2009, ജൂൺ 29

Mathrubhumi Photo Gallery

Mathrubhumi Photo Gallery

2009, ജൂൺ 28

കമലദളം കൊഴിഞ്ഞു ........

2009, ജൂൺ 25

പാഞ്ചാലിയുടെ വസ്‌ത്രാക്ഷേപ സമയത്ത്‌ നിശ്ശബ്ദനായിരുന്ന ഭീഷ്‌മരുടെ അവസ്ഥയാണ്‌ ഇന്ന്‌ അഴീക്കോടിന്‌. ദുര്യോധനനോടുള്ള കടപ്പാടുകൊണ്ടാണ്‌ നിശ്ശബ്ദനായതെന്ന്‌ അദ്ദേഹം പിന്നീട്‌ പറയുകയുണ്ടായി. ഇതുതന്നെയാണ്‌ പിണറായിക്കെതിരായ അഴിമതി ആരോപണത്തില്‍ അഴീക്കോട്‌ സ്വീകരിച്ച മാര്‍ഗവും.

2009, ജൂൺ 23

kunchiraman.: I shall go too in silence leaving Not even a fingerprint on this crowded earth; Carrying away my birdin flight voice and The hundred misunderstandings that destroyed My alliances with you and you and you... നാലപ്പാട്ട്‌ സുലോചന
ബൈബിളില്‍ ലാസര്‍ എന്ന കഥാപാത്രം മരിക്കുമ്പോള്‍ വിലപിക്കുന്നവരോടൊപ്പം കരയുന്ന കര്‍ത്താവിനെയും നാം കാണുന്നു-ഉയര്‍ത്താന്‍ ശേഷിയുണ്ടായിട്ടും കൂടെകരയുന്ന യേശുവിനെ. കരയുക എന്നത്‌ മോശം കാര്യമല്ല. കരയുന്നവരോടൊപ്പം കരയുന്നവനേ കൂടുതല്‍ ശക്തമായി ഇടപെടാനാകൂ. ഉയര്‍ത്താന്‍ കഴിയൂ. കരയാനും ചിരിക്കാനും അറിയാത്തവര്‍ നല്ല ഭരണാധികാരികളല്ല
വാക്കുകള്‍കൊണ്ട് ഇനിയൊരാളും വേട്ടയാടുകയില്ല. ഫോണ്‍കോളുകളിലൂടെ അശ്ലീല പ്രവാഹമോ ഭീഷണികളോ ഇനി തേടിപ്പോവില്ല. കഥകളിലും കവിതകളിലും ആരുടെയൊക്കെയോ സദാചാര കല്‍പ്പനകളെ പൊള്ളിക്കുന്ന വാങ്മയങ്ങള്‍ നിറഞ്ഞു പോയതിന്‍റെ പേരില്‍ ഇനിയൊരാളും, ചീത്ത സ്ത്രീ' എന്നു വിരല്‍ ചൂണ്ടുകയില്ല. കൂടുതലിഷ്ടം കൃഷ്ണനോടോ അള്ളാഹുവിനോടോ എന്നു തീര്‍ച്ചയായും ഇനിയാരും ചോദിക്കുകയുമില്ല. എല്ലാ വിവാദങ്ങളും ഇനി നിശബ്ദമാകും. അല്ലെങ്കില്‍ ഒരു പക്ഷേ, കമലാദാസ് എന്ന മാധവിക്കുട്ടി എന്ന സുരയ്യയെച്ചൊല്ലി ഭൂമിയില്‍ പുതിയ വിവാദങ്ങള്‍ കത്തിപ്പിടിക്കുകയോ പഴയവ പുനരുജ്ജീവിപ്പിക്കപ്പെടുകയോ ചെയ്യും. എന്തായാലും, തന്നെക്കുറിച്ചു ലോകം പറയുന്നതു കേട്ടു കലമ്പാനും എഴുതുന്നതു വായിച്ചു പരിഭവിക്കാനും, ഒടുവില്‍ അതൊക്കെയും മറന്ന് എന്നെ സ്നേഹിക്കൂ' എന്നു നമ്മോടാജ്ഞാപിക്കാനും ഇനി മാധവിക്കുട്ടി ഇല്ല. കൈനിറയെ കവിതകളും കഥകളുമായി സാഹിത്യത്തിന്‍റെ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെടാന്‍ അക്ഷരങ്ങളുടെ മായാവിനി ഇനിയില്ല