{ കടപ്പാട് ഡോ. കെ ടി ജലീല്‍) }
ഇടതുമുന്നണിയുടെ സെക്രെട്ടേറിയേറ്റ് ഉപരോധം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പുകയുകയാണ് . ഭരണകൂട കുതന്ത്രങ്ങളെ മുഴുവന്‍ അവഗണിച്ചാണ് ഉപരോധ സമരത്തില്‍ പങ്കുകൊള്ളാന്‍ ലക്ഷത്തോളംപേര്‍ അനന്തപുരിയില്‍ എത്തിയത് . ഇന്ത്യ-പാക് പോരാട്ടത്തിന്റെ പ്രതീതിയായിരുന്നു സെക്രട്ടേറിയേറ്റിന്റെ പരിസരത്ത് . സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചെത്തിയ ജനസഹസ്രവും , അവരെ പിന്തുണക്കുന്ന ലക്ഷോപലക്ഷം മനുഷ്യരും , ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയെ എന്തുമാത്രം വെറുക്കുന്നുവെന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു സമരസഖാക്കളുടെ ആ മഹാ പ്രതിഷേധസംഗമം . പ്രതിരോധം തീര്‍ത്ത ആദ്യദിനത്തില്‍ പട്ടാളത്തേയും പോലീസിനേയും കാവല്‍ നിര്‍ത്തി ഭരണയന്ത്രം കഷ്ടിച്ച് ചലിച്ചുവെന്ന് വരുത്തിതീര്‍ത്തു . സമരാവേശം അതിന്റെ പാരമ്യതയിലേക്ക് ഉയരുകയാണെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ , ഒന്നാം ദിവസത്തെ ഹാജര്‍നിലയുടെ വീമ്പ് പറഞ്ഞിട്ടും തുടര്‍ന്നുള്ള രണ്ടു ദിവസം ഭരണസിരാകേന്ദ്രം അടച്ചുപൂട്ടി സ്ഥലം വിടുന്ന കാഴ്ചയാണ് കേരളം കണ്ടത് . ജനമുന്നേറ്റത്തിന്റെ ആദ്യ വിജയപ്രഖ്യാപനവും കൂടിയായിരുന്നു അത് . സമരം 24 മണിക്കൂര്‍ പിന്നിട്ട് പ്രതിബന്ധങ്ങളെ മുഴുവന്‍ മറികടന്ന് , വീര്യം ചോരാതെ രാജ്യ ചരിത്രത്തില്‍ സമാനതകളില്ലാതെ മുന്നോട്ടുതന്നെ നീങ്ങിയത് സമരാനുഭവങ്ങളിലെ ഒരു രജതരേഖയായിരുന്നു . ഇത് മനസ്സിലാക്കിയ ഗവണ്ടമെന്റ് സിറ്റിങ്ങ് ജഡ്ജിയെ വെച്ച് ജുഡീഷ്യല്‍ അന്വോഷണത്തിന് തയ്യാറാണെന്നും ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപിച്ചു . മൂന്ന് മാസത്തെ നിരന്തരമായ സമരങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ചിന്തിക്കാത്ത കാര്യം സര്‍ക്കാറിനംഗീകരിക്കേണ്ടി വന്നത് സമരത്തിന്റെ തീക്ഷ്ണത കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ? ഉപരോധം ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തിന്റെ ആദ്യപാതി അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ , ശേഷിക്കുന്ന പാതിയായ മുഖ്യമന്ത്രിയുടെ രാജിക്കായ സമരം മറ്റൊരു രൂപത്തിലേക്ക് മാറ്റി സെക്രട്ടേറിയേറ്റ് ഉപരോധം ഇടതു നേതൃത്വം അവസാനിപ്പിക്കുകയാണുണ്ടായത് . പക്വവും ദീര്‍ഘദൃഷ്ടിയുള്ളതുമായ തീരുമാനമായിരുന്നു അതെന്ന് സമരത്തില്‍ പങ്കെടുത്ത ഓരോര്‍ത്തര്‍ക്കും ബോധ്യമാണ് . പക്ഷേ അത് ബോധിക്കാതെ പോയ ചിലരുണ്ടിവിടെ . അവര്‍ക്ക് വേണ്ടിയിരുന്നത് , സര്‍ക്കാര്‍ വളരെ താഴേക്ക് ഇറങ്ങിവന്നിട്ടും കാര്‍കശ്യത്തോടെ സമരവുമായി ഇടതുപക്ഷം മുന്നോട്ടുപോകലായിരുന്നു . അങ്ങനെ വന്നാലേ പട്ടാളവും സമരയോദ്ധാക്കളും തെരുവില്‍ ഏറ്റുമുട്ടി നിരവധി പേര്‍ മരിച്ചു വീഴുന്ന കാഴ്ചയും , അതേ തുടര്‍ന്ന് കേരളമാകെ കത്തുന്ന സാഹചര്യവും ഉണ്ടാകുമായിരുന്നുള്ളൂ . അത്തരമൊരു സാഹചര്യത്തില്‍ അതിന്റെ പാപഭാരം മുഴുവന്‍ ഇടതു മുന്നണിയുടെ വിശിഷ്യാ സി.പി.എമ്മിന്റെ തലയില്‍ കെട്ടിവെച്ച് പൊതുസമൂഹത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താനുള്ള ഗൂഢനീക്കമാണ് നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പൊളിഞ്ഞുപോയത് . ഒരു വലിയ ജനക്കൂട്ടത്തിന് ലോഡ്ജുകള്‍ നിഷേധിച്ചും , പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നയിടത്തേക്കുള്ള വെള്ളം തടസ്സപ്പെടുത്തിയും , അധികാരികളുണ്ടാക്കിയ ബൂദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാവുന്ന , ശുചിത്വ-ആരോഗ്യ പ്രശ്നങ്ങളുയര്‍ത്തുന്ന വെല്ലുവിളികളില്‍ , ഒരു നഗരം വീര്‍പ്പ്മുട്ടുന്നത് ചൂണ്ടിക്കാട്ടി , സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യാനുള്ള 'സുവര്‍ണ്ണാവസരം' നഷ്ടപ്പെട്ടതിലുള്ള മനോവിഷമമാണ് ചിലര്‍ കരഞ്ഞു തീര്‍ക്കുന്നത് . ഭരണാധികാരികളെ നിഷ്കാസിതമാക്കാനുള്ള ഒരു സമരവും ജനാധിപത്യ സമൂഹത്തില്‍ ഒരു ഘട്ടം കൊണ്ട് വിജയിച്ചിട്ടില്ല . പോരാട്ടങ്ങളുടെ അനുസ്യൂതമായ പ്രവാഹങ്ങള്‍ക്കൊടുവിലേ സമ്പൂര്‍ണ്ണവിജയം ആരും നേടിയെടുത്തിട്ടുള്ളൂ . തണ്ടര്‍ബോള്‍ട്ടിന്റെയും ബ്ലാക്ക്കാറ്റ്സിന്റെയും അകമ്പടിയില്‍ എത്രകാലം ഉമ്മന്‍ ചാണ്ടിക്ക് മുന്നോട്ടുപോകാന്‍ കഴിയും ? ശീതീകരിച്ച ചാനല്‍മുറികളിലിരുന്ന് വാചകമടിക്കുന്നവര്‍ക്കോ , ബിരിയാണിച്ചെമ്പ് പൊട്ടിക്കുമ്പോഴേക്ക് യോഗം പിരിയുന്നവര്‍ക്കോ , ഖദറിന്റെ മഹത്വം കളഞ്ഞ് കുളിച്ചവര്‍ക്കോ , വര്‍ത്തമാനക്കാലത്ത് വെയിലും മഴയും വകവെക്കാതെ രാപ്പകല്‍ ഭേദമന്യേ ഒരു ലക്ഷ്യപ്രാപ്തിക്കായി തെരുവില്‍ കുത്തിയിരുന്ന് സമരം ചെയ്യുന്നതിനെക്കുറിച്ചും , അന്തിയുറങ്ങി പ്രതിഷേധിക്കുന്നതിനെക്കുറിച്ചു ം സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നിരിക്കെ , അവര്‍ എന്തിനാണ് പോരാട്ടവീര്യം കൈമോശം വന്നിട്ടില്ലാത്ത സമരയോദ്ധാക്കളെ അപഹസിക്കുന്നത് ? മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി സ്വതന്ത്രമായി സമ്പര്‍ക്കമോ സംസര്‍ഗമോ നടത്താന്‍ കഴിയില്ലെന്ന ആഹ്വാനം , വരാന്‍ പോകുന്ന സമര പരമ്പരകളുടെ ഇരമ്പലാണ് പ്രതിധ്വനിപ്പിക്കുന്നത്.
ഇടതുമുന്നണിയുടെ സെക്രെട്ടേറിയേറ്റ് ഉപരോധം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പുകയുകയാണ് . ഭരണകൂട കുതന്ത്രങ്ങളെ മുഴുവന്‍ അവഗണിച്ചാണ് ഉപരോധ സമരത്തില്‍ പങ്കുകൊള്ളാന്‍ ലക്ഷത്തോളംപേര്‍ അനന്തപുരിയില്‍ എത്തിയത് . ഇന്ത്യ-പാക് പോരാട്ടത്തിന്റെ പ്രതീതിയായിരുന്നു സെക്രട്ടേറിയേറ്റിന്റെ പരിസരത്ത് . സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചെത്തിയ ജനസഹസ്രവും , അവരെ പിന്തുണക്കുന്ന ലക്ഷോപലക്ഷം മനുഷ്യരും , ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയെ എന്തുമാത്രം വെറുക്കുന്നുവെന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു സമരസഖാക്കളുടെ ആ മഹാ പ്രതിഷേധസംഗമം . പ്രതിരോധം തീര്‍ത്ത ആദ്യദിനത്തില്‍ പട്ടാളത്തേയും പോലീസിനേയും കാവല്‍ നിര്‍ത്തി ഭരണയന്ത്രം കഷ്ടിച്ച് ചലിച്ചുവെന്ന് വരുത്തിതീര്‍ത്തു . സമരാവേശം അതിന്റെ പാരമ്യതയിലേക്ക് ഉയരുകയാണെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ , ഒന്നാം ദിവസത്തെ ഹാജര്‍നിലയുടെ വീമ്പ് പറഞ്ഞിട്ടും തുടര്‍ന്നുള്ള രണ്ടു ദിവസം ഭരണസിരാകേന്ദ്രം അടച്ചുപൂട്ടി സ്ഥലം വിടുന്ന കാഴ്ചയാണ് കേരളം കണ്ടത് . ജനമുന്നേറ്റത്തിന്റെ ആദ്യ വിജയപ്രഖ്യാപനവും കൂടിയായിരുന്നു അത് . സമരം 24 മണിക്കൂര്‍ പിന്നിട്ട് പ്രതിബന്ധങ്ങളെ മുഴുവന്‍ മറികടന്ന് , വീര്യം ചോരാതെ രാജ്യ ചരിത്രത്തില്‍ സമാനതകളില്ലാതെ മുന്നോട്ടുതന്നെ നീങ്ങിയത് സമരാനുഭവങ്ങളിലെ ഒരു രജതരേഖയായിരുന്നു . ഇത് മനസ്സിലാക്കിയ ഗവണ്ടമെന്റ് സിറ്റിങ്ങ് ജഡ്ജിയെ വെച്ച് ജുഡീഷ്യല്‍ അന്വോഷണത്തിന് തയ്യാറാണെന്നും ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപിച്ചു . മൂന്ന് മാസത്തെ നിരന്തരമായ സമരങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ചിന്തിക്കാത്ത കാര്യം സര്‍ക്കാറിനംഗീകരിക്കേണ്ടി വന്നത് സമരത്തിന്റെ തീക്ഷ്ണത കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ? ഉപരോധം ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തിന്റെ ആദ്യപാതി അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ , ശേഷിക്കുന്ന പാതിയായ മുഖ്യമന്ത്രിയുടെ രാജിക്കായ സമരം മറ്റൊരു രൂപത്തിലേക്ക് മാറ്റി സെക്രട്ടേറിയേറ്റ് ഉപരോധം ഇടതു നേതൃത്വം അവസാനിപ്പിക്കുകയാണുണ്ടായത് . പക്വവും ദീര്‍ഘദൃഷ്ടിയുള്ളതുമായ തീരുമാനമായിരുന്നു അതെന്ന് സമരത്തില്‍ പങ്കെടുത്ത ഓരോര്‍ത്തര്‍ക്കും ബോധ്യമാണ് . പക്ഷേ അത് ബോധിക്കാതെ പോയ ചിലരുണ്ടിവിടെ . അവര്‍ക്ക് വേണ്ടിയിരുന്നത് , സര്‍ക്കാര്‍ വളരെ താഴേക്ക് ഇറങ്ങിവന്നിട്ടും കാര്‍കശ്യത്തോടെ സമരവുമായി ഇടതുപക്ഷം മുന്നോട്ടുപോകലായിരുന്നു . അങ്ങനെ വന്നാലേ പട്ടാളവും സമരയോദ്ധാക്കളും തെരുവില്‍ ഏറ്റുമുട്ടി നിരവധി പേര്‍ മരിച്ചു വീഴുന്ന കാഴ്ചയും , അതേ തുടര്‍ന്ന് കേരളമാകെ കത്തുന്ന സാഹചര്യവും ഉണ്ടാകുമായിരുന്നുള്ളൂ . അത്തരമൊരു സാഹചര്യത്തില്‍ അതിന്റെ പാപഭാരം മുഴുവന്‍ ഇടതു മുന്നണിയുടെ വിശിഷ്യാ സി.പി.എമ്മിന്റെ തലയില്‍ കെട്ടിവെച്ച് പൊതുസമൂഹത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താനുള്ള ഗൂഢനീക്കമാണ് നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പൊളിഞ്ഞുപോയത് . ഒരു വലിയ ജനക്കൂട്ടത്തിന് ലോഡ്ജുകള്‍ നിഷേധിച്ചും , പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നയിടത്തേക്കുള്ള വെള്ളം തടസ്സപ്പെടുത്തിയും , അധികാരികളുണ്ടാക്കിയ ബൂദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാവുന്ന , ശുചിത്വ-ആരോഗ്യ പ്രശ്നങ്ങളുയര്‍ത്തുന്ന വെല്ലുവിളികളില്‍ , ഒരു നഗരം വീര്‍പ്പ്മുട്ടുന്നത് ചൂണ്ടിക്കാട്ടി , സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യാനുള്ള 'സുവര്‍ണ്ണാവസരം' നഷ്ടപ്പെട്ടതിലുള്ള മനോവിഷമമാണ് ചിലര്‍ കരഞ്ഞു തീര്‍ക്കുന്നത് . ഭരണാധികാരികളെ നിഷ്കാസിതമാക്കാനുള്ള ഒരു സമരവും ജനാധിപത്യ സമൂഹത്തില്‍ ഒരു ഘട്ടം കൊണ്ട് വിജയിച്ചിട്ടില്ല . പോരാട്ടങ്ങളുടെ അനുസ്യൂതമായ പ്രവാഹങ്ങള്‍ക്കൊടുവിലേ സമ്പൂര്‍ണ്ണവിജയം ആരും നേടിയെടുത്തിട്ടുള്ളൂ . തണ്ടര്‍ബോള്‍ട്ടിന്റെയും ബ്ലാക്ക്കാറ്റ്സിന്റെയും അകമ്പടിയില്‍ എത്രകാലം ഉമ്മന്‍ ചാണ്ടിക്ക് മുന്നോട്ടുപോകാന്‍ കഴിയും ? ശീതീകരിച്ച ചാനല്‍മുറികളിലിരുന്ന് വാചകമടിക്കുന്നവര്‍ക്കോ , ബിരിയാണിച്ചെമ്പ് പൊട്ടിക്കുമ്പോഴേക്ക് യോഗം പിരിയുന്നവര്‍ക്കോ , ഖദറിന്റെ മഹത്വം കളഞ്ഞ് കുളിച്ചവര്‍ക്കോ , വര്‍ത്തമാനക്കാലത്ത് വെയിലും മഴയും വകവെക്കാതെ രാപ്പകല്‍ ഭേദമന്യേ ഒരു ലക്ഷ്യപ്രാപ്തിക്കായി തെരുവില്‍ കുത്തിയിരുന്ന് സമരം ചെയ്യുന്നതിനെക്കുറിച്ചും , അന്തിയുറങ്ങി പ്രതിഷേധിക്കുന്നതിനെക്കുറിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ