2013, ഒക്ടോ 28

ഒരു കല്ല് വെറും ഒരു കല്ലല്ലെന്നും
അത് എറിയാനുള്ളതാണെന്നും
എറിയേണ്ടിടത്തുവച്ച്തന്നെ എറിയണമെന്നും 
അത് കണ്ണൂരിൽവച്ചാകണമെന്നും
അങ്ങനെയെറിഞ്ഞാൽ നേട്ടം പലതാണെന്നും
ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാമെന്നും
അവരുടെ വാക്കും സമരവും 
അവസാനിപ്പിക്കാമെന്നും
സ്വന്തം തട്ടകത്തിലെ തമ്മിലടിക്ക് 
ശമനമുണ്ടാക്കാമെന്നും
പ്രതിഛായ നന്നാക്കാമെന്നും
സലീം സരിതമാരെ രക്ഷിക്കാമെന്നും
അഴിമതി നിർബാധം തുടരാമെന്നും
കോഗ്രസ്സിലെ കുതന്ത്രക്കാർ സ്വപ്‌നം കണ്ടു.
എവിടയൊകിടന്ന പാവം ഒരു കല്ലിനെ
കമ്മ്യൂണിസ്റ്റ് വേഷത്തിൽ പ്രതിനായകനാക്കി
കണ്ണൂരിൽ അവതരിപ്പിച്ചത് അങ്ങിനെയാണ്.
അഭിനയം ഒരു കലയാണെന്നും
അത് തനിക്ക്മാത്രം വശമുള്ള ഒരേർപ്പാടാണെന്നും
ഓസ്കാരവാർഡ് തന്റെമാത്രം കുത്തകയാണെന്നും
അന്തിച്ചാനലുകളിൽ ഇന്നലെ തകർത്താടിയ
നായകവേഷക്കാരനായ മുഖ്യൻ കരുതുന്നുണ്ടാവാം.
മുഖ്യന് തെറ്റി.
കേരളീയർ അരിയാഹാരം കഴിക്കുന്നവരാണെന്നും
മുഖ്യന്റെ വേഷപ്പകർച്ചകൾ അവർ മനസ്സിലാക്കുന്നുവെന്നും
നാണവും മാനവും കെട്ട ഈതിരുസ്വരൂപത്തെ
ഒരുനാൾ അവർ അടിച്ചോടിക്കുമെന്നും
മുഖ്യനും ഭൂതഗണങ്ങളും അറിഞ്ഞിരിക്കുന്നത് നന്ന്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ