2014, ജൂൺ 10

ഈഭൂമി അവരുടേതാണ്‌.

ഇന്ത്യയെന്നാൽ ജഢമായൊരു തുണ്ട് ഭൂമിയല്ല.
നൂറ്‌കോടി ജനതയുടെ ജന്മഭൂമിയാണിത്.
നേർപകുതി പട്ടിണിക്കാരുടേയും 
നാല്പതുകോടി അർദ്ധപട്ടിണിക്കാരുടെയും നാട്.
അവരുടെ വരണ്ടുണങ്ങിയ നെഞ്ചിലെ നിശ്വാസമാണ്‌ 
ഈഭൂമിയുടെ ജീവൻ നിലനിർത്തുന്നത്.
അവരുടെ വിയർപ്പാണ്‌ ഭൂമിയെ നനവുള്ളതാക്കുന്നത്.
പൊരിവെയിലത്ത് വയലുകളിൽ ഉരുകിത്തീരുന്ന 
അവരുടെ രക്തമാണ്‌ ഭൂമിയുടെ സിരകളിൽ ഒഴുകുന്നത്.
അതുകൊണ്ട്തന്നെ ഈഭൂമി അവരുടേതാണ്‌. 
അതല്ലാതെ,500മുതലാളിമാരുടെയും അവരുടെ 
പണംകാക്കുന്ന വേട്ടപ്പട്ടികളുടേയും തറവാട്ട് വകയല്ല. 

2014, ജൂൺ 9

കേരളത്തിലെ അനാഥാലയങ്ങൾ .....

കേരളത്തിലെ അനാഥാലയങ്ങൾ 1500 ൽ പരം.
ഇവയിൽ 75000 അന്തേവാസികൾ.
കുട്ടി ഒന്നിന്‌ 1700ക സർക്കാർ ഗ്രാന്റ്‌.
ഒപ്പം 7കിലൊ അരിയും 3കിലൊ ഗോതമ്പും.
അതായത്‌ മതസ്ഥാപനങ്ങളിലെ 
അനാഥാലയങ്ങളുടെ ഉത്തരവാദിത്വം 
സർക്കാർ വഹിക്കുന്നു എന്ന്‌ സാരം.
ഇതിനു പുറത്താണ്‌ കുട്ടികളുടെ ദാരിദ്ര്യം 
മാർക്കാറ്റ്‌ ചെയ്യപ്പെടുന്നത്‌.ദാനധർമ്മം,പുണ്യം,
മതപരമായ കടമ എന്നൊക്കെ പറഞ്ഞ് 
പണം തട്ടുന്നു.സർക്കാർ സംരക്ഷണത്തിന്റെ 
മറവിൽ മതം പഠിപ്പിക്കുകയും മതവിശ്വാസം 
വളർത്തുകയുമാണ്‌ കേരളത്തിലെ 
അനാഥാലയങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.