മരിക്കണമെന്ന് മനസ്സ്കൊണ്ട് തീരുമാനിച്ചുറപ്പിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് മരിക്കാൻ കഴിയണമെന്നില്ല.തലയണക്ക്കീഴെ,കുറിപ്പെഴുതിവെച്ച് ക്യാമ്പിന് പുറത്ത്കടന്നപ്പോൾ മരണലോകത്തേക്ക് യാത്രയായതുപോലെതോന്നി.നഗരമദ്ധ്യത്തിലുള്ള ചാർമിനാറിന്റെ പിരിയൻഗോവണീപ്പടികൾ ഒന്നൊന്നായി മുകളിലേക്ക് ചവിട്ടുമ്പോള്,49മീറ്റർ പൊക്കത്തുനിന്ന്ചാടി തിരക്കേറിയറോഡിൽചിന്നിച്ചിതറിക്കിടക്കുന്ന ഒരു ജവാന്റെ ചിത്രമായിരുന്നുമനസ്സിൽ.149പടവുകൾകറി എത്തിച്ചേരുന്നത് മൂന്ന് കിളിവാതിലുകളുള്ള, നാല്പേർക്ക്മാത്രം നിൽക്കാവുന്ന ഒരുപ്രതലത്തിലേക്കാണ്.അവിടെനിന്നുകൊണ്ട്നോക്കിയാൽ തലസ്ഥാനനഗരമായ ഹൈദ്രബാദ് ഒറ്റയടിക്ക്കാണാം."മലയാളിയാണ് അല്ലേ?"നേരത്തെ അവിടെ ചുവടുറപ്പിച്ച ഒരു പെൺകുട്ടിയുടേതാണ് ചോദ്യം."അതെ"..."ഇവിടെ?""ഫോഴ്‌സിലാണ്"കണ്ണൂരാണ് സ്ഥലമെന്ന് കൂട്ടിച്ചേർത്തപ്പോൾ ചോദിക്കാതെതന്നെ അവൾ പറഞ്ഞു:ഞാൻ തലശ്ശേരിയാ.ഇവിടെമിലിറ്ററി നേഴ്‌സാ...പിന്നെയും അവൾ ഒരുപാട് സംസാരിച്ചുകൊണ്ടേയിരുന്നു.അവളുടെ സംസാരത്തിന് ഒരുദാർശനിക സ്വഭാവമുണ്ടെന്ന്പലപ്പൊഴും തോന്നി.അവളുടെ വാചാലതയുംചടുലതയും ഒരുപാടിഷ്ടപ്പെട്ടതുപോലെ ........അകലെ,നൈസാംകുന്നിനുമുകളിൽ ഇരുട്ട് കനംവെച്ചു തുടങ്ങിയിരുന്നു..."നമുക്കൊരു കോഫി കഴിച്ച് പിരിഞ്ഞാലൊ..."അവൾ."ശരി..റോക്കഹാളിന്‌മുമ്പെ എനിക്കും ക്യാമ്പിലെത്തണം!"പടികളൊന്നൊന്നായ് താഴേക്കിറങ്ങുമ്പോൾ തലയണക്കടിയിൽ ഒളിച്ചിരിക്കുന്ന കുറിപ്പ് ആരും കാണരുതേയെന്നായിരുന്നു എന്റെ പ്രാർഥന!!...
ബാക്കിയുംകൂടെ പറയാനുണ്ടല്ലോ!
മറുപടിഇല്ലാതാക്കൂ