2009, നവം 17

മുംബൈ ഇന്ത്യയുടേതാണെന്ന് സച്ചിന്‍

എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ട സ്ഥലമാണ് മഹാരാഷ്ട്രയെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചില്‍ ടെന്‍ഡുല്‍ക്കര്‍. ഞാനും മഹാരാഷ്ട്രക്കാരനാണ്. അതില്‍ അഭിമാനവുമുണ്ട്, പക്ഷേ പ്രാധമികമായി ഞാന്‍ ഇന്ത്യക്കാരനാണ്- സച്ചില്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ അവിടത്തുകാര്‍ മാത്രം താമസിച്ചാല്‍ മതിയെന്നും മറ്റു സംസ്ഥാനക്കാര്‍ പുറത്തുപോകണമെന്നുമുള്ള മഹാരാഷ്്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ആവശ്യത്തിനെതിരെ ഇതാദ്യമായാണ് സച്ചില്‍ പരസ്യമായി പ്രസ്താവന നടത്തുന്നത്. അന്താരാഷ്ട്ര ക്രക്കറ്റില്‍ 20വര്‍ഷം തികച്ചതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം എംഎന്‍എസിന്റെ മണ്ണിന്റെ മക്കള്‍ വാദത്തെ വിമര്‍ശിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ശിവസേനാ മേധാവി ബാല്‍ താക്കറെയുടെ രൂക്ഷ വിമര്‍ശനം. ഒരു മറാത്തിയായതില്‍ അഭിമാനമുണ്ടെങ്കിലും താന്‍ പ്രധാനമായും ഒരു ഇന്ത്യക്കാരനാണെന്നും മുംബൈ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നുമുള്ള സച്ചിന്റെ പ്രസ്താവനയാണ് താക്കറെയെ ചൊടിപ്പിച്ചത്. സച്ചിന് ക്രിക്കറ്റിലാണ് ശ്രദ്ധിക്കേണ്ടതെന്നും ഇത്തരം രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് ഭൂഷണമല്ലെന്നും രാഷ്ട്രീയത്തിന്റെ പിച്ചില്‍ നിന്നു മാറിനില്‍ക്കുന്നതാണ് സച്ചിന് നല്ലതെന്നും താക്കറെ പാര്‍ട്ടിയുടെ മുഖപത്രമായ സാംനയുടെ എഡിറ്റോറിയല്‍ പേജില്‍ താക്കറെ പറഞ്ഞിരിക്കുന്നത്.

2 അഭിപ്രായങ്ങൾ:

  1. ഒരു സെലിബ്രിറ്റിക്കു നല്‍കാനാകുന്ന ഗുണപരമായ രാഷ്ട്രീയ സംഭാവനയും,
    സ്വന്തം ആത്മബോധത്തിന്റെ മഹനീയമായ പ്രകാശനവുമാണ് സച്ചിന്റെ അവസരോചിതമായ പ്രസ്താവന.
    ക്രിക്കറ്റിനെക്കൊണ്ട് ഇന്ത്യക്കുണ്ടായ ഒരേയൊരു നേട്ടവുമാകാം ഈ പ്രസ്താവന.

    മറുപടിഇല്ലാതാക്കൂ
  2. കുറെ ഗുണ്ടകള്‍ നഗരത്തെ ഭയത്തില്‍ കോര്‍ത്തു നടക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി.... നാട്ടിലേക്കു പോകാമെന്നു വച്ചാല്‍......

    മറുപടിഇല്ലാതാക്കൂ