2010, ഫെബ്രു 25

പത്മനാഭന്‍ പിണറായിയെ പിന്തുണയ്ക്കുന്നത് അടികൊള്ളാതിരിക്കാന്‍ -പുനത്തില്‍ കുഞ്ഞബ്ദുള്ള


കടുത്ത ഹിന്ദുത്വ വാദിയും ആന്റി കമ്യൂണിസ്റ്റുമായ ടി.പത്മനാഭന്‍ പിണറായി വിജയനെ പിന്തുണച്ച് സംസാരിക്കുന്നത് കണ്ണൂരില്‍നിന്ന് അടി കിട്ടാതെ രക്ഷപ്പെടുന്നതിന് വേണ്ടിയാണെന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള അഭിപ്രായപ്പെട്ടു.
കണ്ണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള കല-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു കുഞ്ഞബ്ദുള്ള. പണവും പദവിയുമുള്ളവരോട് സുകുമാര്‍ അഴീക്കോടിന് ഈര്‍ഷ്യയാണെന്ന് പറഞ്ഞ ടി.പത്മനാഭന് മറുപടി പറയുകയായിരുന്നു കുഞ്ഞബ്ദുള്ള.
സുകുമാര്‍ അഴീക്കോട് സിനിമ കാണേണ്ടത് നടന്മാരെ ബോധ്യപ്പെടുത്തിയല്ല. അദ്ദേഹത്തിന്റെ അറിവ് ആരെയും അമ്പരിപ്പിക്കുന്നതാണ്. അടിസ്ഥാനപരമായി അഭിപ്രായം പറയാനുള്ള ആര്‍ജവത്തെ കോലം കത്തിച്ചല്ല പ്രതികരിക്കേണ്ടത്. ലോകോത്തര ക്ലാസിക് സിനിമകള്‍ കണ്ട് നിര്‍വൃതിയടയുമ്പോള്‍ ലഗോണ്‍ കോഴിയെപ്പോലുള്ള മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്ന ഇന്നത്തെ മലയാളസിനിമ എന്ന പേക്കൂത്ത് കാണേണ്ട കാര്യമില്ല. മലയാളസിനിമിയുടെ മൂല്യം ഇന്ന് ചെലവഴിക്കുന്ന കോടികളുടെ കണക്കുവച്ചാണ്.
തിലകന്‍ ഒരു മഹാനടനാണ്. ലോകസിനിമയില്‍ തന്നെ താന്‍ ആരാധിക്കുന്ന മൂന്നാമനാണ് തിലകന്‍ -കുഞ്ഞബ്ദുള്ള പറഞ്ഞു.

1 അഭിപ്രായം:

  1. ഞാനൊരു പാവം അപ്പാവി.തിലകന്റെ പരിദേവനങ്ങള്‍ വായിച്ചു, സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ വായിച്ചു, മോഹന്‍ലാലിന്റെ ജല്പനങ്ങളും വായിച്ചു.അവസാനം ഇന്ന്സെന്റിന്റെ ഇന്നസെന്‍സും വായിച്ചു.എനിക്കു പറയാനുള്ളത് ഇതാണ്. തിലകന്‍ വളരെ നല്ല ഒരു നടന്‍ ആണു, ഒരു പക്ഷെ മോഹന്‍ലാലിനെക്കാളും മമ്മുട്ടിയെക്കാളും റേഞ്ചുള്ള നടന്‍.അതുകൊണ്ടുതന്നെ അദ്ദെഹത്തിനു സ്വന്തം ഒരു കസേരയുണ്ട്,അഭിനയരംഗത്തും.അതു നിഷേധിക്കാന്‍ ആര്‍ക്കും ആവില്ല, ആ രീതിയിലാണ് അഴീക്കോട് പ്രസ്താവനയിറക്കിയത്.അതിനെതിരെ പ്രസ്താവനയിറക്കാതെ ആ പ്രശ്നം പരിഹരിക്കുകയായിരുന്നു ലാലിനു അന്തസ്സ്.പക്ഷെ ആ അവസരം അദ്ദേഹം നശിപ്പിച്ചു കളഞ്ഞു.പ്രശ്നങ്ങള്‍ വഷളാക്കി അദ്ദേഹം.അവസാനം ഇന്നസെന്റിന്റെ ഇന്നസെന്റ് വിറ്റ് കൂടിയായപ്പോള്‍ അമ്മ രണ്ടാനമ്മയല്ല അമ്മായിയമ്മ ആയിപ്പോയി.

    മറുപടിഇല്ലാതാക്കൂ