ഇടതുപക്ഷ വ്യതിയാനത്തെ കുറിച്ചുള്ള ശക്തമായ സൂചന സച്ചിദാനന്ദന്റെ ഈ കവിതയിൽ കാണാം.
"അവർ വന്നു
ചുവന്ന കൊടിയും ഉറച്ച കാൽ വെപ്പുകളുമായി,
ഞങ്ങളുടെ സ്വന്തം സഖാക്കളായി,
അവർ ഞങ്ങൾക്ക് തന്നു;
ഭൂമി, ജലം, ആകാശം, അഭിമാനം.
അവർ വീണ്ടും വന്നു
കറുത്ത തോക്കും ഉറയ്ക്കാത്ത ചുവടുകളുമായി,
ഞങ്ങളുടെ സ്വന്തം ശത്രുക്കളായി,
അവർ ഞങ്ങളിൽ നിന്നു തട്ടിപ്പറിച്ചു,
ഭൂമി, ജലം, ആകാശം, അഭിമാനം.
കൊടികൾക്ക് ഇങ്ങനെയും ചുവക്കാം
അരിവാളും സ്വസ്തികയായി മാറാം
ചുറ്റികയിൽ അഞ്ചാണികളുടെ പാടുണ്ടാകാം
നക്ഷത്രം മറ്റു കൊടികളിൽ നിന്നും വരാം
ലെനിൻ, ലെനിൻ എന്നത് സലീം, സലീം എന്നു മാറാം
(മാത്രുഭൂമി ആഴ്ചപ്പതിപ്പിനോട് കടപ്പാട്)
കവിത വിലയിരുത്താന്‍ ആളല്ല, എങ്കിലും ശക്തമാണീ വരികള്‍,
മറുപടിഇല്ലാതാക്കൂവായനക്ക് സാഹചര്യമുണ്ടാക്കിയതിന്‍ നന്ദി.
അരിവാളും സ്വസ്തികയായി മാറാം
മറുപടിഇല്ലാതാക്കൂചുറ്റികയിൽ അഞ്ചാണികളുടെ പാടുണ്ടാകാം
ഒരുപാട് ഇഷ്ടമായീ ഈ വരികള്‍..
www.tomskonumadam.blogspot.com