ അവർ കാണട്ടെ
തടസ്സങ്ങളെ നേരിടേണ്ടിവരുമെന്ന്
അവരോട് പറയുക
സങ്കടങ്ങൾ സംഭവിക്കുന്നു
വൈഷമ്യങ്ങൾ സംഭവിക്കുന്നു
അതെല്ലാം പോയിതുലയട്ടെ
സന്തോഷത്തിന്റെ
വില അറിയാത്തവർക്ക്
സന്തോഷിക്കാനാവില്ല
നിങ്ങൾ തിരിച്ചറിയുന്ന ഒരു തെറ്റിനും
മാപ്പുകൊടുക്കാതിരിക്കുക
കാരണം അതാവർത്തിക്കും,വലുതാവും
പിന്നീട് നാം മാപ്പാക്കിയ കാര്യങ്ങൾക്ക്
നമ്മുടെ കുട്ടികൾ നമുക്ക് മാപ്പുതരില്ല
2011 ഒക്ടോ 22
ആരുടെയെങ്കിലും ദാക്ഷിണ്യത്തില്‍ അല്ല എന്റെ ജീവിതം
ജോണ്‍ ബ്രിട്ടാസ്
എസ്.എഫ്.ഐയിലൂടെ രംഗത്തുവന്ന ഒരാള്‍. അറിയപ്പെടുന്ന ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകന്‍. ഇപ്പോള്‍ മാധ്യമങ്ങളില്‍ ബ്രിട്ടാസ് വീണ്ടും വിചാരണ ചെയ്യപ്പെടുന്ന സാഹചര്യം. എന്തു തോന്നുന്നു?
പഠിക്കുമ്പോള്‍ എസ്.എഫ്.ഐയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, നേതൃപദവികളിലൊന്നും ഞാന്‍ ഉണ്ടായിരുന്നില്ല. കോഴിക്കോട് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹിയായിരുന്നു. എസ്.എഫ്‌ഐയുടെ ജില്ലാ, പ്രാദേശിക കമ്മിറ്റികളിലൊന്നും ഒരിക്കലും ഞാന്‍ ഉണ്ടായിട്ടില്ല.
പഠന രംഗത്തെ മികവിലൂടെയാണ് എനിക്ക് അവസരങ്ങള്‍ ലഭിച്ചത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബി.എയും എം.എയും ഒന്നാം റാങ്കോടെയാണ് പാസായത്. പിന്നീട്, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.ഫിലിനു പുറമെ നാലു വര്‍ഷത്തോളം മാധ്യമമേഖലയില്‍ ഗവേഷണവും പൂര്‍ത്തീകരിച്ചു. പതിനാറുകൊല്ലം ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലിചെയ്തു. ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്ത് കലാപവും ഉള്‍പ്പെടെ 1988 മുതല്‍ ദേശീയ രാഷ്ട്രീയത്തെ ഇളക്കി മറിച്ച മിക്ക സംഭവങ്ങളും നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞു. സംഘര്‍ഷ കാലത്ത് ഇറാഖ് സന്ദര്‍ശിച്ചും റിപ്പോര്‍ട്ട് നല്‍കി.
ദേശാഭിമാനിയുടെ സാധാരണ ദല്‍ഹി റിപ്പോര്‍ട്ടര്‍ പദവിയില്‍നിന്ന് പിന്നീട് കൈരളി ചാനലിന്റെ തലപ്പത്തേക്ക്?
കൈരളി ചാനലിന്റെ തുടക്കത്തില്‍തന്നെ എന്റെ വിയര്‍പ്പുണ്ട്. ചാനലിന്റെ അനുമതി രേഖകള്‍ ശരിപ്പെടുത്താന്‍ ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയതിനു കണക്കില്ല. പ്രതികൂല രാഷ്ട്രീയ കാലാവസ്ഥ നിലനില്‍ക്കുമ്പോഴാണ് ചാനലിന്റെ ലൈസന്‍സിനു ശ്രമിക്കുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള ഒരു ചാനലിന് അനുമതി നല്‍കുന്നത് മുടക്കാന്‍ കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറിനുമേല്‍ അന്ന് ബി.ജെ.പി ഉള്‍പ്പെടെ പല ഭാഗത്തുനിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായിരുന്നു. അരുണ്‍ ജയ്റ്റ്‌ലിയായിരുന്നു അന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി . അദ്ദേഹത്തെ സമീപിച്ച് രേഖകള്‍ ശരിപ്പെടുത്താന്‍ വലിയ അധ്വാനംതന്നെ വേണ്ടിവന്നു. ചാനലിന്റെ തുടക്കത്തില്‍ ദല്‍ഹി ബ്യൂറോ കെട്ടിപ്പടുക്കാനും തലസ്ഥാന നഗരിയില്‍ അതിന്റെ സ്വാധീനം വിപുലീകരിക്കാനും പരമാവധി യത്‌നിച്ചു.
ഒടുവില്‍ അപ്രതീക്ഷിതമെന്നോണമായിരുന്നോ കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ പദവിയിലേക്കുള്ള നിയമനം?
2003ല്‍ ആണ് എന്നെ കൈരളി ചാനല്‍ എം.ഡിയാക്കുന്നത്. ചാനലിന്റെ അവസ്ഥ അന്ന് ഒട്ടും ശുഭകരമായിരുന്നില്ല. ശമ്പളം കൊടുക്കാന്‍തന്നെ ഞെരുങ്ങുന്ന സ്ഥിതി. കുമിഞ്ഞുകൂടിയ കടംകൊണ്ട് വലയുന്ന ഒരു ചാനല്‍. പക്ഷേ, ചുമതല ഏറ്റെടുത്ത് ഒറ്റവര്‍ഷംകൊണ്ട് സ്ഥിതിഗതികളില്‍ വലിയ മാറ്റം വരുത്താനായി. രണ്ടാമത്തെ വര്‍ഷംതന്നെ കമ്പനിക്ക് അറ്റാദായം നേടാനായി. അധികം വൈകാതെ കമേഴ്‌സ്യലി വയബ്ള്‍ ആകുന്ന അവസ്ഥ കൈവന്നു. അതായത് വരവുചെലവുകള്‍ ഒത്തുപോകുന്ന സാഹചര്യം.
തിരുവനന്തപുരം നഗര ഹൃദയത്തിലെ 80 സെന്റ് സ്ഥലത്ത് ബഹുനില കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചു.ബാങ്ക് വായ്പയിലൂടെയും മറ്റും ഇതിനുള്ള തുക കണ്ടെത്താന്‍ കഴിയുമെന്നും കണക്കുകൂട്ടി. വാടക കെട്ടിടത്തിനുപകരം സ്വന്തം കെട്ടിടം. ഇതിനുപുറമെ ഏതാനും നിലകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് പുറത്തുകൊടുക്കാന്‍ കഴിയുക. വെറും ഭ്രാന്താണിതെന്ന് തുടക്കത്തില്‍ വിശേഷിപ്പിച്ചവരുണ്ട്. പക്ഷേ, കുമിഞ്ഞു കൂടിയ നഷ്ടത്തിന്റെ (accumulated loss) അവസ്ഥയില്‍നിന്ന് ഓരോ വര്‍ഷവും ലാഭം ഉയരുന്ന സ്ഥിതിയിലേക്ക് കൈരളിയെ കൊണ്ടുവരാന്‍ എനിക്കായി.
അധിക ബാധ്യതയൊന്നും കൂടാതെ 'പീപ്പ്ള്‍', 'വി' ചാനലുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. രണ്ടു വര്‍ഷംകൊണ്ടാണ് കൈരളി ടവര്‍ യാഥാര്‍ഥ്യമായത്. 75,000 ചതുരശ്ര അടിയിലുള്ള ഈ സമുച്ചയം നിര്‍മിക്കാന്‍ ചെലവ് 12 കോടി. ആറു കോടി ധനലക്ഷ്മി ബാങ്കില്‍നിന്ന് വായ്പയെടുത്തു. ആഭ്യന്തര വരുമാന വിഹിതത്തില്‍നിന്ന് ആറു കോടിയും നീക്കിവെച്ചു. പണി പൂര്‍ത്തിയായതോടെ ടവറിന്റെ മൂല്യം 75 കോടിയെങ്കിലും വിലമതിക്കും. വാണിജ്യ ആവശ്യങ്ങള്‍ക്ക് നല്‍കുന്ന നിലകളിലൂടെ മാത്രം ടവറിന്റെ ചെലവ് തിരിച്ചുപിടിക്കാം.
നഷ്ടത്തില്‍നിന്ന് കൈരളിയെ ലാഭത്തില്‍ എത്തിക്കുക. ഇത്ര മാത്രമായിരുന്നോ ബ്രിട്ടാസിന്റെ മനസ്സില്‍?
തുടക്കം മുതല്‍ക്കേ ഡയറക്ടര്‍ ബോര്‍ഡിനുമുമ്പാകെ ഒരു കാര്യം ഞാന്‍ വ്യക്തമാക്കിയതാണ്. 'കുമിഞ്ഞു കൂടിയ നഷ്ട'ത്തിന്റെ അവസ്ഥ മറികടന്നാല്‍ എന്നെ പോകാന്‍ അനുവദിക്കണം. കഴിഞ്ഞവര്‍ഷത്തോടെ നഷ്ടം തീര്‍ത്തും മാറി. ലാഭകരമായി നടക്കുന്ന ഒരു കമ്പനിയായി മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാറി. ഇന്ത്യയിലെ പല പ്രമുഖ ചാനല്‍ കമ്പനികളും നഷ്ടത്തിലാണ്. അങ്ങനെയിരിക്കെയാണ്, 35 ശതമാനം വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ കൈരളിക്കു കഴിഞ്ഞത്. പോയവര്‍ഷം വളര്‍ച്ച 40 ശതമാനത്തിലെത്തി.
അഞ്ചു വര്‍ഷത്തേക്കായിരുന്നു എന്റെ ചുമതല. കുറച്ചു കാലംകൂടി തുടരണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞവര്‍ഷം അവസാനത്തോടെ എന്തായാലും പിരിയണം എന്ന് ഞാന്‍ തീരുമാനിച്ചതാണ്. പക്ഷേ, അധികം കഴിയും മുമ്പേ ഇലക്ഷന്‍ പ്രഖ്യാപനം വന്നു. നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ വന്നുനില്‍ക്കെ, കൈരളി ചാനലിന്റെ എം.ഡി പദവിയില്‍നിന്ന് ഞാന്‍ ഒഴിവാകുന്നത് തെറ്റായ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് തോന്നി.
ഒടുവില്‍ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ എന്നെ പിന്തുണച്ച എല്ലാവരുടെയും അനുമതി വാങ്ങി അവരുടെയൊക്കെ ആശീര്‍വാദത്തോടെതന്നെയാണ് ഞാന്‍ കൈരളിയോട് വിടപറഞ്ഞത്. തികച്ചും മാന്യമായ ഒരു വിടവാങ്ങല്‍.
എന്നിട്ടും വിടവാങ്ങല്‍ വിവാദമായിരിക്കുന്നു. എന്തായിരിക്കാം കാരണം?
കൈരളി എല്ലാ നിലക്കും മാന്യമായാണ് എന്നോട് പെരുമാറിയത്. നിറപ്പകിട്ടാര്‍ന്ന യാത്രയയപ്പു ചടങ്ങുതന്നെ അവര്‍ എനിക്കുവേണ്ടി ഒരുക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ചടങ്ങിനെത്തി.സൗഹര്‍ദപരമായും ആരോഗ്യപരമായും ഉള്ള ഒരു വിടവാങ്ങലായിരുന്നു അത്. ഒരാള്‍ക്കും ഒരു തെറ്റിദ്ധാരണയുമില്ലാത്തവിധം ഹൃദ്യമായ ഒന്ന്.
ജോലിചെയ്യുന്ന സ്ഥാപനം വിടുമ്പോള്‍ ഒരാള്‍ തെറ്റിവേണം അവിടെനിന്ന് പിരിയാന്‍ എന്നൊന്നുമില്ല. ആരെയും വിഷമിപ്പിക്കാതെ വേണമായിരുന്നു പിരിയല്‍. അതല്ലായിരുന്നേല്‍ രണ്ടു വരി രാജിക്കത്തുനല്‍കി ഇറങ്ങി പോന്നാല്‍ മതിയായിരുന്നല്ലോ. എനിക്കൊരു പകരക്കാരനെ കണ്ടെത്താന്‍ സാവകാശം നല്‍കിയും മുന്‍കൂട്ടി അറിയിച്ചും തന്നെയാണ് കൈരളി വിട്ടത്.
ആരോഗ്യകരമായ ഒരു തൊഴില്‍ സംസ്‌കാരംപോലും കേരളത്തില്‍ ഇല്ലെന്ന് ഈ വിവാദം എന്നെ പഠിപ്പിക്കുന്നു. സ്ഥാപനം വിടുന്നവര്‍ ആരായാലും കലഹിച്ചുവേണം പോകാനെന്ന് നാം ഉറപ്പിച്ചപോലെ. ദല്‍ഹിയിലും മറ്റും അങ്ങനെയുള്ള സാഹചര്യമല്ല. നല്ല അവസരങ്ങള്‍ വരുമ്പോള്‍ ആളുകള്‍ മാറുന്നു. അവര്‍ നല്‍കിയ സംഭാവനകള്‍ സ്ഥാപനങ്ങള്‍ മാനിക്കുന്നു.
മാധ്യമപ്രവര്‍ത്തകന്‍ എന്നതോടൊപ്പം ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്‍ എന്ന മേല്‍വിലാസം ബ്രിട്ടാസിനെ ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. അതുകൊണ്ടായിരിക്കുമോ ഇപ്പോഴത്തെ ഈ വിവാദം?
വ്യക്തിപരമായി എന്റെ പ്രൊഫൈല്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്നതുതന്നെയാണ്. അടിസ്ഥാനപരമായും ഞാന്‍ അതാണ്. അടിമുടി മാധ്യമ പ്രഫഷനല്‍ - അതാണ് എന്റെ ജീവിതം. എനിക്കുലഭിച്ച എല്ലാ പുരസ്‌കാരങ്ങളും ആ നിലക്കുതന്നെ. സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ പുരസ്‌കാരങ്ങള്‍ എത്രയോ വര്‍ഷമായി എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.
ഒരിടത്ത് നാം നമ്മുടെ ദൗത്യം പൂര്‍ത്തീകരിച്ചാല്‍ പിന്നെ അതിലും വലിയ ഒന്നിലേക്ക് നാം നമ്മെ നവീകരിക്കണം. ആ നിലപാടാണ് എന്‍േറത്. ഏല്‍പിച്ച മിഷന്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അവിടെ നില്‍ക്കരുത്. കൈരളിയുടെ ദൗത്യം ഭംഗിയായി പൂര്‍ത്തീകരിച്ചു. അതിനെ ഒരു ട്രാക്കില്‍ കയറ്റുക മാത്രമല്ല അതില്‍ വിജയക്കൊടി പാറിക്കാനും എനിക്കായി.
ഏതൊരു സ്ഥാപനത്തിലും ഒരാളുടെ സെല്‍ഫ് ലൈഫ് എന്നത് അഞ്ചോ ആറോ വര്‍ഷം മാത്രം. പുതിയ ആളുകള്‍ക്കും വളര്‍ന്നുവരുന്നവര്‍ക്കും അവസരം നല്‍കാന്‍ നാം വഴിമാറണം. നിങ്ങള്‍ സ്വയം നവീകരിക്കണം. ഇല്ലെങ്കില്‍ മുരടിക്കും.
കൈരളി വിടേണ്ട മറ്റു വല്ല സാഹചര്യവും?
കൈരളിയില്‍ എനിക്കിനിയും തുടരാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ തുടര്‍ന്നാല്‍ സ്വാഭാവികമായ ഒരു ആലസ്യത്തിലേക്ക് വഴിമാറും. ഞാന്‍ മുരടിക്കും എന്ന തിരിച്ചറിവ്. എനിക്കാണെങ്കില്‍ ഇനിയും പ്രായവും സമയവുമുണ്ട്. ആരോടും കലഹിച്ചല്ല കൈരളി വിട്ടതും. വിവരങ്ങള്‍ നേര്‍ക്കുനേരെ പറഞ്ഞ് അനുമതി വാങ്ങി തന്നെയാണ് പോന്നത്. മാനേജ്‌മെന്റുമായി നല്ല നിലയില്‍ പിരിഞ്ഞു. പക്ഷേ, അതിന്റെ പേരില്‍ കേരളം ഇപ്പോള്‍ എന്നോട് ചെയ്യുന്നത് തികഞ്ഞ നന്ദികേടാണ്. എന്നോടു മാത്രമല്ല, എല്ലാ മാധ്യമ പ്രഫഷനലുകളോടുമുള്ള ഈ സമീപനം മാറണം.
മറ്റൊന്നുകൂടി നിങ്ങള്‍ അറിയണം. മാധ്യമ മേഖലയില്‍ ഞാന്‍ ആര്‍ജിച്ച കഴിവുകള്‍ തന്നെയായിരുന്നു കൈരളി ചാനലിന്റെ എം.ഡിയായി എന്നെ നിയോഗിക്കാന്‍ മാനദണ്ഡമായത്.
ഇടത്തരം കര്‍ഷക കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ കഠിനാധ്വാനവും പ്രയത്‌നവും തന്നെയാണ് മാധ്യമ രംഗത്ത് എന്നെ വളര്‍ത്തിയതും. ആരുടെയെങ്കിലും ശിപാര്‍ശയുടെ ബലത്തിലല്ല എവിടെയെങ്കിലും എത്തിപ്പെട്ടത്. സംതൃപ്തിയോടെ പുതിയൊരു ദൗത്യം ഏറ്റെടുക്കാന്‍ എനിക്ക് അവകാശമുണ്ട്. ഒന്നുകൂടി വ്യക്തമാക്കട്ടെ-ആരുടെയെങ്കിലും ദാക്ഷിണ്യത്തില്‍ ജീവിതം പുലര്‍ത്തുന്ന ഒരാളല്ല ജോണ്‍ ബ്രിട്ടാസ്. അതില്‍ എനിക്ക് തികഞ്ഞ അഭിമാനംതന്നെയുണ്ട്.
പുതിയ തീരുമാനം അടുത്ത ചില സുഹൃത്തുക്കള്‍ക്കുപോലും ദഹിച്ചിട്ടില്ലെന്ന് അവരുടെ പ്രതികരണങ്ങള്‍ തെളിയിക്കുന്നു. എന്തുപറയുന്നു?
സ്റ്റാര്‍ ഏഷ്യാനെറ്റിന്റെ ബിസിനസ് ഹെഡ് എന്ന ചുമതലയാണ് എനിക്കിപ്പോള്‍. അടിസ്ഥാനപരമായി ഞാനൊരു മാധ്യമ പ്രവര്‍ത്തകനാണെന്ന് നേരത്തേ പറഞ്ഞല്ലോ. സിനിമയും വിനോദമേഖലയും വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഒരു കാലം. ഒരുപാട് കാര്യങ്ങള്‍ ഈ രംഗത്ത് സംഭവിക്കുന്നു. വിനോദ മേഖലയില്‍ വന്‍ വിപ്ലവത്തിന്റെ യുഗം. അവിടെ എനിക്ക് എന്നെതന്നെ സമ്പുഷ്ടമാക്കാന്‍ (എന്റിച്ച്) വേണ്ടിയാണ് എന്റെ ശ്രമം. അല്ലാതെ, അവരുടെ നിലപാടുകളെ ചോദ്യം ചെയ്യാനല്ല നീക്കം.
തൊഴില്‍മാറ്റം എന്നത് സ്വാഭാവികമാണ്. ഒരു മേഖലയില്‍നിന്ന് അടുത്തതിലേക്ക് മാറുന്നതില്‍ ആര്‍ക്കെങ്കിലും തടസ്സമുണ്ടോ? അല്ലെങ്കില്‍ അങ്ങനെ തടസ്സം നില്‍ക്കാന്‍ പാടുണ്ടോ? തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഓരോരുത്തര്‍ക്കുമില്ലേ?
എന്നെ സംബന്ധിച്ചിടത്തോളം ഏറ്റെടുത്ത എല്ലാം മാധ്യമ ലോകവുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ മാത്രമാണ്. മറ്റുള്ള ചിലരുടെ സഹായം കൂടി ലഭിച്ചതുകൊണ്ട് അവിടങ്ങളിലൊക്കെ എനിക്ക് മികവ് കാട്ടാനും കഴിഞ്ഞു.
ഫാരിസ് അബൂബക്കര്‍, റുപര്‍ട്ട് മര്‍ഡോക്-ഇരുവരും വെറുക്കപ്പെട്ടവര്‍ എന്ന വിഭാഗത്തിലാണെന്ന് വലിയൊരു വിഭാഗം കേരളീയര്‍ ഉറച്ചുവിശ്വസിക്കുന്നു. ഇടതുമാധ്യമ പ്രവര്‍ത്തകനായ ബ്രിട്ടാസ് ഇവരുമായൊക്കെ സന്ധി ചെയ്യുന്നു എന്നാണ് ആക്ഷേപം?
ആദ്യം ഫാരിസ് അബൂബക്കറിന്റെ കാര്യം. അയാള്‍ നല്ലവനാണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. വെറുക്കപ്പെട്ടവനാണെന്ന് സ്ഥാപിക്കുക എന്റെ ലക്ഷ്യവുമായിരുന്നില്ല. കേരള ടെലിവിഷന്‍ മാധ്യമരംഗത്തെ ഏറ്റവും മികച്ച ഒരു സ്‌കൂപ്പ് ആയിരുന്നു ഫാരിസ് അബൂബക്കറുമായി ഞാന്‍ നടത്തിയ ആ അഭിമുഖം. അതിന്റെ പശ്ചാത്തലംകൂടി പരിഗണിക്കപ്പെടണം. ദുരൂഹമായ ഒരു വ്യക്തിയായി ഫാരിസ് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്ന സമയം. ആരും പക്ഷേ, കഥാപാത്രത്തെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. ഫാരിസിന്റെ ഒരു ചിത്രംപോലും ആരുടെ പക്കലുമില്ല. ആള്‍ ഒറ്റക്കണ്ണന്‍ ആണെന്നുവരെ പ്രചരിപ്പിച്ചു. ചെന്നൈയും കേരളവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏതോ ഒരാള്‍. അതോടെ അപസര്‍പ്പക കഥകളെപോലും വെല്ലുമാറുള്ള പരിവേഷമാണ് കേരളത്തില്‍ ഫാരിസിന് ലഭിച്ചത്.
ഞാന്‍ കൈരളിയിലെ സഹപ്രവര്‍ത്തകരോട് പറഞ്ഞു, അജ്ഞാതനാണെന്നു പറയുന്ന ഈ ആളെ നമുക്ക് കണ്ടുപിടിക്കണം. അപസര്‍പ്പക കഥകളുടെ എല്ലാ യാഥാര്‍ഥ്യങ്ങളും പുറത്തുകൊണ്ടുവരണം. എങ്കില്‍ അതുതന്നെയും വലിയൊരു വാര്‍ത്തയാകും. തിരുവനന്തപുരം ലേഖകന്‍ എബ്രഹാം മാത്യുവിനെയായിരുന്നു ഞാന്‍ ഈ ദൗത്യം ആദ്യം ഏല്‍പിച്ചത്്. എന്തുകൊണ്ടോ അത് നടക്കാതെ പോയി. അങ്ങനെ വന്നപ്പോള്‍ ഞാന്‍തന്നെ ഇറങ്ങിപ്പുറപ്പെട്ടു. കൈരളി ചാനല്‍ ചെയര്‍മാനും നടനുമായ മമ്മൂട്ടിക്ക് ഫാരിസിനെ അറിയാമായിരുന്നു. ആ ബലത്തില്‍ ചെന്നൈയിലെത്തി ഫാരിസ് അബൂബക്കര്‍ എന്ന വ്യക്തിയെ ആദ്യമായി കണ്ടു. ചെറുപ്പക്കാരനായ, ശരിക്കും ഒരു ചുള്ളന്‍. ദാവൂദ് ഇബ്രാഹിമിനെയോ മറ്റോ പോലുള്ള ഒരാള്‍ ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. വളരെ നിര്‍ബന്ധിക്കേണ്ടി വന്നു അഭിമുഖത്തിന് സമ്മതം ലഭിക്കാന്‍.
വെറുക്കപ്പെട്ട ഫാരിസിന് മാന്യത നല്‍കിയെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ തെറി വിളിക്കാന്‍ അയാള്‍ക്ക് ഇടതു ചാനലില്‍ അവസരം നല്‍കി എന്നൊക്കെയാണ് കുറ്റപത്രം?
ഫാരിസിനെ മാത്രമല്ലല്ലോ ഞാന്‍ അഭിമുഖം നടത്തിയത്. മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരുമായൊക്കെ ഞാന്‍ അഭിമുഖം നടത്തിയിട്ടുണ്ട്. ഒരു കാര്യത്തില്‍ എനിക്ക് നിഷ്ഠയുണ്ട്. എന്താണോ അവര്‍ക്കൊക്കെ പറയാനുള്ളത് അതപ്പടി ഒരു വെട്ടിമാറ്റലും കൂടാതെ നല്‍കണം എന്ന കാര്യത്തില്‍. ഞാന്‍ അഭിമുഖം നടത്തിയവരൊക്കെ ഇക്കാര്യം തുറന്നു സമ്മതിക്കും. മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി. പത്മനാഭന്റെ അഭിമുഖംതന്നെ ഉദാഹരണം. കൈരളിയെയും സി.പി.എമ്മിനെയുമൊക്കെ നിശിതമായി പത്മനാഭന്‍ വിമര്‍ശിച്ചു. അത് അപ്പടി തന്നെ ഞാന്‍ സംപ്രേഷണം ചെയ്തു. ആശ്ചര്യത്തോടെ, പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി പത്മനാഭന്‍തന്നെ നിരവധി വേദികളില്‍ എന്നെ പേരെടുത്തു പറഞ്ഞ് അനുമോദിച്ചതാണ്. നിങ്ങള്‍ക്കു വേണേല്‍ പപ്പേട്ടനെ വിളിച്ചു ചോദിക്കാം. പറയുന്ന കാര്യങ്ങള്‍ മുറിച്ചുമാറ്റാതെ പൂര്‍ണതോതില്‍ നല്‍കണം-ഇതാണ് മാധ്യമ നൈതികത എന്നുറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
ഒരു മാധ്യമ പ്രവര്‍ത്തകന്‍ അവിടെ വേണം നില്‍ക്കാന്‍. എന്തിന്റെ പേരിലായാലും അതിനപ്പുറം അവന്‍ നോക്കരുത്. ഫാരിസ് അബൂബക്കറുമായുള്ള അഭിമുഖം ആ നിലക്കുതന്നെയാണ് ഞാന്‍ നടത്തിയത്. മറ്റൊരു ലക്ഷ്യവും എനിക്കുണ്ടായിരുന്നില്ലെന്ന് ആരെയെങ്കിലും വിശ്വസിപ്പിക്കേണ്ട ബാധ്യത എനിക്കില്ല. ഞാന്‍ നടത്തിയ മാധ്യമ പ്രവര്‍ത്തനങ്ങളില്‍ തരിമ്പും പശ്ചാത്താപവുമില്ല.
പാര്‍ട്ടിയെയും നേതാക്കളെയും സംരക്ഷിക്കേണ്ട ബാധ്യത ഒരു പാര്‍ട്ടി ചാനലിന് ഇല്ലെന്നാണോ?
gകേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാനലാണിത്. വാര്‍ത്തകളില്‍ അമ്പതുശതമാനമെങ്കിലും ഇടതു വിരുദ്ധ പാളയത്തില്‍നിന്നുള്ളത്. കേരളത്തിലെ യു.ഡി.എഫ് നേതാക്കള്‍ സി.പി.എമ്മിനെയും അതിന്റെ നേതാക്കളെയും കുറ്റപ്പെടുത്തുക സ്വാഭാവികം. അക്കാര്യമൊന്നും വാര്‍ത്തയില്‍ വരാന്‍ പാടില്ലെന്നാണോ പറയുന്നത്? പിണറായിക്കും കാരാട്ടിനും വി.എസിനും എതിരായി മറുപക്ഷത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ ഒരു ചാനലിന് അനുവദിക്കേണ്ടി വരും. കൈരളിയുടെ പീപ്പ്ള്‍ വാര്‍ത്തയില്‍ പകുതിയെങ്കിലും ഇങ്ങനെ ഉള്‍പ്പെടുത്തേണ്ടി വരുക സ്വാഭാവികം. അതൊന്നും അറിയാതെ ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണ് വെറുതെ ഓരോന്നു വിളിച്ചുപറയുന്നത്?
എന്താണ് വി.എസിന് ജോണ്‍ ബ്രിട്ടാസിനോട് ഇത്ര മാത്രം പക?
(ചിരിക്കുന്നു) വി.എസിനെ തികഞ്ഞ ആദരവോടെയാണ് ഞാന്‍ കാണുന്നത്. അദ്ദേഹത്തെ ചാനലുമായി സഹകരിപ്പിക്കാന്‍ എല്ലാ ഘട്ടത്തിലും ഞാന്‍ ശ്രമിച്ചതാണ്. കൈരളി ടവറിന്റെ തറക്കല്ലിടല്‍ ചടങ്ങിന് വി.എസിനെ ഞാന്‍ നേരിട്ടുചെന്നാണ് ക്ഷണിച്ചത്. പ്രതിരോധ മന്ത്രി എ.കെ ആന്റണിയും സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംബന്ധിച്ച ആ ചടങ്ങില്‍ വി.എസ് ആയിരുന്നു അധ്യക്ഷ പദവിയില്‍. സാധാരണഗതിയില്‍ കമ്പനി ചെയര്‍മാനാണ് ചടങ്ങില്‍ അധ്യക്ഷപദം അലങ്കരിക്കേണ്ടത്. കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോട് ഏതെങ്കിലും വിധത്തിലുള്ള നീരസമുണ്ടെങ്കില്‍ കൈരളി ചടങ്ങില്‍ അധ്യക്ഷത വഹിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍തന്നെ ചെന്ന് അദ്ദേഹത്തെ ക്ഷണിക്കുമോ? എന്നെ ആര്‍ക്കും വിമര്‍ശിക്കാം. അങ്ങനെ വിമര്‍ശം ഉന്നയിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.
പടിയിറങ്ങുന്ന ബ്രിട്ടാസിന് കൈരളി മാന്യമായ യാത്രയയപ്പ് നല്‍കി. പിണറായി വിജയനെപോലുള്ളവര്‍ ബ്രിട്ടാസിന്റെ ഭാവി ദൗത്യങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു. എപ്പോള്‍ തിരികെ വന്നാലും കൈരളിയുടെ വാതിലുകള്‍ ബ്രിട്ടാസിനു മുന്നില്‍ മലര്‍ക്കെ തുറന്നിരിക്കുമെന്ന് ചെയര്‍മാന്‍ മമ്മൂട്ടി ഉറപ്പു നല്‍കി. സാധാരണഗതിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് അസൂയ തോന്നുന്ന സാഹചര്യമല്ലേ ഇത്?
സി.പിഎമ്മിനും സഖാവ് പിണറായി വിജയനുമെതിരെ പരസ്യമായി നാല് തെറിവിളിച്ചാണ് ഞാന്‍ കൈരളിയുടെ എം.ഡി സ്ഥാനം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോരുന്നതെന്നു സങ്കല്‍പിക്കുക. എങ്കില്‍ ഉറപ്പാണ്, എന്നെ ഒരു ഹീറോ ആയി കേരള സമൂഹം കൊണ്ടുനടന്നേനെ.
ഒരു കാര്യം പക്ഷേ, തുറന്നു പറയട്ടെ. വിലകുറഞ്ഞതും തരംതാണതുമായ അത്തരം ഒന്നിന് ബ്രിട്ടാസിനെ കിട്ടില്ല. ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനോട് അതിരറ്റ പ്രതിബദ്ധതയും കൂറും പുലര്‍ത്തുക. ഒടുവില്‍ ആരോഗ്യകരവും മാന്യവുമായി അതിന്റെ പടിയിറങ്ങുക.
ചെറിയൊരു ഗോളത്തിലാണ് നാം ജീവിക്കുന്നത്. നാളെ എല്ലാവരുമായും നമുക്ക് സഹകരിക്കേണ്ടി വരുമെന്ന ഉത്തമബോധ്യത്തോടെ ആരോഗ്യകരമായ ഒരു ബന്ധം വേണം സമൂഹത്തില്‍ നാം പുലര്‍ത്താന്‍. കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും ഇക്കാര്യം ഓര്‍മിപ്പിക്കാന്‍കൂടി ആഗ്രഹിക്കുന്നു.
ജേണലിസ്റ്റുകളുടെ തൊഴില്‍മാറ്റം അത്ര വലിയ പാതകമായി സമൂഹം കാണുന്നുണ്ടോ?
മുമ്പ് മലയാള മാധ്യമ സ്ഥാപനങ്ങളില്‍നിന്നും കൂടുമാറ്റം വളരെ കുറവായിരുന്നു. എന്നാല്‍, വിഷ്വല്‍ മാധ്യമങ്ങളുടെ അരങ്ങേറ്റത്തോടെ സ്ഥിതി മാറി. പക്ഷേ, തൊഴില്‍മാറ്റത്തോടുള്ള നമ്മുടെ സമീപനത്തിന് ഇനിയും പൂര്‍ണ മുക്തി ലഭിച്ചിട്ടില്ല. ജോലി മാറ്റത്തോട് ആരോഗ്യകരമായ സമീപനം പുലര്‍ത്താന്‍ നമുക്ക് കഴിയണം. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ സ്ഥാപനവുമായി സൗഹൃദപരമായി കാര്യങ്ങള്‍ പറഞ്ഞു പിരിയാം.
കൈരളിയില്‍നിന്ന് ബ്രിട്ടാസ് പോയിരിക്കുന്നത് 'വെറുക്കപ്പെട്ട'വരുടെ പട്ടികയില്‍ പെടുന്ന റുപര്‍ട്ട് മര്‍ഡോക്കിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാര്‍ ഏഷ്യാനെറ്റ് ചാനലിലേക്ക്. ഈ വൈരുധ്യമാകില്ലേ ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു കാരണം?
റുപര്‍ട്ട് മര്‍ഡോക് എന്നയാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ ചേര്‍ന്ന സ്ഥാപനത്തില്‍ എനിക്കൊപ്പം ഒരുപാടുപേര്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്കാര്‍ക്കും എന്തെങ്കിലും പ്രയാസം മര്‍ഡോക് മൂലം ഉണ്ടെന്നും എനിക്കു തോന്നിയിട്ടില്ല. ഓരോ മാധ്യമ സംരംഭത്തിനും അതിന്‍േറതായ സ്വഭാവം കാണും. പ്രഫഷനലുകള്‍ എന്ന നിലക്ക് എല്ലാവരും സൗഹൃദപരമായി നീങ്ങുന്നു. ബിസിനസ് ഹെഡ് എന്ന ദൗത്യം ഭംഗിയായി നിര്‍വഹിക്കും. അല്ലാതെ എന്റെ മുന്നില്‍ ആരും ഒരുപാധിയും വെച്ചിട്ടില്ല.
മാധ്യമപ്രവര്‍ത്തകന്‍ അടിമവേലക്കാരന്‍ ആയിരിക്കണമെന്ന ചിന്തയാണോ വിവാദങ്ങള്‍ക്കു പിന്നില്‍?
ഒരു മാധ്യമ പ്രവര്‍ത്തകനെയും അടിമ വേലക്കാരന്‍(bonded labour) ആയി ഒരു സ്ഥാപനവും സമൂഹവും കരുതരുത്. കേരളത്തില്‍ അത്തരമൊരു തൊഴില്‍സംസ്‌കാരം എത്തിക്കാന്‍ നമുക്ക് കഴിയണം. ഒരു മാധ്യമ പ്രഫഷനലിന് എവിടെ പോകണമെന്നു തോന്നിയാലും അതിനു കഴിയണം. പക്ഷേ, എന്റെ കാര്യത്തില്‍ അതുപോലും നിഷേധിക്കപ്പെടുന്നു. അതാണ് ഏറെ സങ്കടകരം.
വിടവാങ്ങുമ്പോള്‍ ബ്രിട്ടാസിന് ആഡംബര കാര്‍ നല്‍കിയതും വിവാദമായെന്ന് പത്രവാര്‍ത്ത കണ്ടു?
ഒരു കമ്പനിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ചീഫ് എക്‌സിക്യൂട്ടിവിന് മാനേജ്‌മെന്റ് തലത്തില്‍ എന്തെങ്കിലും സമ്മാനം നല്‍കുന്ന പതിവുണ്ട്. എട്ടുവര്‍ഷം എം.ഡിയെന്ന എന്റെ മികച്ച പ്രവര്‍ത്തനം മുന്‍നിര്‍ത്തി ഞാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന പഴയ ഹോണ്ട സിറ്റി കാര്‍ കൈമാറണമെന്ന ധാരണ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നു. അവര്‍ അത് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, കാര്‍ വേണ്ടതില്ലെന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചത്. എന്റെ പേരിലേക്ക് കാര്‍ മാറ്റട്ടെ എന്നു ചോദിച്ചപ്പോള്‍ വേണ്ടതില്ല എന്ന് പടിയിറങ്ങിയ ദിവസംതന്നെ ഞാന്‍ പറയുകയും ചെയ്തു. ഈ ഒരു ചെറിയ സംഭവത്തെപോലും ഊതി വീര്‍പ്പിച്ച് വാര്‍ത്തയാക്കിയത് അല്‍പത്തം അല്ലാതെ മറ്റെന്താണ്?
പോകുന്നത് സ്റ്റാര്‍ ഏഷ്യാനെറ്റ് ചാനലിലേക്കാണെന്ന് യാത്രയയപ്പു യോഗത്തിന് മുമ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നോ?
ഒരു ദേശീയ നെറ്റ്‌വര്‍ക് സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നു മാത്രമാണ് എല്ലാവരോടും പറഞ്ഞത്.
ഒരു ജേണലിസ്റ്റിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണോ പ്രശ്‌നം?
ഒരാള്‍ ഒരു സ്ഥാപനം വിട്ടുകഴിഞ്ഞാല്‍ അയാള്‍ പിന്നെ എവിടെ പ്രവര്‍ത്തിക്കുന്നു എന്ന് സമൂഹം നോക്കരുത്. അയാള്‍ എങ്ങനെ, എന്തു ചെയ്യണം എന്ന് അടിച്ചേല്‍പിക്കുന്നതും ശരിയല്ല. അവസാനനിമിഷം വരെയും ഞാന്‍ കൈരളിയില്‍തന്നെ തുടരണം എന്നുള്ള ശാഠ്യം ശരിയാണോ? നില്‍ക്കുന്ന സമയത്ത് അര്‍പ്പണബോധത്തോടെ അതിനുവേണ്ടി പ്രവര്‍ത്തിക്കുക. അതു കഴിഞ്ഞാല്‍ പിന്നെ, ഞാന്‍ എനിക്കുള്ള പ്രഫഷനല്‍ താല്‍പര്യം മുന്‍നിര്‍ത്തി എന്റെ അടുത്ത ദൗത്യം കണ്ടെത്തും. അത്രയേ ഉള്ളൂ.
സജീവ മാധ്യമ പ്രവര്‍ത്തനത്തില്‍നിന്ന് ബിസിനസ് ലോകത്തേക്കുള്ള ഈ വഴിമാറ്റം പ്രയാസം സൃഷ്ടിക്കില്ലേ?
കഴിഞ്ഞ അഞ്ചെട്ടു വര്‍ഷത്തിനുള്ളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് മാധ്യമ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല കാര്യങ്ങളും ഈ മേഖലയില്‍ സംഭവിക്കുന്നു. എല്ലാം നമുക്ക് നമ്മുടെ ഈ ചെറിയ കൈക്കുമ്പിളില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയില്ല.
ദല്‍ഹി വിടുമ്പോള്‍ എനിക്ക് വലിയ പ്രയാസമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ ആനുകാലിക സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതിരുന്നത് തുടക്കത്തില്‍ എന്നെ വേദനിപ്പിച്ചു. പക്ഷേ, മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ പുതിയ കുറെ അനുഭവങ്ങളുടെ ലോകം എനിക്കു മുന്നില്‍ തുറന്നു. അതോടെ ഞാന്‍ മാറി. ഇപ്പോള്‍ വേറൊരു മേഖലയിലേക്കാണ് എന്റെ മാറ്റം. വാര്‍ത്തയുടെ ലോകത്തുനിന്നുള്ള താല്‍ക്കാലിക വിടവാങ്ങല്‍ തന്നെയാണിത്. ഭാവിയില്‍ വീണ്ടും അവിടേക്ക് തിരിച്ചുവന്നു കൂടായ്കയില്ല.
മാധ്യമ ലോകത്തെ മാറ്റങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?
വിഭാവന ചെയ്യുന്നതിനും അപ്പുറത്തേക്ക് മാധ്യമലോകം മാറുകയാണ്. ഏറ്റവും വലിയ വിസ്‌ഫോടനമാണ് ഈ മേഖലയില്‍ സംഭവിക്കുന്നത്. സാങ്കേതിക തലത്തിലും ആ മാറ്റം തീവ്രം. ഒന്നുരണ്ടു വര്‍ഷംകൊണ്ട് ഹൈ ഡെഫിനിഷന്‍ സാങ്കേതികത ശക്തിയാര്‍ജിക്കും. എന്തെല്ലാമോ കാര്യങ്ങള്‍ ഇനി സംഭവിക്കാനിരിക്കുന്നു.
വരുമാനത്തിന്റെ കാര്യത്തിലും മാധ്യമ മേഖലയില്‍ വന്‍ കുതിപ്പാണ്. ഐ.പി.എല്‍ മത്സരത്തിന്റെ തുടക്കത്തില്‍ പത്തു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് സോണി നാല് ലക്ഷം രൂപ ഈടാക്കിയപ്പോള്‍ എല്ലാവരും അദ്ഭുതപ്പെടുകയായിരുന്നു. നാലായിരം മുതല്‍ പതിനായിരംവരെ മാത്രമായിരുന്നു അപ്പോള്‍ മലയാളത്തിന്റെ പരസ്യനിരക്ക്. ഇന്ത്യ-ശ്രീലങ്ക ലോകകപ്പിലെത്തിയപ്പോള്‍ പത്തു സെക്കന്‍ഡിന് 25 ലക്ഷം എന്നതായി നിരക്ക്. മലയാളത്തിലും ഈ മാറ്റം കാണാം.
ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകളെ നിശിതമായി വിമര്‍ശിക്കുന്ന'അഴിച്ചുപണി' എന്ന പരിപാടി ഇലക്ഷന് മുമ്പ് കൈരളിയില്‍ നിന്നും അപ്രത്യക്ഷമായി. പുതിയ ദൗത്യത്തിന് വഴിയൊരുക്കാന്‍ ബ്രിട്ടാസ് തന്നെ ഇടപെട്ടാണ് പ്രോഗ്രാം നിര്‍ത്തിച്ചതെന്നാണ് മറ്റൊരു ആരോപണം?
കഷ്ടം. പരിപാടിയുടെ അവതാരകനായ എന്‍.പി. ചന്ദ്രശേഖരന്‍തന്നെ ഇതിനു മറുപടി പറയും. ഏതു കാലത്തും മാധ്യമ ധാര്‍മികത പാലിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി അരുതായ്കകള്‍ക്ക് എന്നെ കിട്ടില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)