കണ്ണിനും കാതിനും സന്തോഷം പകരുന്ന
ആചാരപ്പൊട്ടൻ,കോതാമ്മൂരി തുടങ്ങി നിരവധി
ആചാര കലാരൂപങ്ങൾ പണ്ട്നമ്മുടെ നാടിന്റെ
സാംസ്ക്കാരിക മേഖലയെ സമ്പന്നമാക്കിയിരുന്നു.
നഗര വികസനത്തിന്റെ തിര തള്ളലിൽ പെട്ട് അ
വയൊക്കെ
എങ്ങോ ഇന്ന് തിരോഭവിച്ചിരിക്കുന്നു.ജനസാമാന്യ
ത്തിൽ വന്നമാറ്റങ്ങൾക്ക് പുറമെ,ഇതൊക്കെ കെട്ടി
യാടാൻ പുതു തലമുറയിൽപെട്ടവരാരും തയ്യാറല്ല
എന്നതും ഒരു കാരണമാണ്.പഴയകാലത്തെ
തിരിച്ചു പിടിക്കാനെന്നോണം ആടിവേടനെ ഇന്നും
ചിലയിടങ്ങളിലൊക്കെ കാണാറുണ്ട്.പഞ്ഞമാസ
മെന്ന് പൊതുവെ വിളിപ്പേരുള്ളകള്ളക്കർക്കിടക
ത്തിലാണ് ആടിവേടൻ പ്രത്യക്ഷപ്പെടുന്നത്.ആടിയും
വേടനും രണ്ടാണ്.ആടി വണ്ണാൻ സമുദായക്കാരും
വേടൻ മലയസമുദായവുമാണ് കെട്ടിയാടുന്നത്.ആടി
വേടന് കാവുകളുമായി ബന്ധമില്ല.പാട വരമ്പുകളും,കൈത്തോടും,കുണ്ടനിടവഴികളും താണ്ടിയെ
ത്തുന്ന വീട്ടുമുറ്റങ്ങളിലാണ് അതിന്റെ ആവിഷ്ക്കാരം.
കർക്കിടകം 7 തൊട്ട് മലയന്റെ വേടനും 16 തൊട്ട്
വണ്ണാന്റെ ആടിയും.അങ്ങനെയാണ് കണക്ക്.യാത്രയിൽ
ചെണ്ട മേളം ഉണ്ടാവില്ല.ഒരു വീക്ക് ചെണ്ടയുണ്ട്.
ആടിവേടന്റെ ദീർഘവൃത്താകൃതിയിലുള്ളനൃത്തച്ചുവടു
കൾക്കൊപ്പം ചെണ്ടശബ്ദിക്കുന്നു.അതോടൊപ്പം ചെ
ണ്ടക്കാരൻ തന്നെ പുരാവൃത്തവും ചൊല്ലുന്നു.അരിയും
പണവും നൽകി വീട്ടുകാർ സന്തോഷത്തോടെ ആടി
വേടനെയാത്രയാക്കുന്നു.വീടുകൾതോറും നന്മയും
ഐശ്വര്യവും വിതറിക്കൊണ്ട്(അങിനെയാണ് സങ്കല്പം)
നേരം ഇരുട്ടുവോളം ആടിവേടൻ തന്റെ യാത്ര തുടരുന്നു...
ആടിവേടനില്ലാതെ തന്നെ ഐശ്വര്യമാണല്ലോ.
മറുപടിഇല്ലാതാക്കൂഅതുകൊണ്ട് ആര്‍ക്കും വേണ്ട!
Puthiya arivu. Thanks.
മറുപടിഇല്ലാതാക്കൂhttp://drpmalankot0.blogspot.com/2012/12/blog-post_18.html