2009, നവം 17

ക്ഷേത്രത്തിനുള്ളില്‍ അനാശാസ്യം:

 ചെന്നൈ: ക്ഷേത്രത്തിനുള്ളില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ കേസില്‍ കാഞ്ചീപുരം മചേശ്വരര്‍ ക്ഷേത്രത്തിലെ പൂജാരി കോടതിയില്‍ കീഴടങ്ങി. ഏതാനും ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന പൂജാരി ദേവനാഥന്‍ തിങ്കളാഴ്‌ച ഉച്ചയോടെ കാഞ്ചീപുരത്തെ ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയിലാണ്‌ കീഴടങ്ങിയത്‌. ക്ഷേത്രത്തിലെത്തുന്ന വനിതകളുമായി ഗോപുരത്തിനു സമീപത്തുവച്ച് ശാരീരിക ബന്ധത്തില്‍ഏര്‍പ്പെടുകയും അതു മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയുമായുരുന്നു പൂജാരി ചെയ്തുവന്നിരുന്നത്. കാഞ്ചീപുരത്തെ ഒരു കടയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തതോടെയാണ്‌ പൂജാരി ദേവനാഥന്റെ പ്രവൃത്തികള്‍ വെളിച്ചത്തു വന്നത്‌. മൊബൈല്‍ എം.എം.എസ്‌ , വീഡിയോ സിഡി കള്‍, ഇന്റര്‍നെറ്റ്‌ എന്നിവയിലൂടെ പൂജാരിയുടെയും യുവതികളുടെയും ആഭാസരംഗങ്ങള്‍ പുറം ലോകത്തെത്തി. സംഭവം പുറംലോകമറിഞ്ഞതോടെ ദേവനാഥന്‍ ഒളിവില്‍പ്പോവുകയായിരുന്നു. ഇയാള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ്‌ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട്‌ കാഞ്ചീപുരത്തെ വീഡിയോ പാര്‍ലറുകളില്‍ പോലീസ്‌ റെയ്‌ഡ്‌ നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ്‌ ദേവനാഥന്‍ കോടതിയില്‍ കീഴടങ്ങിയത്‌. ക്ഷേത്രദര്‍ശനത്തിനെത്തിയ നാലു ഭക്തകളെ ഉള്‍പ്പെടുത്തിയാണ്‌ പൂജാരി ആഭാസരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. 36 കാരനായ ദേവനാഥന്‌ ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്‌.

5 അഭിപ്രായങ്ങൾ:

  1. പാവം ജനാധിപത്യ ഭരണം വന്നതൊന്നു അരിഞ്ഞുകാണില്ല. അല്ലെങ്കില്‍ ഗൃഹാതുരമായ പാരംബര്യം ഓര്‍മ്മ വന്നതുമാകാം.ക്ഷേത്രങ്ങള്‍ പണ്ട് വേശ്യാവൃത്തി പ്രചരിപ്പിക്കാന്‍ വേണ്ടിത്തന്നെ പുരോഹിതര്‍ രാജാക്കന്മാരെക്കൊണ്ട് പണികഴിപ്പിച്ചതല്ലേ അതുകൊണ്ട് അവിടെ അനാശാസ്യം നടന്നതില്‍ കുഴപ്പമൊന്നുമില്ല. ദൈവം ഇതൊക്കെ എത്ര കണ്ടിരിക്കുന്നു !!!
    പക്ഷേ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അസ്ലീലം പകര്‍ത്തിയത്
    പാരയായിപ്പോയെന്ന് അയാല്‍ക്ക് ഇപ്പോ ബോധം വന്നുകാണും.

    മറുപടിഇല്ലാതാക്കൂ
  2. ചിത്രകാരാ,
    ക്ഷേത്രങ്ങള്‍ പണ്ട് വേശ്യാവൃത്തി പ്രചരിപ്പിക്കാന്‍ വേണ്ടിത്തന്നെ പുരോഹിതര്‍ രാജാക്കന്മാരെക്കൊണ്ട് പണികഴിപ്പിച്ചതല്ലേ....
    അതു അത്ര നല്ല വിലയിരുത്തലായി തോന്നുന്നില്ല. നെല്ലില്‍ പതിരുണ്ടാവാം അതുകൊണ്ട് നെല്ലിനെ മൊത്തത്തില്‍ 'പതിര്' എന്നു വിളിക്കുന്നത് ശരിയായ പ്രവണതയാണോ?
    ഇതു പൊലത്തെ ശാന്തിക്കാര്‍ മാത്രമല്ല ഭരണകൂടം തന്നെ ക്ഷേത്രാചരങ്ങളെ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന കാലമല്ലേ?

    മറുപടിഇല്ലാതാക്കൂ
  3. ക്ഷേത്രങൾ പരിശുധ്ധമായിരുന്നില്ലെന്ന് ദേവദാസികളുടെ ചരിത്രം പറയുന്നു.വർത്തകപ്രമാണിമാർക്കും,അധികാരികൾക്കും മാംസം അറുത്തുകൊടുക്കുന്ന വിൽപനശാലകളായിരുന്നു അവിടം.

    മറുപടിഇല്ലാതാക്കൂ
  4. പൂജാരിയായത് കൊണ്ട് അയാള്‍ക്ക്‌ ലൈംഗിക ബന്ധം നിഷേധിക്കെണ്ടതില്ല. ലൈന്ഗികതയെ ഒരു ശാരീരിക ചോതനയായി കാണുകയും പൂജാരിക്ക് അമാനുഷികത കല്പിക്കുകയും ചെയ്യാതിരിക്കുക. പൂജയെ കുറിച്ചും ദൈവത്തെ കുറിച്ചും അടിച്ചേല്പിച്ച ഒരു ധാര്‍മിക സങ്കല്‍പം ഉണ്ടാക്കാതിരിക്കുക. പൂജാരിയും മനുഷ്യനാണ്. നമ്മെ പോലെ ഒരാള്‍. അയാള്‍ക്കും വികാരങ്ങലുണ്ടാകും. പൊതു സമൂഹം വിശുധ്ധമായി കാണുന്ന സ്ഥലത്ത് വെച്ച് പോലും ലൈന്ഗികത ആസ്വടിക്കേണ്ടി വന്ന ഒരു ഹത ഭാഗ്യന്‍.

    മറുപടിഇല്ലാതാക്കൂ