2010, ഫെബ്രു 27

സൗമ്യയുടെ 'കുഞ്ഞി'ക്കവിത നാലാംക്ലാസിലെ പാഠം



ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ മാസികയില്‍ താനെഴുതിയ കുഞ്ഞിക്കവിത കേരളമെമ്പാടുമുള്ള നാലാംക്ലാസിലെ കുട്ടികള്‍ പഠിക്കുക, ഒരുപക്ഷേ... കുഞ്ഞു കവയിത്രിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്‌കാരമായിരിക്കുമത്. കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ടാംവര്‍ഷ മലയാളം ബിരുദ വിദ്യാര്‍ഥിനി എം.പി.സൗമ്യയാണീ കവയിത്രി.
ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് സൗമ്യയുടെ മുത്തച്ഛന്‍ മരിക്കുന്നത്. ആ മരണം പൂമുഖത്തെ ചാരുകസേരയിലുണ്ടാക്കിയ ശൂന്യതയെക്കുറിച്ച് സൗമ്യ ഒരു കുഞ്ഞിക്കവിതയെഴുതി 'ശൂന്യത'. മണ്ണഴി എ.യു.പി സ്‌കൂളില്‍നിന്ന് മുടങ്ങാതെ പുറത്തിറങ്ങുന്ന 'മുകുളം' എന്ന മാസികയില്‍ ആ കവിതയ്ക്ക് മഷി പുരണ്ടു. വര്‍ഷം ഏഴു കഴിഞ്ഞു. 'മുകുള'ത്തിന് ഏഴു വാര്‍ഷികപ്പതിപ്പുകള്‍കൂടി പിറന്നു.




കവിത താഴെ കൊടുക്കുന്നു:

മുറ്റത്ത് പൂക്കളമില്ല
ചുറ്റും പാറിക്കളിക്കാൻ
പൂമ്പാറ്റകളും കുസ്ര്തി
കുരുന്നുകളുമില്ല
അതിഥികൾ വന്നില്ല
ഹർഷാരവങ്ങളും പൂവി
ളികളും മുഴങ്ങിയില്ല
നിലത്ത് നിരത്തിയിട്ട ഇല
ഊണിന്‌ ശർക്കരയുപ്പേരിയും
പായസവുമടക്കം വിഭവങ്ങൾ കുറവ്
ശൂന്യമായ അന്തരീക്ഷം
എല്ലാം സഹിക്കാം,പക്ഷെ......
ഒ​‍ാണക്കോടിയുമുടുത്ത്

കൊച്ചുമക്കളേയും അടുത്തിരുത്തി
പൂമുഖത്ത് മാവേലിയെ വരവേല്ക്കാനിരിക്കും
മുത്തശ്ശന്റെ ചാരുകസേരയിലെ ശൂന്യത
എങ്ങനെ സഹിക്കും?

2010, ഫെബ്രു 25

പത്മനാഭന്‍ പിണറായിയെ പിന്തുണയ്ക്കുന്നത് അടികൊള്ളാതിരിക്കാന്‍ -പുനത്തില്‍ കുഞ്ഞബ്ദുള്ള


കടുത്ത ഹിന്ദുത്വ വാദിയും ആന്റി കമ്യൂണിസ്റ്റുമായ ടി.പത്മനാഭന്‍ പിണറായി വിജയനെ പിന്തുണച്ച് സംസാരിക്കുന്നത് കണ്ണൂരില്‍നിന്ന് അടി കിട്ടാതെ രക്ഷപ്പെടുന്നതിന് വേണ്ടിയാണെന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള അഭിപ്രായപ്പെട്ടു.
കണ്ണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള കല-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു കുഞ്ഞബ്ദുള്ള. പണവും പദവിയുമുള്ളവരോട് സുകുമാര്‍ അഴീക്കോടിന് ഈര്‍ഷ്യയാണെന്ന് പറഞ്ഞ ടി.പത്മനാഭന് മറുപടി പറയുകയായിരുന്നു കുഞ്ഞബ്ദുള്ള.
സുകുമാര്‍ അഴീക്കോട് സിനിമ കാണേണ്ടത് നടന്മാരെ ബോധ്യപ്പെടുത്തിയല്ല. അദ്ദേഹത്തിന്റെ അറിവ് ആരെയും അമ്പരിപ്പിക്കുന്നതാണ്. അടിസ്ഥാനപരമായി അഭിപ്രായം പറയാനുള്ള ആര്‍ജവത്തെ കോലം കത്തിച്ചല്ല പ്രതികരിക്കേണ്ടത്. ലോകോത്തര ക്ലാസിക് സിനിമകള്‍ കണ്ട് നിര്‍വൃതിയടയുമ്പോള്‍ ലഗോണ്‍ കോഴിയെപ്പോലുള്ള മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്ന ഇന്നത്തെ മലയാളസിനിമ എന്ന പേക്കൂത്ത് കാണേണ്ട കാര്യമില്ല. മലയാളസിനിമിയുടെ മൂല്യം ഇന്ന് ചെലവഴിക്കുന്ന കോടികളുടെ കണക്കുവച്ചാണ്.
തിലകന്‍ ഒരു മഹാനടനാണ്. ലോകസിനിമയില്‍ തന്നെ താന്‍ ആരാധിക്കുന്ന മൂന്നാമനാണ് തിലകന്‍ -കുഞ്ഞബ്ദുള്ള പറഞ്ഞു.

മോഹന്‍ലാലിന് യൗവനം അസ്തമിക്കുന്നതിലുള്ള വെപ്രാളം-അഴീക്കോട്

അസ്തമിച്ചുകൊണ്ടിരിക്കുന്ന യൗവനത്തെ പിടിച്ചുനിര്‍ത്താനുള്ള വെപ്രാളം കൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ നിസാര വസ്തുതകള്‍ ആവര്‍ത്തിച്ചു പറയുന്നതെന്ന് ഡോ.സുകുമാര്‍ അഴീക്കോട്. അഴീക്കോടിന് 'മതിഭ്രമ'മാണെന്ന മോഹന്‍ലാലിന്റെ പ്രസ്താവനയെക്കുറിച്ച് പയ്യന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് മതിഭ്രമമാണെന്ന് പറയുന്ന മോഹന്‍ലാലിന് രാജ്യത്തിന്റെ സംസ്‌കാരം അറിയില്ല. സിനിമാലോകത്തെ രാജകുമാരനാണെന്ന ധാരണയാണ് മോഹന്‍ലാലിനെ നയിക്കുന്നത്. വിഗ്ഗുവെച്ച തലമുടി അഴിച്ചാല്‍ മോഹന്‍ലാലിന്റെ സൗന്ദര്യം മാലോകര്‍ക്ക് മനസ്സിലാകും.

പുസ്തകമെഴുതിയാല്‍ പോര മനസില്‍ നന്മയുണ്ടാകണമെന്ന് പറയുന്ന ലാലിനോട് എനിക്കും ഇക്കാര്യം തന്നെയാണ് പറയാനുള്ളത്. കഥാപാത്രത്തില്‍ മാത്രം നന്മയുണ്ടായാല്‍ പോര. ഹൃദയത്തിലും അതിന്റെ ഒരംശമെങ്കിലും വേണം. പഴശ്ശി രാജാവായി അഭിനയിച്ച മമ്മൂട്ടി വീട്ടിലെത്തിയാല്‍ പഴം രാജാവായിമാറും. മോഹന്‍ലാലിന്റെ സിനിമകള്‍ ലാല്‍ അഭിനയം നിര്‍ത്തുന്നതോടെ അസ്തമിക്കും. എന്റെ 40 പുസ്തകങ്ങള്‍ എന്റെ പ്രാണന്റെ പ്രതിഫലനമാണ്. ഞാനില്ലാതെ

ഒരു വ്യക്തിക്ക് ആസ്വാദകസമൂഹം ഉണ്ടാകുന്നത് അയാള്‍ക്ക് കലയില്‍ വ്യക്തിപരമായ രാഷ്ട്രീയം ഉണ്ടാകുന്നതിന് വേണ്ടിയാണ്. ഫാന്‍സ് അസോസിയേഷനുകള്‍ ഒരുതരം മാഫിയ സംഘങ്ങളാണെന്നും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനെക്കുറിച്ച് ചോദിച്ചപ്പോള്‍ അഴീക്കോട് പറഞ്ഞു. ഒരുസംഘടനയുണ്ടാക്കിയാല്‍ അതിലെ അംഗങ്ങള്‍ക്കെല്ലാം തുല്യ സംരക്ഷണം ഉണ്ടാകണം. അത് ഒന്നുരണ്ട് പേരുടെ സിംഹാസനം നിലനിര്‍ത്താനുള്ള സൂത്രം ആകരു എത്രയോ കാലം അത് നിലനില്‍ക്കും.