2009, നവം 18
അഛന്മാർ പാഠം പഠിക്കുന്നില്ല......
നിലമ്പൂര്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി കേളകം അടയ്ക്കാത്തോടിലെ എന്‍.ടി.അനുവിന്റെ മരണത്തെക്കുറിച്ച് െൈക്രംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി കെ.കെ.അജിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം പിതാവ് തങ്കച്ചന്‍, അനുവിനൊപ്പം താമസിച്ച് പഠിച്ചിരുന്ന അനുജത്തി അഞ്ജു എന്നിവരില്‍നിന്ന് മൊഴിയെടുത്തു. കഴിഞ്ഞമാസം 24നായിരുന്നു അനുവിന്റെ ദുരൂഹ മരണം. അനുവിന് സുഖമില്ലെന്നറിഞ്ഞ് 23ന് വൈകിട്ട് ഹോസ്റ്റലില്‍ എത്തിയ തന്നോട് മകള്‍ക്ക് അഹങ്കാരമാണെന്നും എത്രയും വേഗം കൊണ്ടുപോകണമെന്നും സിസ്റ്റര്‍ അഭി പറഞ്ഞതായി തങ്കച്ചന്‍ മൊഴിനല്‍കി. മുറിയില്‍ തളര്‍ന്ന് കിടക്കുകയായിരുന്ന മകളെ ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം തന്നില്ല, പകരം ഓട്ടോ വിളിച്ചുതന്നു. നിലമ്പൂര്‍ ആസ്പത്രിയിലേക്ക് പോകുംവഴി ഇനി തന്നെ ഹോസ്റ്റലിലേക്ക് വിടരുതെന്നും അവര്‍ കൊല്ലുമെന്നും കൈത്തണ്ടയിലെ മുറിഞ്ഞ പാടുകള്‍ കാണിച്ച് അനു പറഞ്ഞു. വഴിമധ്യേ രക്തം ഛര്‍ദിച്ച മകളെ നിലമ്പൂര്‍ താലൂക്ക് ആസ്പത്രിയിലും പിന്നീട് മഞ്ചേരി ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. കൈയില്‍ പണമില്ലാതിരുന്നതിനാല്‍ നിലമ്പൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് പണം പിരിച്ചുതന്നത്. മഞ്ചേരി ജില്ലാ ആസ്പത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അവിടെ എത്തിയ രണ്ട് അധ്യാപകരും സിസ്റ്റര്‍മാരും നിര്‍ബന്ധിച്ചിരുന്നതിനാലാണ് കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്. മൂന്നുദിവസം മുമ്പ് അനുവിന്റെ വയറ്റില്‍ വിഷാംശം എത്തിയതായും വൃക്കകള്‍ തകര്‍ന്നതായും ഡോക്ടര്‍ അറിയിച്ചുവെന്നും മൊഴിയില്‍ പറയുന്നു. ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകരായ വൈദികര്‍ ഹബീസ് ജോസഫിനും യോഹന്നാനും രണ്ടുപേരെ വീതം കാല് തിരുമ്മാന്‍ സിസ്റ്റര്‍ അയക്കുക പതിവാണെന്നും അനുവിന്റെ സഹോദരി അഞ്ജു മൊഴിനല്കി. ഒരിക്കല്‍ തന്നോടൊപ്പം അയച്ച മെറീന എന്ന വിദ്യാര്‍ഥിനിയെ പറഞ്ഞയച്ചശേഷം ഫാ.ഹബീബ് തന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തതായി അനുവിന്റെ മൊഴിയില്‍ പറയുന്നു. ഇതിനെതിരെ സിസ്റ്റര്‍ അഭിയോട് പരാതിപ്പെട്ടുവെങ്കിലും മറ്റാരോടും പറയരുതെന്നും വല്യപ്പനെപ്പോലെ കാണണമെന്നുമാണ് ഉപദേശിച്ചത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ സ്ഥിര താമസക്കാരനായ ഫാ.യോഹന്നാന്റെ കാര്‍ അനു കഴുകാറുണ്ടെന്നും ശനി, ഞായര്‍ മുഴുവന്‍ സമയവും അച്ചന്റെ കൂടെ അനുവിനെ സിസ്റ്റര്‍മാര്‍ പറഞ്ഞയക്കുമെന്നും അഞ്ജു മൊഴി നല്കി. മരിക്കുന്നതിന് മൂന്നുദിവസം മുമ്പ് കടയിലേക്ക് സാധനം വാങ്ങാനായി അനുവിനെ യോഹന്നാര്‍ അച്ചനും അഭി സിസ്റ്ററും ചേര്‍ന്ന് വിളിച്ച് കൊണ്ടുപോയതായി മറ്റ് കുട്ടികള്‍ അഞ്ജുവിനെ അറിയിച്ചിരുന്നു. എന്നാല്‍ ചേച്ചി ഉണ്ടായിരുന്നത് ആസ്പത്രിയിലായിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാതായ അനുവിനെ മറ്റുള്ളവര്‍ക്ക് ഒപ്പം പ്രാര്‍ഥനാഹാളില്‍ പോകാതെ മുറിയില്‍ പൂട്ടുകയും ചേച്ചിയെ സിസ്റ്റര്‍മാര്‍ അടിക്കുന്നതും കരച്ചില്‍ പ്രാര്‍ഥനാഹാളില്‍ കേട്ടതായും അഞ്ജു മൊഴിനല്കി. വെള്ളിയാഴ്ച കാലത്ത് അനുജത്തി അടുക്കളയില്‍ പോയി വരുമ്പോള്‍ ചേച്ചിയുടെ കൈമുറിഞ്ഞ് ചോര ഒലിക്കുന്നതായും അഭി സിസ്റ്റര്‍ ഫോണുമായി കാവല്‍നില്പുണ്ടായിരുന്നതായും മൊഴിയില്‍ പറയുന്നു. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ താനാണ് ചേച്ചിയുടെ കൈയിലെ രക്തം കഴുകിക്കളഞ്ഞതെന്നും അഞ്ജുവിന്റെ മൊഴിയില്‍ പറയുന്നു.
2009, നവം 17
മുംബൈ ഇന്ത്യയുടേതാണെന്ന് സച്ചിന്‍
എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ട സ്ഥലമാണ് മഹാരാഷ്ട്രയെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചില്‍ ടെന്‍ഡുല്‍ക്കര്‍. ഞാനും മഹാരാഷ്ട്രക്കാരനാണ്. അതില്‍ അഭിമാനവുമുണ്ട്, പക്ഷേ പ്രാധമികമായി ഞാന്‍ ഇന്ത്യക്കാരനാണ്- സച്ചില്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ അവിടത്തുകാര്‍ മാത്രം താമസിച്ചാല്‍ മതിയെന്നും മറ്റു സംസ്ഥാനക്കാര്‍ പുറത്തുപോകണമെന്നുമുള്ള മഹാരാഷ്്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ആവശ്യത്തിനെതിരെ ഇതാദ്യമായാണ് സച്ചില്‍ പരസ്യമായി പ്രസ്താവന നടത്തുന്നത്. അന്താരാഷ്ട്ര ക്രക്കറ്റില്‍ 20വര്‍ഷം തികച്ചതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം എംഎന്‍എസിന്റെ മണ്ണിന്റെ മക്കള്‍ വാദത്തെ വിമര്‍ശിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ശിവസേനാ മേധാവി ബാല്‍ താക്കറെയുടെ രൂക്ഷ വിമര്‍ശനം. ഒരു മറാത്തിയായതില്‍ അഭിമാനമുണ്ടെങ്കിലും താന്‍ പ്രധാനമായും ഒരു ഇന്ത്യക്കാരനാണെന്നും മുംബൈ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നുമുള്ള സച്ചിന്റെ പ്രസ്താവനയാണ് താക്കറെയെ ചൊടിപ്പിച്ചത്. സച്ചിന് ക്രിക്കറ്റിലാണ് ശ്രദ്ധിക്കേണ്ടതെന്നും ഇത്തരം രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് ഭൂഷണമല്ലെന്നും രാഷ്ട്രീയത്തിന്റെ പിച്ചില്‍ നിന്നു മാറിനില്‍ക്കുന്നതാണ് സച്ചിന് നല്ലതെന്നും താക്കറെ പാര്‍ട്ടിയുടെ മുഖപത്രമായ സാംനയുടെ എഡിറ്റോറിയല്‍ പേജില്‍ താക്കറെ പറഞ്ഞിരിക്കുന്നത്.
ക്ഷേത്രത്തിനുള്ളില്‍ അനാശാസ്യം:
ചെന്നൈ: ക്ഷേത്രത്തിനുള്ളില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ കേസില്‍ കാഞ്ചീപുരം മചേശ്വരര്‍ ക്ഷേത്രത്തിലെ പൂജാരി കോടതിയില്‍ കീഴടങ്ങി. ഏതാനും ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന പൂജാരി ദേവനാഥന്‍ തിങ്കളാഴ്‌ച ഉച്ചയോടെ കാഞ്ചീപുരത്തെ ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കീഴടങ്ങിയത്. ക്ഷേത്രത്തിലെത്തുന്ന വനിതകളുമായി ഗോപുരത്തിനു സമീപത്തുവച്ച് ശാരീരിക ബന്ധത്തില്‍ഏര്‍പ്പെടുകയും അതു മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയുമായുരുന്നു പൂജാരി ചെയ്തുവന്നിരുന്നത്. കാഞ്ചീപുരത്തെ ഒരു കടയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തതോടെയാണ് പൂജാരി ദേവനാഥന്റെ പ്രവൃത്തികള്‍ വെളിച്ചത്തു വന്നത്. മൊബൈല്‍ എം.എം.എസ് , വീഡിയോ സിഡി കള്‍, ഇന്റര്‍നെറ്റ് എന്നിവയിലൂടെ പൂജാരിയുടെയും യുവതികളുടെയും ആഭാസരംഗങ്ങള്‍ പുറം ലോകത്തെത്തി. സംഭവം പുറംലോകമറിഞ്ഞതോടെ ദേവനാഥന്‍ ഒളിവില്‍പ്പോവുകയായിരുന്നു. ഇയാള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കാഞ്ചീപുരത്തെ വീഡിയോ പാര്‍ലറുകളില്‍ പോലീസ് റെയ്‌ഡ് നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ദേവനാഥന്‍ കോടതിയില്‍ കീഴടങ്ങിയത്. ക്ഷേത്രദര്‍ശനത്തിനെത്തിയ നാലു ഭക്തകളെ ഉള്‍പ്പെടുത്തിയാണ് പൂജാരി ആഭാസരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. 36 കാരനായ ദേവനാഥന് ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്.
2009, നവം 11
ജീവന്‍റെ ഉല്‌പത്തി......
ജീവന്‍റെ ഉല്‌പത്തിയെക്കുറിച്ചും ഈ പ്രപഞ്ചത്തില്‍ വേറെ എവിടെയെങ്കിലും ജീവനുണ്ടോ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളെ ഗൌരവപൂര്‍വം സമീപിക്കുമെന്ന് വത്തിക്കാനിലെ ജ്യോതിനിരീക്ഷണ ശാലയുടെ ഡയറക്‌ടറും ജ്യോതിശാസ്‌ത്രജ്ഞനുമായ റവ. ജോസ് ഗബ്രിയേല്‍ ഫ്യൂണസ്. അഞ്ച് ദിവസമായി ചേര്‍ന്ന ജ്യോതി ശാസ്‌ത്രജ്ഞരുടെയും ഭൌതിക ശാസ്‌ത്രജ്ഞരുടെയും ജൈവ ശാസ്‌ത്രജ്ഞരുടെയും മറ്റ് പ്രമുഖരുടെയും യോഗത്തില്‍ ഗോളാന്തരങ്ങളിലെ ജീവനെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ് ഫൂണസ് ഇക്കാര്യത്തില്‍ വത്തിക്കാന്‍റെ നിലപാട് വ്യക്തമാക്കിയത്. ജീവന്‍റെ ഉല്പത്തിയെക്കുറിച്ചും പ്രപഞ്ചത്തില്‍ വേറെ എവിടെയെങ്കിലും ജീവനുണ്ടോ എന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യാനായി ചേര്‍ന്ന യോഗത്തില്‍ ഈശോസഭാ വൈദികനായ ഫ്യൂണസ് പ്രബന്ധം അവതരിപ്പിച്ചിരുന്നു. അന്യഗ്രഹജീവിതത്തെ സംബന്ധിച്ച് തത്വശാസ്ത്രപരമയും ദൈവശാസ്ത്രപരമായും നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, ജീവശാസ്‌ത്രപരമായ വാദങ്ങള്‍ മാത്രമാണ് തന്‍റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിട്ടുള്ളതെന്ന് ഫ്യുണസ് പറഞ്ഞു. അതേസമയം, വത്തിക്കാന്‍ ഇത്തരത്തിലൊരു യോഗം വിളിച്ചത് അവസരോചിതമാണെന്ന് അരിസോണ സര്‍വ്വകലാശാലയിലെ ജ്യോതിശാസ്ത്ര പ്രൊഫസറായ ക്രിസ് ഇംപി പറഞ്ഞു. ഈ പ്രപഞ്ചത്തിലെ ജീവിതം, മതവും ശാസ്‌ത്രവും ഒരുമിച്ചുള്ളതാണ്. ജീവശാസ്‌ത്രപരമായ പ്രപഞ്ചത്തിലെ സംഭവ വികാസങ്ങളെക്കുറിച്ച് ജ്യോതിശാസ്ത്രജ്ഞന്മാരുമായിട്ട് കത്തോലിക്കാസഭ ചര്‍ച്ച നടത്തുന്നതിന് അടിസ്ഥാനമുണ്ടെന്നും ക്രിസ് ഇംപി പറഞ്ഞു. അക്രൈസ്‌തവരുള്‍പ്പെടെ യു എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, ചിലി എന്നിവിടങ്ങളില്‍ നിന്നുള്ള മുപ്പതോളം ശാസ്‌ത്രജ്ഞരാണ് യോഗത്തില്‍ പങ്കെടുത്തത്. ആധുനികകാലത്തെ ഏറ്റവും വലിയ വിപത്താണ് മാര്‍ക്‌സിസമെന്ന് രണ്ടുവര്‍ഷം മുമ്പ് ബെനഡിക്‌ട് പതിനാറാമാന്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മാര്‍ക്‌സിന്റെ സാമൂഹിക-സാമ്പത്തികസിദ്ധാന്തങ്ങള്‍ ശരിയാണെന്നാണ് സഭ പിന്നീട് വിലയിരുത്തിയിരുന്നു. സൗരയൂഥത്തിന്‍റെ കേന്ദ്രം സൂര്യനാണെന്ന കണ്ടെത്തലിന്‍റെ പേരില്‍ ഗലീലിയോയെയും 'പരിണാമസിദ്ധാന്ത'ത്തിന്‍റെ പേരില്‍ ചാള്‍സ് ഡാര്‍വിനെയും ശത്രുക്കളായി പ്രഖ്യാപിച്ച സഭ വര്‍ഷങ്ങള്‍ക്കു ശേഷം തെറ്റ് ഏറ്റുപറഞ്ഞിരുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)