2010, നവം 20

ഐഡിയോളജി,ദേശീയത!


സാധാരണ ഗതിയിൽ നിങ്ങൾ ഒരാളെ കൊല്ലുകയാണെങ്കിൽ നിങ്ങളെ കൊലയാളിയെന്നും ഭ്രാന്തനെന്നും പറഞ്ഞ് സമൂഹം കഴുവിലേറ്റും.ഐഡിയോളജിയുടേയൊ ദേശീയതയുടേയൊ പെരിലാണ്‌ കൊലയെങ്കിൽ നിങ്ങൾ ആദരിക്കപ്പെടും!കലിംഗ രാജ്യത്തിലെ മുഴുവൻ ആളുകളേയും കൊലപ്പെടുത്തിയ അശോകൻ മഹാനായ അശോകചക്രവർത്തിയായത് അങ്ങനെയാണ്‌.ഇറാക്കിൽ ലക്ഷങ്ങളെ ഹിംസിച്ച ബുഷും,അടിയന്തരാവസ്ഥയിൽ ഇൻഡ്യൻ യവ്വനങ്ങളെ ചവുട്ടിയരച്ച ഇന്ദിരാജിയും,ഗുജറാത്തിൽ ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരെ കൂട്ടക്കുരുതി നടത്തിയ മോഡിയും ആരാധ്യരായതിന്റെ കാരണവും മറ്റൊന്നുമല്ല.

2010, നവം 15

വെളിച്ചം കാണാതെ 2200ലേറെ രാഷ്ട്രീയത്തടവുകാര്‍

സൂകിയുടെ മോചനത്തില്‍ ബര്‍മന്‍ജനത ആഹ്ളാദിക്കുമ്പോഴും രാജ്യത്ത് 2200ല്‍പ്പരം രാഷ്ട്രീയത്തടവുകാര്‍ ഇപ്പോഴും നീതി നിഷേധിക്കപ്പെട്ട് തടങ്കലില്‍ കഴിയുന്നു. ഇവരില്‍ 68 വര്‍ഷംവരെ തടവിന് ശിക്ഷിക്കപ്പെട്ടവരുണ്ട്. രാജ്യത്തെ 43 ജയിലിലായാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥിനേതാക്കളും ബുദ്ധസന്ന്യാസിമാരും മനുഷ്യാവകാശപ്രവര്‍ത്തകരും തടവുകാരില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് 1988ല്‍ അലയടിച്ച വിദ്യാര്‍ഥിപ്രക്ഷോഭത്തിന്റെ നേതാക്കളായിരുന്ന ക്യാവ് മിന്‍യു (കോ ജിമ്മി), നിലര്‍ തീന്‍ എന്നിവര്‍ തടവറയില്‍ കഴിയുന്ന ദമ്പതികളാണ്. 65 വര്‍ഷത്തെ തടവിനാണ് ഇവരെ ശിക്ഷിച്ചിട്ടുള്ളത്. കോ ജിമ്മി 16 വര്‍ഷമായും നിലര്‍ തീന്‍ എട്ടുവര്‍ഷമായും ജയിലിലാണ്. സൂകിയുടെ പാര്‍ടിയായ നാഷണല്‍ ലീഗ് ഡെമോക്രസിയുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ 413 പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ജയിലിലാണ്. രാജ്യത്ത് 2007ല്‍ ഉയര്‍ന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബുദ്ധസന്ന്യാസിമാരെയും തടവിലാക്കി. അക്കൊല്ലം ആഗസ്തില്‍ അലയടിച്ച പ്രക്ഷോഭത്തിന് ബുദ്ധസന്ന്യാസിമാരുടെ സംഘടനയാണ് നേതൃത്വം നല്‍കിയത്. നവംബര്‍ നാലിന് പ്രക്ഷോഭം അടിച്ചമര്‍ത്തിയശേഷം നേതാക്കളെ തെരഞ്ഞുപിടിച്ച് തടവറയില്‍ തള്ളുകയായിരുന്നു. സന്ന്യാസിമാരുടെ നേതാവ് യു ഗംഭീരയെ 68 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ നടനായിരുന്ന സര്‍ഗനാറിനെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് 2006ല്‍ അഭിനയം വിലക്കി. അദ്ദേഹം വീറോടെ സൈനികഭരണത്തിനെതിരെ നിലകൊണ്ടു. ഇതേത്തുടര്‍ന്ന് 2008ല്‍ 20 സഹപ്രവര്‍ത്തകര്‍ക്കൊപ്പം സര്‍ഗനാറിനെ അറസ്റ്റുചെയ്തു. 59 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പിന്നീട് കാലാവധി 35 വര്‍ഷമായി കുറച്ചു. നിരവധി മാധ്യമപ്രവര്‍ത്തകരും തടവറകളിലുണ്ട്.

*
കടപ്പാട്: ദേശാഭിമാനി

2010, നവം 12

വീഡിയൊ

2010, നവം 11

രാഷ്ട്രീയക്കാരന്റെ തൊഴിലെന്താണ്‌?


വിയറ്റ്‌നാമിന്റെ പ്രസിഡന്റായിരിക്കെ ഹോച്ചിമിന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി. കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതാക്കളടക്കം എല്ലാ പാര്‍ട്ടി നേതാക്കളുടെയും പ്രതിനിധിസംഘങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു.

അവരോട്‌ ഹോച്ചിമിന്‍ ചോദിച്ചു.

''നിങ്ങളുടെ തൊഴിലെന്താണ്‌?''

''രാഷ്‌ട്രീയം?''

നേതാക്കള്‍ മറുപടി പറഞ്ഞു.

''മുഖ്യമായും നിങ്ങള്‍ എന്തിലാണു വ്യാപൃതരായിരിക്കുന്നത്‌?''

ഹോച്ചിമിന്‍ വീണ്ടും ചോദിച്ചു.

''രാഷ്‌ട്രീയപ്രവര്‍ത്തനത്തില്‍.''

നേതാക്കളുടെ ഈ മറുപടി കേട്ടപ്പോള്‍ വിയറ്റ്‌നാം നേതാവ്‌ വീണ്ടും ചോദിച്ചു.

''അല്ല, ഞാന്‍ ചോദിക്കുന്നതു നിങ്ങളുടെ ഉപജീവനമാര്‍ഗം എന്താണെന്നാണ്‌?''

ആ ചോദ്യത്തിനു മുമ്പില്‍ ലജ്‌ജയോടെ തലതാഴ്‌ത്താനേ അവര്‍ക്കു കഴിഞ്ഞുള്ളൂ.

അപ്പോള്‍ ഹോച്ചിമിന്‍ പറഞ്ഞു.

''മുഖ്യമായും ഞാനൊരു കൃഷിക്കാരനാണ്‌. അതിരാവിലെ എണീറ്റു ഞാന്‍ കൃഷിപ്പാടത്തു പോകുന്നു. ഏതാനും മണിക്കൂര്‍ എന്റെ കൃഷിയിടത്തില്‍ പണിയെടുത്ത ശേഷമാണു ഞാന്‍ പ്രസിഡന്റിന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ദിവസവും ഓഫീസിലേക്കു പോകുന്നത്‌.''

അങ്ങനെയുള്ള രാഷ്‌ട്രീയക്കാരുടെ കാലം ഇന്ത്യയിലും വരുമോ? ടാറ്റാ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ വര്‍ഷങ്ങള്‍ക്കുമുമ്പു നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തിയതു രാഷ്‌ട്രീയം ഉപജീവനമാര്‍ഗമാക്കിയ ആറുലക്ഷം പേര്‍ നമ്മുടെ രാജ്യത്തുണ്ടെന്നാണ്‌.