2013, ജൂലൈ 31

കവിത പിൻ വലിച്ചത് എന്തിനായിരുന്നു?

അമേരിക്കൻ സാമ്രാജ്യത്വം തടവിലടച്ച മുൻ ഗ്വാണ്ടിനാമൊ തടവുകാരനായിരുന്നു,അൽ റുബായിഷ്.ഇംഗ്ലീഷ് ബിരുദ പഠനത്തിന് ഉൾക്കൊള്ളിച്ചിരുന്ന 'കടലിന് ഒരു ഗീതം"എന്ന അദ്ദേഹത്തിന്റെ കവിത കോഴിക്കോട് സർവകലാശാല പിൻ വലിച്ചത് എന്തിനായിരുന്നു?സരിതയിൽ മുങ്ങിപ്പോയ കേരള ജനത അധാർമികവും ജനാധിപത്യ വിരുദ്ധവുമായ ഈ നടപടിയെ കുറിച്ച് അറിഞ്ഞില്ലെന്ന് വരുമോ?സൗദിക്കാരനായ റുബായിഷ് പാക്കിസ്ഥാനിൽ അധ്യാപക ജോലിയിലിരിക്കെയാണ് ഭീകരവാദി കുറ്റം ചുമത്തി തടവിലിട്ടത്.സൗദി-അമേരിക്കൻ ബന്ധത്തെ കുറിച്ച് അറിയാവുന്നവർക്ക് അമേരിക്കൻ നടപടിയെ വിശ്വാസത്തിലെടുക്കാനാവില്ല. ഗ്വാണ്ടിനാമൊയിൽ തടവിലാക്കപ്പെട്ടവർ രക്ഷപ്പെട്ട ചരിത്രമില്ല.5വർഷത്തിന് ശേഷം ജയിൽ മോചിതനായി എന്നത് 


അദ്ദേഹത്തിന്റെ നിരപരാധിത്വം വെളിവാക്കുന്നതാണ്.അമേരിക്ക ചാർത്തി കൊടുത്ത തെറ്റായ പിന്നാമ്പുറ ചരിത്രത്തെ മുൻ നിർത്തിയാണ് കവിത നിരോധിക്കപ്പെട്ടതെന്നത് വിശ്വസനീയ വാർത്തയാണ്.കവിതാസ്വാദനത്തനും സ്വീകാര്യതക്കും പിന്നാമ്പുറ ചരിത്രവുമായി യാതൊരു ബന്ധവുമില്ല.അങ്ങിനെയെങ്കിൽ കൊള്ളക്കാരനായ വാത്മീകിയുടെ കൃതി കേരളീയർക്ക് നിഷിദ്ധമായിരുന്നേനെ.
റുബായിഷ് കരിക്കട്ട കൊണ്ട് ജയില്‍ ഭിത്തികളില്‍ എഴുതിയ കവിതയാണിത്. മനുഷ്യന്റെ മോചന പ്രതീക്ഷയുടെ
തീഷ്ണ സന്ദർഭത്തെയാണ് കവിതയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.കവിതയുടെ മൂല്ല്യത്തെ കുറിച്ച് പാരമ്പര്യ വാദികൾക്ക് പോലും തർക്കമില്ല.പക്ഷെ,അമേരിക്കൻ വീരാരാധന തലക്കു് പിടിച്ചവർക്കും മൃദുഹിന്ദുത്വ സമീപനക്കാർക്കും മറിച്ച് ചിന്തിക്കാനെ പറ്റു.സർഗ്ഗാത്മകതയുടെ കടയ്ക്കൽ കോടാലി വെക്കുന്നവർക്കെതിരെ സാംസ്കാരിക കേരളം ഉണരേണ്ടതുണ്ട്.