2010, ഫെബ്രു 27

സൗമ്യയുടെ 'കുഞ്ഞി'ക്കവിത നാലാംക്ലാസിലെ പാഠം



ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ മാസികയില്‍ താനെഴുതിയ കുഞ്ഞിക്കവിത കേരളമെമ്പാടുമുള്ള നാലാംക്ലാസിലെ കുട്ടികള്‍ പഠിക്കുക, ഒരുപക്ഷേ... കുഞ്ഞു കവയിത്രിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്‌കാരമായിരിക്കുമത്. കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ടാംവര്‍ഷ മലയാളം ബിരുദ വിദ്യാര്‍ഥിനി എം.പി.സൗമ്യയാണീ കവയിത്രി.
ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് സൗമ്യയുടെ മുത്തച്ഛന്‍ മരിക്കുന്നത്. ആ മരണം പൂമുഖത്തെ ചാരുകസേരയിലുണ്ടാക്കിയ ശൂന്യതയെക്കുറിച്ച് സൗമ്യ ഒരു കുഞ്ഞിക്കവിതയെഴുതി 'ശൂന്യത'. മണ്ണഴി എ.യു.പി സ്‌കൂളില്‍നിന്ന് മുടങ്ങാതെ പുറത്തിറങ്ങുന്ന 'മുകുളം' എന്ന മാസികയില്‍ ആ കവിതയ്ക്ക് മഷി പുരണ്ടു. വര്‍ഷം ഏഴു കഴിഞ്ഞു. 'മുകുള'ത്തിന് ഏഴു വാര്‍ഷികപ്പതിപ്പുകള്‍കൂടി പിറന്നു.




കവിത താഴെ കൊടുക്കുന്നു:

മുറ്റത്ത് പൂക്കളമില്ല
ചുറ്റും പാറിക്കളിക്കാൻ
പൂമ്പാറ്റകളും കുസ്ര്തി
കുരുന്നുകളുമില്ല
അതിഥികൾ വന്നില്ല
ഹർഷാരവങ്ങളും പൂവി
ളികളും മുഴങ്ങിയില്ല
നിലത്ത് നിരത്തിയിട്ട ഇല
ഊണിന്‌ ശർക്കരയുപ്പേരിയും
പായസവുമടക്കം വിഭവങ്ങൾ കുറവ്
ശൂന്യമായ അന്തരീക്ഷം
എല്ലാം സഹിക്കാം,പക്ഷെ......
ഒ​‍ാണക്കോടിയുമുടുത്ത്

കൊച്ചുമക്കളേയും അടുത്തിരുത്തി
പൂമുഖത്ത് മാവേലിയെ വരവേല്ക്കാനിരിക്കും
മുത്തശ്ശന്റെ ചാരുകസേരയിലെ ശൂന്യത
എങ്ങനെ സഹിക്കും?

1 അഭിപ്രായം: