2010, നവം 11
രാഷ്ട്രീയക്കാരന്റെ തൊഴിലെന്താണ്?
വിയറ്റ്‌നാമിന്റെ പ്രസിഡന്റായിരിക്കെ ഹോച്ചിമിന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി. കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതാക്കളടക്കം എല്ലാ പാര്‍ട്ടി നേതാക്കളുടെയും പ്രതിനിധിസംഘങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു.
അവരോട് ഹോച്ചിമിന്‍ ചോദിച്ചു.
''നിങ്ങളുടെ തൊഴിലെന്താണ്?''
''രാഷ്‌ട്രീയം?''
നേതാക്കള്‍ മറുപടി പറഞ്ഞു.
''മുഖ്യമായും നിങ്ങള്‍ എന്തിലാണു വ്യാപൃതരായിരിക്കുന്നത്?''
ഹോച്ചിമിന്‍ വീണ്ടും ചോദിച്ചു.
''രാഷ്‌ട്രീയപ്രവര്‍ത്തനത്തില്‍.''
നേതാക്കളുടെ ഈ മറുപടി കേട്ടപ്പോള്‍ വിയറ്റ്‌നാം നേതാവ് വീണ്ടും ചോദിച്ചു.
''അല്ല, ഞാന്‍ ചോദിക്കുന്നതു നിങ്ങളുടെ ഉപജീവനമാര്‍ഗം എന്താണെന്നാണ്?''
ആ ചോദ്യത്തിനു മുമ്പില്‍ ലജ്‌ജയോടെ തലതാഴ്‌ത്താനേ അവര്‍ക്കു കഴിഞ്ഞുള്ളൂ.
അപ്പോള്‍ ഹോച്ചിമിന്‍ പറഞ്ഞു.
''മുഖ്യമായും ഞാനൊരു കൃഷിക്കാരനാണ്. അതിരാവിലെ എണീറ്റു ഞാന്‍ കൃഷിപ്പാടത്തു പോകുന്നു. ഏതാനും മണിക്കൂര്‍ എന്റെ കൃഷിയിടത്തില്‍ പണിയെടുത്ത ശേഷമാണു ഞാന്‍ പ്രസിഡന്റിന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ദിവസവും ഓഫീസിലേക്കു പോകുന്നത്.''
അങ്ങനെയുള്ള രാഷ്‌ട്രീയക്കാരുടെ കാലം ഇന്ത്യയിലും വരുമോ? ടാറ്റാ റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് വര്‍ഷങ്ങള്‍ക്കുമുമ്പു നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തിയതു രാഷ്‌ട്രീയം ഉപജീവനമാര്‍ഗമാക്കിയ ആറുലക്ഷം പേര്‍ നമ്മുടെ രാജ്യത്തുണ്ടെന്നാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കുഞ്ഞിരാമോ, എന്തിനാ വെറുതെ ആറ് ലക്ഷം പേരുടെ കഞ്ഞികുടി മുട്ടിക്കുന്നെ..? ജീവിച്ചു പോട്ടെന്നെ..
മറുപടിഇല്ലാതാക്കൂ