2014, ഓഗ 3

വിയോജിക്കാം,ശക്ത്മായി പ്രതികരിക്കാം.

ഗാന്ധിയെ എനിക്കിഷ്ടമാണ്.
പ്രത്യേകിച്ചും ആ ജീവിത ലാളിത്യം.
അതുകൊണ്ട് ഗാന്ധി വിമർശനാതീതനാണെന്ന
അഭിപ്രായമെനിക്കില്ല.
ഒരു സംഭവം അല്ലെങ്കിൽ ഒരു വസ്തുവിനെ
വ്യത്യസ്ഥ കോണുകൾ വഴി കാണുക എന്നത്
ചിലരുടെ രീതിയാണ്.
അതിനുള്ള സ്വാതന്ത്ര്യം അവർക്ക് അനുവദിച്ച് കൊടുക്കുക.
അതേസ്വാതന്ത്ര്യം മറ്റുള്ളവർക്കുമുണ്ട്.
വിയോജിക്കാം,ശക്ത്മായി പ്രതികരിക്കാം.
അരുന്ധതീറോയ് എന്ത് പറഞ്ഞു എന്നെനിക്കറിയില്ല.
ഗാന്ധിയെ അശ്ലീലിച്ചൊന്നും പറഞ്ഞില്ലെന്നാണറിവ്.
പക്ഷെ,സരിതമാരുടെ വാലിൽ തൂങ്ങികളായ
ഗാന്ധിശിഷ്യന്മാർ ഉണർന്നു!
ഒപ്പം അദ്ദേഹത്തെ വെടിവെച്ചു കൊന്ന സംഘടനയുടെ
ചില വക്താക്കളും!...
അരുന്ധതിക്കെതിരെ കേസെടുക്കുക...
തൂക്കിക്കൊല്ലുക...
വിരോധാഭാസം തോന്നുന്നു!
(റിപ്പോർട്ടുകൾ കാണിക്കുന്നത് അരുന്ധതി
കേസിൽ കുടുങ്ങുമെന്ന് തന്നെയാണ്)
 

2014, ഓഗ 2

ഹൈന്ദവ ധർമ്മശാസ്ത്രത്തിന്റെ കറുത്ത നീതി


വൃന്ദാവനം മഥുരയിലാണ്.
മഥുര യുപിയിലാണ്.
ആർഷഭാരത ഭൂമിയുടെ
ഹൃദയ കവാടമാണ് യുപി.
അകത്ത് കടന്നാൽ
ആധുനികഭാരതത്തിന്റെ മറ്റൊരു മുഖം കാണാം
ഒരിക്കൽ,രാധാകൃഷ്ണന്മാരുടെയും തോഴിമാരുടേയും
നിറയൗവനം ഏറ്റുവാങ്ങിയ വൃന്ദാവനം.
കവികളുടേയും കൗമാരക്കാരുടേയും സ്വപ്നഭൂമി...
ഇന്നവിടെ രാധയും കൃഷ്ണനുമില്ല.
പകരം ശിരസ്സ് മുണ്ഡനം ചെയ്തിരിക്കുന്ന
വെള്ള വസ്ത്രങ്ങൾ മാത്രം ധരിച്ച
വരണ്ട ചുണ്ടിൽ സദാ കൃഷ്ണ മന്ത്രം
ഉരുവിട്ടുകൊണ്ടിരിക്കുന്ന
ഒരുപറ്റം സ്ത്രീജനങ്ങൾ..
ഭാരതത്തിന്റെ നാനാഭാഗത്തുനിന്ന് എത്തിയവർ...
അവർ വിധവകളാണ്.
മറ്റ് മാർഗമില്ലാതെ ശരീരവില്പനയും യാചനയും
തൊഴിലാക്കി ജീവിക്കുന്നവർ...

എണ്ണത്തിൽ ആറായിരത്തിനു മീതെ വരുമെന്ന് കണക്ക്.
ഭർത്താക്കന്മാർ മരിച്ചാൽ സ്വന്തം കുടുംബക്കാർ
ഉടുതുണിപോലും കൊടുക്കാതെ അവരെ ഇവിടേക്കാണ്
തള്ളി വിടുന്നത്
ഹൈന്ദവ ധർമ്മശാസ്ത്രത്തിന്റെ കറുത്ത നീതിയുടെ
ദുരന്ത മുഖങ്ങളിൽ ഒന്ന്മാത്രമാണിത്.
മക്കളാൽ വെറുക്കപ്പെട്ട് നടയിരുത്തിയ
വൃദ്ധരായ അമ്മമാരെയും ഇവിടെ കാണാം
അവർ പറയുന്നു:
ഞങ്ങൾ കൃഷ്ണദാസികളാണ്
രാധാദാസികളാണ്
പുഴുവരിച്ച്തീരാൻ വിധിക്കപ്പെട്ട
ജീവിതത്തിന്റെ ഉടമകളാണ്...
തീരട്ടെ!!................