2013, ഒക്ടോ 28

ഒരു കല്ല് വെറും ഒരു കല്ലല്ലെന്നും
അത് എറിയാനുള്ളതാണെന്നും
എറിയേണ്ടിടത്തുവച്ച്തന്നെ എറിയണമെന്നും 
അത് കണ്ണൂരിൽവച്ചാകണമെന്നും
അങ്ങനെയെറിഞ്ഞാൽ നേട്ടം പലതാണെന്നും
ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാമെന്നും
അവരുടെ വാക്കും സമരവും 
അവസാനിപ്പിക്കാമെന്നും
സ്വന്തം തട്ടകത്തിലെ തമ്മിലടിക്ക് 
ശമനമുണ്ടാക്കാമെന്നും
പ്രതിഛായ നന്നാക്കാമെന്നും
സലീം സരിതമാരെ രക്ഷിക്കാമെന്നും
അഴിമതി നിർബാധം തുടരാമെന്നും
കോഗ്രസ്സിലെ കുതന്ത്രക്കാർ സ്വപ്‌നം കണ്ടു.
എവിടയൊകിടന്ന പാവം ഒരു കല്ലിനെ
കമ്മ്യൂണിസ്റ്റ് വേഷത്തിൽ പ്രതിനായകനാക്കി
കണ്ണൂരിൽ അവതരിപ്പിച്ചത് അങ്ങിനെയാണ്.
അഭിനയം ഒരു കലയാണെന്നും
അത് തനിക്ക്മാത്രം വശമുള്ള ഒരേർപ്പാടാണെന്നും
ഓസ്കാരവാർഡ് തന്റെമാത്രം കുത്തകയാണെന്നും
അന്തിച്ചാനലുകളിൽ ഇന്നലെ തകർത്താടിയ
നായകവേഷക്കാരനായ മുഖ്യൻ കരുതുന്നുണ്ടാവാം.
മുഖ്യന് തെറ്റി.
കേരളീയർ അരിയാഹാരം കഴിക്കുന്നവരാണെന്നും
മുഖ്യന്റെ വേഷപ്പകർച്ചകൾ അവർ മനസ്സിലാക്കുന്നുവെന്നും
നാണവും മാനവും കെട്ട ഈതിരുസ്വരൂപത്തെ
ഒരുനാൾ അവർ അടിച്ചോടിക്കുമെന്നും
മുഖ്യനും ഭൂതഗണങ്ങളും അറിഞ്ഞിരിക്കുന്നത് നന്ന്...

ധീരരെ,നിങ്ങൾക്കെൻ അഭിവാദ്യങ്ങൾ

"ചെ"എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന
ഏണസ്റ്റോ ചെ ഗുവേര.
ലോകം ആദരവോടെ നോക്കിക്കാണുന്ന
മഹാനായ വിപ്ലവകാരി.
വിമോചന സ്വപ്നങ്ങളുടേയും ധീരതയുടേയും
ചുവപ്പ് നിറമാർന്ന പ്രതീകം....
ചെ ഗുവേരയെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു
ഇന്ത്യയില്‍ സ്വീകരിച്ച് ആദരിച്ചതിന്റെ
ഒരു പഴയ ചരിത്രമുണ്ട്.
പുതിയ ചരിത്രമാകട്ടെ,തിരുവനന്തപുരത്ത്
കട്ടാക്കടയിലെ കൃസ്ത്യൻ കോളേജിൽ
കവാടത്തിന്നരികെ "ചെ"യുടെ ചിത്രം വരച്ചതിന്
എട്ട് വിദ്യാർഥികളെ ഒരു വനിത പ്രിൻസിപ്പൽ
പുറത്താക്കിയതിന്റേതാണ്...
ചരിത്രബോധമില്ലാത്ത പ്രിൻസിപ്പലിന്റെ
ചുവപ്പ്കണ്ട കാളയുടെ സ്വഭാവം...
സരിതാഉമ്മന്റെ രാജ്യഭരണത്തിൻ കീഴിൽ
ഇതിലപ്പുറവും നടക്കും!
മാപ്പപേക്ഷിക്കാൻ തയ്യാറല്ലാത്ത കുട്ടികൾ
തിരിച്ചെടുക്കാൻ സമരം നടത്തുകയാണ്...
ധീരരെ,നിങ്ങൾക്കെൻ അഭിവാദ്യങ്ങൾ

2013, ഓഗ 20

ഒരു വിശകലനം

{ കടപ്പാട് ഡോ. കെ ടി ജലീല്‍) }
ഇടതുമുന്നണിയുടെ സെക്രെട്ടേറിയേറ്റ് ഉപരോധം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പുകയുകയാണ് . ഭരണകൂട കുതന്ത്രങ്ങളെ മുഴുവന്‍ അവഗണിച്ചാണ് ഉപരോധ സമരത്തില്‍ പങ്കുകൊള്ളാന്‍ ലക്ഷത്തോളംപേര്‍ അനന്തപുരിയില്‍ എത്തിയത് . ഇന്ത്യ-പാക് പോരാട്ടത്തിന്റെ പ്രതീതിയായിരുന്നു സെക്രട്ടേറിയേറ്റിന്റെ പരിസരത്ത് . സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചെത്തിയ ജനസഹസ്രവും , അവരെ പിന്തുണക്കുന്ന ലക്ഷോപലക്ഷം മനുഷ്യരും , ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയെ എന്തുമാത്രം വെറുക്കുന്നുവെന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു സമരസഖാക്കളുടെ ആ മഹാ പ്രതിഷേധസംഗമം . പ്രതിരോധം തീര്‍ത്ത ആദ്യദിനത്തില്‍ പട്ടാളത്തേയും പോലീസിനേയും കാവല്‍ നിര്‍ത്തി ഭരണയന്ത്രം കഷ്ടിച്ച് ചലിച്ചുവെന്ന് വരുത്തിതീര്‍ത്തു . സമരാവേശം അതിന്റെ പാരമ്യതയിലേക്ക് ഉയരുകയാണെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ , ഒന്നാം ദിവസത്തെ ഹാജര്‍നിലയുടെ വീമ്പ് പറഞ്ഞിട്ടും തുടര്‍ന്നുള്ള രണ്ടു ദിവസം ഭരണസിരാകേന്ദ്രം അടച്ചുപൂട്ടി സ്ഥലം വിടുന്ന കാഴ്ചയാണ് കേരളം കണ്ടത് . ജനമുന്നേറ്റത്തിന്റെ ആദ്യ വിജയപ്രഖ്യാപനവും കൂടിയായിരുന്നു അത് . സമരം 24 മണിക്കൂര്‍ പിന്നിട്ട് പ്രതിബന്ധങ്ങളെ മുഴുവന്‍ മറികടന്ന് , വീര്യം ചോരാതെ രാജ്യ ചരിത്രത്തില്‍ സമാനതകളില്ലാതെ മുന്നോട്ടുതന്നെ നീങ്ങിയത് സമരാനുഭവങ്ങളിലെ ഒരു രജതരേഖയായിരുന്നു . ഇത് മനസ്സിലാക്കിയ ഗവണ്ടമെന്റ് സിറ്റിങ്ങ് ജഡ്ജിയെ വെച്ച് ജുഡീഷ്യല്‍ അന്വോഷണത്തിന് തയ്യാറാണെന്നും ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപിച്ചു . മൂന്ന് മാസത്തെ നിരന്തരമായ സമരങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ചിന്തിക്കാത്ത കാര്യം സര്‍ക്കാറിനംഗീകരിക്കേണ്ടി വന്നത് സമരത്തിന്റെ തീക്ഷ്ണത കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ? ഉപരോധം ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തിന്റെ ആദ്യപാതി അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ , ശേഷിക്കുന്ന പാതിയായ മുഖ്യമന്ത്രിയുടെ രാജിക്കായ സമരം മറ്റൊരു രൂപത്തിലേക്ക് മാറ്റി സെക്രട്ടേറിയേറ്റ് ഉപരോധം ഇടതു നേതൃത്വം അവസാനിപ്പിക്കുകയാണുണ്ടായത് . പക്വവും ദീര്‍ഘദൃഷ്ടിയുള്ളതുമായ തീരുമാനമായിരുന്നു അതെന്ന് സമരത്തില്‍ പങ്കെടുത്ത ഓരോര്‍ത്തര്‍ക്കും ബോധ്യമാണ് . പക്ഷേ അത് ബോധിക്കാതെ പോയ ചിലരുണ്ടിവിടെ . അവര്‍ക്ക് വേണ്ടിയിരുന്നത് , സര്‍ക്കാര്‍ വളരെ താഴേക്ക് ഇറങ്ങിവന്നിട്ടും കാര്‍കശ്യത്തോടെ സമരവുമായി ഇടതുപക്ഷം മുന്നോട്ടുപോകലായിരുന്നു . അങ്ങനെ വന്നാലേ പട്ടാളവും സമരയോദ്ധാക്കളും തെരുവില്‍ ഏറ്റുമുട്ടി നിരവധി പേര്‍ മരിച്ചു വീഴുന്ന കാഴ്ചയും , അതേ തുടര്‍ന്ന് കേരളമാകെ കത്തുന്ന സാഹചര്യവും ഉണ്ടാകുമായിരുന്നുള്ളൂ . അത്തരമൊരു സാഹചര്യത്തില്‍ അതിന്റെ പാപഭാരം മുഴുവന്‍ ഇടതു മുന്നണിയുടെ വിശിഷ്യാ സി.പി.എമ്മിന്റെ തലയില്‍ കെട്ടിവെച്ച് പൊതുസമൂഹത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താനുള്ള ഗൂഢനീക്കമാണ് നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പൊളിഞ്ഞുപോയത് . ഒരു വലിയ ജനക്കൂട്ടത്തിന് ലോഡ്ജുകള്‍ നിഷേധിച്ചും , പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നയിടത്തേക്കുള്ള വെള്ളം തടസ്സപ്പെടുത്തിയും , അധികാരികളുണ്ടാക്കിയ ബൂദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാവുന്ന , ശുചിത്വ-ആരോഗ്യ പ്രശ്നങ്ങളുയര്‍ത്തുന്ന വെല്ലുവിളികളില്‍ , ഒരു നഗരം വീര്‍പ്പ്മുട്ടുന്നത് ചൂണ്ടിക്കാട്ടി , സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യാനുള്ള 'സുവര്‍ണ്ണാവസരം' നഷ്ടപ്പെട്ടതിലുള്ള മനോവിഷമമാണ് ചിലര്‍ കരഞ്ഞു തീര്‍ക്കുന്നത് . ഭരണാധികാരികളെ നിഷ്കാസിതമാക്കാനുള്ള ഒരു സമരവും ജനാധിപത്യ സമൂഹത്തില്‍ ഒരു ഘട്ടം കൊണ്ട് വിജയിച്ചിട്ടില്ല . പോരാട്ടങ്ങളുടെ അനുസ്യൂതമായ പ്രവാഹങ്ങള്‍ക്കൊടുവിലേ സമ്പൂര്‍ണ്ണവിജയം ആരും നേടിയെടുത്തിട്ടുള്ളൂ . തണ്ടര്‍ബോള്‍ട്ടിന്റെയും ബ്ലാക്ക്കാറ്റ്സിന്റെയും അകമ്പടിയില്‍ എത്രകാലം ഉമ്മന്‍ ചാണ്ടിക്ക് മുന്നോട്ടുപോകാന്‍ കഴിയും ? ശീതീകരിച്ച ചാനല്‍മുറികളിലിരുന്ന് വാചകമടിക്കുന്നവര്‍ക്കോ , ബിരിയാണിച്ചെമ്പ് പൊട്ടിക്കുമ്പോഴേക്ക് യോഗം പിരിയുന്നവര്‍ക്കോ , ഖദറിന്റെ മഹത്വം കളഞ്ഞ് കുളിച്ചവര്‍ക്കോ , വര്‍ത്തമാനക്കാലത്ത് വെയിലും മഴയും വകവെക്കാതെ രാപ്പകല്‍ ഭേദമന്യേ ഒരു ലക്ഷ്യപ്രാപ്തിക്കായി തെരുവില്‍ കുത്തിയിരുന്ന് സമരം ചെയ്യുന്നതിനെക്കുറിച്ചും , അന്തിയുറങ്ങി പ്രതിഷേധിക്കുന്നതിനെക്കുറിച്ചും സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നിരിക്കെ , അവര്‍ എന്തിനാണ് പോരാട്ടവീര്യം കൈമോശം വന്നിട്ടില്ലാത്ത സമരയോദ്ധാക്കളെ അപഹസിക്കുന്നത് ? മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി സ്വതന്ത്രമായി സമ്പര്‍ക്കമോ സംസര്‍ഗമോ നടത്താന്‍ കഴിയില്ലെന്ന ആഹ്വാനം , വരാന്‍ പോകുന്ന സമര പരമ്പരകളുടെ ഇരമ്പലാണ് പ്രതിധ്വനിപ്പിക്കുന്നത്.

2013, ഓഗ 3

ആടിവേടൻ


                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                            

          കണ്ണിനും കാതിനും സന്തോഷം പകരുന്ന
 ആചാരപ്പൊട്ടൻ,കോതാമ്മൂരി തുടങ്ങി നിരവധി
 ആചാര കലാരൂപങ്ങൾ പണ്ട്നമ്മുടെ നാടിന്റെ
 സാംസ്ക്കാരിക മേഖലയെ സമ്പന്നമാക്കിയിരുന്നു.
നഗര വികസനത്തിന്റെ തിര തള്ളലിൽ പെട്ട് അ
വയൊക്കെ
എങ്ങോ ഇന്ന് തിരോഭവിച്ചിരിക്കുന്നു.ജനസാമാന്യ
ത്തിൽ വന്നമാറ്റങ്ങൾക്ക് പുറമെ,ഇതൊക്കെ കെട്ടി
യാടാൻ പുതു തലമുറയിൽപെട്ടവരാരും തയ്യാറല്ല
 എന്നതും ഒരു കാരണമാണ്.പഴയകാലത്തെ
തിരിച്ചു പിടിക്കാനെന്നോണം ആടിവേടനെ ഇന്നും
 ചിലയിടങ്ങളിലൊക്കെ കാണാറുണ്ട്.പഞ്ഞമാസ
മെന്ന് പൊതുവെ വിളിപ്പേരുള്ളകള്ളക്കർക്കിടക
ത്തിലാണ് ആടിവേടൻ പ്രത്യക്ഷപ്പെടുന്നത്.ആടിയും
വേടനും രണ്ടാണ്.ആടി വണ്ണാൻ സമുദായക്കാരും
 വേടൻ മലയസമുദായവുമാണ് കെട്ടിയാടുന്നത്.ആടി
വേടന് കാവുകളുമായി ബന്ധമില്ല.പാട വരമ്പുകളും,കൈത്തോടും,കുണ്ടനിടവഴികളും താണ്ടിയെ
ത്തുന്ന വീട്ടുമുറ്റങ്ങളിലാണ് അതിന്റെ ആവിഷ്ക്കാരം.

കർക്കിടകം 7 തൊട്ട് മലയന്റെ വേടനും 16 തൊട്ട് 
വണ്ണാന്റെ ആടിയും.അങ്ങനെയാണ് കണക്ക്.യാത്രയിൽ
 ചെണ്ട മേളം ഉണ്ടാവില്ല.ഒരു വീക്ക് ചെണ്ടയുണ്ട്.
ആടിവേടന്റെ ദീർഘവൃത്താകൃതിയിലുള്ളനൃത്തച്ചുവടു
കൾക്കൊപ്പം ചെണ്ടശബ്ദിക്കുന്നു.അതോടൊപ്പം ചെ
ണ്ടക്കാരൻ തന്നെ പുരാവൃത്തവും ചൊല്ലുന്നു.അരിയും
 പണവും നൽകി വീട്ടുകാർ സന്തോഷത്തോടെ ആടി
വേടനെയാത്രയാക്കുന്നു.വീടുകൾതോറും നന്മയും
 ഐശ്വര്യവും വിതറിക്കൊണ്ട്(അങിനെയാണ് സങ്കല്പം)
നേരം ഇരുട്ടുവോളം ആടിവേടൻ തന്റെ യാത്ര തുടരുന്നു...

2013, ജൂലൈ 31

കവിത പിൻ വലിച്ചത് എന്തിനായിരുന്നു?

അമേരിക്കൻ സാമ്രാജ്യത്വം തടവിലടച്ച മുൻ ഗ്വാണ്ടിനാമൊ തടവുകാരനായിരുന്നു,അൽ റുബായിഷ്.ഇംഗ്ലീഷ് ബിരുദ പഠനത്തിന് ഉൾക്കൊള്ളിച്ചിരുന്ന 'കടലിന് ഒരു ഗീതം"എന്ന അദ്ദേഹത്തിന്റെ കവിത കോഴിക്കോട് സർവകലാശാല പിൻ വലിച്ചത് എന്തിനായിരുന്നു?സരിതയിൽ മുങ്ങിപ്പോയ കേരള ജനത അധാർമികവും ജനാധിപത്യ വിരുദ്ധവുമായ ഈ നടപടിയെ കുറിച്ച് അറിഞ്ഞില്ലെന്ന് വരുമോ?സൗദിക്കാരനായ റുബായിഷ് പാക്കിസ്ഥാനിൽ അധ്യാപക ജോലിയിലിരിക്കെയാണ് ഭീകരവാദി കുറ്റം ചുമത്തി തടവിലിട്ടത്.സൗദി-അമേരിക്കൻ ബന്ധത്തെ കുറിച്ച് അറിയാവുന്നവർക്ക് അമേരിക്കൻ നടപടിയെ വിശ്വാസത്തിലെടുക്കാനാവില്ല. ഗ്വാണ്ടിനാമൊയിൽ തടവിലാക്കപ്പെട്ടവർ രക്ഷപ്പെട്ട ചരിത്രമില്ല.5വർഷത്തിന് ശേഷം ജയിൽ മോചിതനായി എന്നത് 


അദ്ദേഹത്തിന്റെ നിരപരാധിത്വം വെളിവാക്കുന്നതാണ്.അമേരിക്ക ചാർത്തി കൊടുത്ത തെറ്റായ പിന്നാമ്പുറ ചരിത്രത്തെ മുൻ നിർത്തിയാണ് കവിത നിരോധിക്കപ്പെട്ടതെന്നത് വിശ്വസനീയ വാർത്തയാണ്.കവിതാസ്വാദനത്തനും സ്വീകാര്യതക്കും പിന്നാമ്പുറ ചരിത്രവുമായി യാതൊരു ബന്ധവുമില്ല.അങ്ങിനെയെങ്കിൽ കൊള്ളക്കാരനായ വാത്മീകിയുടെ കൃതി കേരളീയർക്ക് നിഷിദ്ധമായിരുന്നേനെ.
റുബായിഷ് കരിക്കട്ട കൊണ്ട് ജയില്‍ ഭിത്തികളില്‍ എഴുതിയ കവിതയാണിത്. മനുഷ്യന്റെ മോചന പ്രതീക്ഷയുടെ
തീഷ്ണ സന്ദർഭത്തെയാണ് കവിതയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.കവിതയുടെ മൂല്ല്യത്തെ കുറിച്ച് പാരമ്പര്യ വാദികൾക്ക് പോലും തർക്കമില്ല.പക്ഷെ,അമേരിക്കൻ വീരാരാധന തലക്കു് പിടിച്ചവർക്കും മൃദുഹിന്ദുത്വ സമീപനക്കാർക്കും മറിച്ച് ചിന്തിക്കാനെ പറ്റു.സർഗ്ഗാത്മകതയുടെ കടയ്ക്കൽ കോടാലി വെക്കുന്നവർക്കെതിരെ സാംസ്കാരിക കേരളം ഉണരേണ്ടതുണ്ട്.

2013, ജൂൺ 28

മോഡിയുടെ ഹിമാലയന്‍ ബഡായി

Story Dated: June 26, 2013 5:44 pm
modi_Main











ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്ന ഉത്തരാഖണ്ഡിലേയും
 ഹിമാചല്‍പ്രദേശിലേയും
 ജനങ്ങള്‍ പ്രളയത്തില്‍ പെട്ടിരിക്കുന്നുവെന്ന ദുരന്തവാര്‍ത്ത
 ജൂണ്‍ 21ന് വൈകുന്നേരമാണ് രാജ്യം അറിഞ്ഞത്. 
വെളളിയാഴ്ച്ച പുറം ലോകമറിഞ്ഞ ഈ ദുരന്തസ്ഥലത്തേക്ക്
 നരേന്ദ്രമോഡിയും സംഘവും എത്തുകയും ഞായറാഴ്ച്ച
 ആവുന്നതിന് മുമ്പേ 15000 ഗുജറാത്തികളെ ദുരന്തസ്ഥലത്തുനിന്നും
 രക്ഷപ്പെടുത്തുകയും ചെയ്തു- എന്നായിരുന്നു മാധ്യമങ്ങളിലൂടെ
 പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത. സര്‍വ്വസന്നാഹങ്ങളുമായെത്തിയ
 ഇന്ത്യന്‍ സൈന്യം പത്ത് ദിവസത്തിനുള്ളില്‍ 40000 പേരെയാണ്
 രക്ഷപ്പെടുത്തിയത് എന്നും ഓര്‍ക്കുക.
80 ഇന്നോവ കാറുകളില്‍ മോഡിയും സംഘവും
 ദുരന്ത സ്ഥലങ്ങളില്‍ നിന്നും ഗുജറാത്തികളെ 
രക്ഷപ്പെടുത്തിയതെന്നാണ് പറയുന്നത്. വീടും നാടും റോഡുമെല്ലാം
 കുത്തിയൊലിച്ചുപോയ കേദാര്‍നാഥ് പോലുള്ള സ്ഥലങ്ങളില്‍ 
നിന്നുള്ള ദുരിത പ്രദേശങ്ങളില്‍ നിന്നായിരുന്നു ഇന്നോവയില്‍ 
ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം.
ഡ്രൈവര്‍ അടക്കം ഏഴ് പേര്‍ക്ക് കയറാവുന്ന വിധത്തിലാണ് 
ഇന്നോവയുടെ രൂപകല്‍പ്പന. ഒരു കാറില്‍ ഒമ്പത് പേര്‍ 
കയറിയെന്ന് കരുതിയാല്‍ തന്നെ 80 ഇന്നോവകളില്‍ 
പരമാവധി 720 പേരെയാണ് രക്ഷപ്പെടുത്താനാവുക. 
അങ്ങനെയെങ്കില്‍തന്നെ 15000 പേരെ രക്ഷപ്പെടുത്താന്‍ 
21 തവണ ഇന്നോവ സംഘം ട്രിപ്പ് അടിക്കേണ്ടിവരും!
ഡറാഡൂണില്‍ നിന്നും കേദാര്‍ നാഥിലേക്കുള്ള ദൂരം 221 
കിലോമീറ്ററാണ്. 21 തവണയായി ഈ ദൂരം മറികടന്നാല്‍ 
മോഡി സംഘം 9300 കിലോമീറ്റര്‍ മറികടന്നിരിക്കണം,
 അതും രണ്ടു ദിവസങ്ങള്‍ കൊണ്ട്. സാധാരണ റോഡല്ല 
ഹിമാലയത്തിലെ അതീവ ദുര്‍ഘടമായ പാതയിലെ മറ്റ് 
പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ മറികടന്നുള്ള
 യാത്രയാണിത്. 40 കിലോമീറ്റര്‍ വേഗത്തില്‍ നിര്‍ത്താതെ 
ഇന്നോവ ഓടിച്ചെന്ന് കരുതിയാല്‍ തന്നെ 233 മണിക്കൂര്‍
 വേണ്ടിവരും ഇത്രയുംപേരെ രക്ഷിക്കാന്‍. ഏകദേശം
 പത്ത് ദിവസത്തോളം. പക്ഷേ മോഡി സംഘത്തിന് 
ഒന്നര ദിവസംകൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്താനായത്രേ !
മോഡി സംഘം 15000 ഗുജറാത്തികളെ രക്ഷപ്പെടുത്തിയെന്ന്
 മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രചാരണ
 ചുമതലയുള്ള പി.ആര്‍. കമ്പനി ആപ്‌കോ വേള്‍ഡ് വൈഡാണ്.
 അമേരിക്കന്‍ പബ്ലിക്ക് റിലേഷന്‍ കമ്പനിയായ ആപ്‌കോ 
പ്രതിമാസം 25000 ഡോളറാണ്(ഏകദേശം 1.5 ലക്ഷം രൂപ)
 മോഡിയുടെ പ്രതിഛായാ രൂപീകരണത്തിനായി ഈടാക്കുന്നത്.
 മോഡി സര്‍ക്കാരിനുവേണ്ടി 2007ല്‍ വൈബ്രന്റ് ഗുജറാത്ത് എന്ന 
സര്‍ക്കാര്‍ പ്രചാരണ പരിപാടിയുടെ ചുക്കാന്‍ പിടിച്ചതും ആപ്‌കോയാണ്.
ആഗോളതലത്തില്‍ പ്രശസ്തരായ നിരവധി പേര്‍ക്കുവേണ്ടി 
ആപ്‌കോ പ്രചാരണം ഏറ്റെടുത്ത് നടത്തുന്നുണ്ട്.
 കസാഖിസ്ഥാന്‍ ഏകാധിപതി നൂറുസുല്‍ത്താന്‍ നസര്‍ബയേവ്,
 നൈജീരിയയിലെ നാസി അബാച്ച, അമേരിക്കന്‍ പുകയില
 ലോബി, മലേഷ്യയിലേയും ഇസ്രായേലിലേയും സര്‍ക്കാരുകള്‍
 എന്നിവരുടെ പ്രചരണവും മുഖം മിനുക്കലും ആപ്‌കോ നടത്തിക്കൊടുക്കുന്നു.
ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അമേരിക്ക മോഡിക്ക് 
ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിപ്പിക്കുന്നതിന് പിന്നിലും
 ആപ്‌കോയായിരുന്നു. എങ്കിലും ഇതുവരെ മോഡിക്ക് യു.എസ് വിസ
 സംഘടിപ്പിക്കുന്നതില്‍ ആപ്‌കോ വിജയിച്ചിട്ടില്ല. എന്നാല്‍ 
മോഡിക്ക് വേണ്ടിയുള്ള നുണപ്രചാരണങ്ങളില്‍ എല്ലാത്തിലും
 ആപ്‌കോക്ക് പങ്കില്ല. ആപ്‌കോ വരുന്നതിന് മുമ്പ് തന്നെ ഇത്തരം
 വ്യാജ പ്രചരണങ്ങള്‍ നടന്നിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപം ഗുജറാത്ത്
 സര്‍ക്കാരിന് കീഴിലുള്ള ജി.എസ്.പി.സി കണ്ടെത്തിയെന്ന് 2005ല്‍ 
പ്രഖ്യാപിച്ചിരുന്നു. 5000 കോടി ഡോളറിന്റേതാണ്(ഏകദേശം
 30,000 കോടിരൂപ) ഈ നിക്ഷേപമെന്നായിരുന്നു പ്രചാരണം.
 എന്നാല്‍ ഈ നിക്ഷേപവിവരം പ്രഖ്യാപനത്തിലൊതുങ്ങി.
 ഈ സമ്പത്ത് ഗുജറത്താത്തിലുള്ളപ്പോള്‍ ജി.എസ്.പി.സി പിന്നീ
ട് ഇന്ധനം തേടി ഖനനം നടത്തിയത് ഈജിപ്തിലും യെമനിലും ആസ്‌ട്രേലിയയിലുമെല്ലാമായിരുന്നു.
മോഡിക്കുവേണ്ടിയുള്ള പല(നുണ)പ്രചാരണങ്ങളും നേരത്തെ
 വിജയിച്ചിട്ടുണ്ടാകാം, എന്നാല്‍ ഉത്തരാഖണ്ഡ് ദുരന്തത്തിനിടെ
 നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ ചൊല്ലിയുള്ളപ്രചാരണം 
ഹിമാലയന്‍ നുണയാണ്.
കടപ്പാട് – ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന അഭീക്ക് ബര്‍മന്റെ ലേഖനം

2013, ജൂൺ 11

അങ്കുശമില്ലാത്ത ആ ധീരോദാത്തതക്കു മുമ്പിൽ നമുക്ക് നമിക്കാം!

നെറികെട്ട ലോകത്ത് ജീവിക്കാന് വയ്യാതാകുമ്പോള്‍ സത്യങ്ങള്‍ വിളിച്ച് 

പറയും.ഇങ്ങനെ പറഞ്ഞത്, എഡ്വേര്‍ഡ് സ്‌നോഡന് ആണ്. അമേരി


ക്ക തങ്ങളുടെ പൗരന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി ലോകത്തെ

 അറിയിച്ച 29 കാരനായ യുവാവ്.ഇന്റലിജന്‍സ് ഏജന്‍സിയില്‍ സിസ്റ്റം

 എഞ്ചിനീയര്‍, അഡ്മിനിസ്‌ട്രേറ്റര്‍,സി.ഐ.എയിലെമുതിര്‍ന്ന ഉപദേഷ്ടാ

വ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.അദ്ദേഹം പറയുന്നത് കേൾക്കുക:

"ചില കാര്യങ്ങള്‍ നിരന്തരമായി കാണുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അവ

യൊക്കെ ദുരുപയോഗം ചെയ്യുകയാണ് എന്ന് മനസ്സിലാകുക. ഇക്കാര്യങ്ങള്‍

 നമ്മള്‍ സ്ഥാപനത്തിലെ മറ്റു ചിലരുമായി സംസാരിച്ചാല്‍ അവര്‍ അതിനെ

 വളരെ സ്വഭാവികമായി മാത്രമേ കാണുകയുള്ളൂ.പക്ഷേ, ഇത്തരം തെറ്റുകള്‍ 

സ്ഥിരമായി ആവര്‍ത്തിക്കപ്പെടുന്നത് കാണുമ്പോള്‍ നമുക്കിത് പുറത്ത് പറയാ

തിരിക്കാന്‍ സാധിക്കില്ല. എന്നാല്‍ നാം എത്രത്തോളം പറയാന്‍ ശ്രമിക്കുന്നുവോ 

അത്ര തന്നെ മറ്റുള്ളവര്‍ നമ്മെ ഒറ്റപ്പെടുത്തും. പിന്നെ സര്‍ക്കാറിനെ സേവിക്കു

ന്നവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലാകുമ്പോഴാണ് നാം പൊതു 


ജനങ്ങള്‍ക്കിടയിലേക്ക് വിവരങ്ങള്‍ നല്‍കുന്നത്."
ഇത്ര ഗൗരവമായ വെളിപ്പെടു

ത്തലുകള്‍ നടത്തുന്നവര്ക്ക് ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാവുമെന്ന് 

ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാ

ണ്:"എന്റപ്രവര്‍ത്തിക്ക് ഞാന്‍ അനുഭവിക്കേണ്ടി വരും എന്നെനിക്കുറപ്പാണ്.

ലോകത്തിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജന്‍സിക്ക് എതിരായി 

നില്‍ക്കാന്‍ നമുക്കൊരിക്കലുംസാധിക്കില്ല. അവര്‍ അത്രയ്ക്ക് ശക്തരാണ്.നമ്മളെ

 അവര്‍ നോട്ടമിട്ടാല്‍ അവര്‍ തീരുമാനിക്കുന്ന സമയത്ത് തന്നെ നാം അവരുടെ 

കൈകളിലാവും. എല്ലാ നെറികേടുകള്‍ക്കും മൂക സാക്ഷിയായി നമുക്ക് ജീവിക്കാം.

 ഇത് വളരെ എളുപ്പമാണ്.പക്ഷേ, ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന ലോകത്ത് 

ജീവിക്കാന്‍ വയ്യെന്ന് തിരിച്ചറിഞ്ഞാല്‍ എന്ത് വെല്ലുവിളി നേരിടാനും നാം തയ്യാറാകും.

 അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്നാലോചിച്ച് ആശങ്കപ്പെടില്ല"....

അങ്കുശമില്ലാത്ത ആ ധീരോദാത്തതക്കു മുമ്പിൽ നമുക്ക് നമിക്കാം!