2013, ഒക്ടോ 28

ഒരു കല്ല് വെറും ഒരു കല്ലല്ലെന്നും
അത് എറിയാനുള്ളതാണെന്നും
എറിയേണ്ടിടത്തുവച്ച്തന്നെ എറിയണമെന്നും 
അത് കണ്ണൂരിൽവച്ചാകണമെന്നും
അങ്ങനെയെറിഞ്ഞാൽ നേട്ടം പലതാണെന്നും
ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാമെന്നും
അവരുടെ വാക്കും സമരവും 
അവസാനിപ്പിക്കാമെന്നും
സ്വന്തം തട്ടകത്തിലെ തമ്മിലടിക്ക് 
ശമനമുണ്ടാക്കാമെന്നും
പ്രതിഛായ നന്നാക്കാമെന്നും
സലീം സരിതമാരെ രക്ഷിക്കാമെന്നും
അഴിമതി നിർബാധം തുടരാമെന്നും
കോഗ്രസ്സിലെ കുതന്ത്രക്കാർ സ്വപ്‌നം കണ്ടു.
എവിടയൊകിടന്ന പാവം ഒരു കല്ലിനെ
കമ്മ്യൂണിസ്റ്റ് വേഷത്തിൽ പ്രതിനായകനാക്കി
കണ്ണൂരിൽ അവതരിപ്പിച്ചത് അങ്ങിനെയാണ്.
അഭിനയം ഒരു കലയാണെന്നും
അത് തനിക്ക്മാത്രം വശമുള്ള ഒരേർപ്പാടാണെന്നും
ഓസ്കാരവാർഡ് തന്റെമാത്രം കുത്തകയാണെന്നും
അന്തിച്ചാനലുകളിൽ ഇന്നലെ തകർത്താടിയ
നായകവേഷക്കാരനായ മുഖ്യൻ കരുതുന്നുണ്ടാവാം.
മുഖ്യന് തെറ്റി.
കേരളീയർ അരിയാഹാരം കഴിക്കുന്നവരാണെന്നും
മുഖ്യന്റെ വേഷപ്പകർച്ചകൾ അവർ മനസ്സിലാക്കുന്നുവെന്നും
നാണവും മാനവും കെട്ട ഈതിരുസ്വരൂപത്തെ
ഒരുനാൾ അവർ അടിച്ചോടിക്കുമെന്നും
മുഖ്യനും ഭൂതഗണങ്ങളും അറിഞ്ഞിരിക്കുന്നത് നന്ന്...

ധീരരെ,നിങ്ങൾക്കെൻ അഭിവാദ്യങ്ങൾ

"ചെ"എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന
ഏണസ്റ്റോ ചെ ഗുവേര.
ലോകം ആദരവോടെ നോക്കിക്കാണുന്ന
മഹാനായ വിപ്ലവകാരി.
വിമോചന സ്വപ്നങ്ങളുടേയും ധീരതയുടേയും
ചുവപ്പ് നിറമാർന്ന പ്രതീകം....
ചെ ഗുവേരയെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു
ഇന്ത്യയില്‍ സ്വീകരിച്ച് ആദരിച്ചതിന്റെ
ഒരു പഴയ ചരിത്രമുണ്ട്.
പുതിയ ചരിത്രമാകട്ടെ,തിരുവനന്തപുരത്ത്
കട്ടാക്കടയിലെ കൃസ്ത്യൻ കോളേജിൽ
കവാടത്തിന്നരികെ "ചെ"യുടെ ചിത്രം വരച്ചതിന്
എട്ട് വിദ്യാർഥികളെ ഒരു വനിത പ്രിൻസിപ്പൽ
പുറത്താക്കിയതിന്റേതാണ്...
ചരിത്രബോധമില്ലാത്ത പ്രിൻസിപ്പലിന്റെ
ചുവപ്പ്കണ്ട കാളയുടെ സ്വഭാവം...
സരിതാഉമ്മന്റെ രാജ്യഭരണത്തിൻ കീഴിൽ
ഇതിലപ്പുറവും നടക്കും!
മാപ്പപേക്ഷിക്കാൻ തയ്യാറല്ലാത്ത കുട്ടികൾ
തിരിച്ചെടുക്കാൻ സമരം നടത്തുകയാണ്...
ധീരരെ,നിങ്ങൾക്കെൻ അഭിവാദ്യങ്ങൾ